അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യ ഹിന്ദു രാഷ്ട്രം, 15 കൊല്ലം കൊണ്ട് ലോകം മുഴുവന്‍ ഹിന്ദുത്വം
ദില്ലി: ഇസ്ലാമിക തീവ്രവാദത്തിന്റെ ഭിതിപടര്‍ത്തുന്ന മുഖമാണ് ഐസിസ്. അതിപ്പോള്‍ ലോകത്തെ തന്നെ കാര്‍ന്ന് തിന്നുകൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ ഇന്ത്യ ഇതുവരെ ഐസിസിന്റെ നേരിട്ടുള്ള ഭീഷണി നേരിടുന്നില്ല.
പക്ഷേ ഇന്ത്യയില്‍ ഐസിസിന് ബദലായി മറ്റൊന്ന് വന്നാലോ. അതും ഹിന്ദു മതത്തിന്റെ ഭാഗത്തിന് നിന്ന്?
വിശ്വഹിന്ദു പരിഷത്ത് മാര്‍ഗ്ഗ ദര്‍ശിയായ അശോക് സിംഗാള്‍ പറയുന്നത് കേട്ടാല്‍ അല്‍പം ഭയക്കണം. 2020 ല്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമായി മാറുമെന്നാണ് അദ്ദേഹം പറയുന്നത്. അതിന് ചില കാരണങ്ങളും ഉണ്ട്.

ഹിന്ദു രാഷ്ട്രം
2010 ല്‍ ഇന്ത്യ പൂര്‍ണമായും ഒരു ഹിന്ദു രഷ്ട്രമാകുമെന്നാണ് അശോക് സിംഗാള്‍ പറയുന്നത്.

ലോകം മുഴുവന്‍ ഹിന്ദുത്വം
ഇന്ത്യ ഹിന്ദു രാഷ്ട്രമായി മാറുന്നതോടെ ലോകത്തെ എല്ലാ രാജ്യങ്ങളും ഹിന്ദു മതത്തിലേയ്ക്ക മാറും. 2030 ല്‍ ലോകം മുഴുവന്‍ ഹിന്ദു വിശ്വാസത്തിലാകും.

സായിബാബ പറഞ്ഞത്
ഇപ്പറഞ്ഞ കാര്യങ്ങള്‍ അശോക് സിംഗാള്‍ കണ്ടെത്തിയതല്ല.സായി ബാബ അദ്ദേഹത്തോട് പറഞ്ഞതാണത്രെ.

വിപ്ലവം
ലോകം മുഴുവന്‍ ഹിന്ദു മതത്തിലേയ്ക്ക മാറുന്നതിന് വേണ്ടിയുള്ള വിപ്ലവം തുടങ്ങിക്കഴിഞ്ഞതായി താന്‍ കരുതുന്നു എന്നാണ് സിംഗാള്‍ പറയുന്നത്. എന്താണ് അതിന്റെ അര്‍ത്ഥം?

മോദിയിലൂടെ
നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെ 800 വര്‍ഷത്തെ അടിമത്വമാണ് ഇല്ലാതായതെന്നാണ് അശോക് സിംഗാള്‍ പറയുന്നത്. ലോകത്തിന് മുന്നില്‍ ഒരു പ്രത്യയശാസ്ത്രമാണ് ഇന്ത്യ മുന്നോട്ട് വയ്ക്കുന്നത്.

സുദര്‍ശന്റെ പുസ്തകം
ആര്‍എസ്എസ് മുന്‍ മേധാവി കെഎസ് സുദര്‍ശനെ കുറിച്ചുള്ള പുസ്തകത്തിന്റ് പ്രകാശന വേദിയിലായിരുന്നു അശോക് സിംഗാളിന്റെ അഭിപ്രായ പ്രകടനം.












Click it and Unblock the Notifications