ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളുള്ള രാജ്യം ഇന്ത്യ
ദില്ലി: ഹിന്ദുക്കള്‍ക്ക് ഭിഷിണിയായി യുഎസിലെ പ്യൂ റിസര്‍ച്ച് സെന്റര്‍ പഠന റിപ്പോര്‍ട്ട് 2050 ആവുമ്പോഴേക്കും ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും ഹിന്ദുമതം ലോകത്തിലെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള മൂന്നാമത്തെ മതമാകുമെന്നും പഠനം. യുഎസിലെ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
ഇന്ത്യയെ ഹിന്ദുത്വ രാജ്യമാക്കി മാററുക എന്ന ഉദ്ദേശത്തോടെയാണ് ബിജെപി ഗവണ്‍െന്റ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് . ഇത്തരമൊരു പഠന റിപ്പോര്‍ട്ട് ബിജെപി ആര്‍ എസ് എസ് അലുകൂലികളെ അസ്വസ്ഥരാക്കും എന്നതില്‍ യാതോരു സംശയവും ഇല്ല. നാല്‍പത് വര്‍ഷത്തിനുള്ളില്‍ ലോകത്താകമാനമുള്ള ഹിന്ദുക്കളുടെ എണ്ണത്തില്‍ 34 ശതമാനം വളര്‍ച്ചയുണ്ടാകും.

നിലവിലുള്ള 1 ബില്യന്‍ ഹിന്ദുക്കളുടെ എണ്ണം 1.4 ബില്യനാകുമെന്നാണ് കരുതുന്നത്.2050ല്‍ ലോക ജനസംഖ്യയുടെ 13.2 ശതമാനവും ഹിന്ദുക്കളാകും. മുസ്ലിംകളുടെ എണ്ണത്തില്‍ വന്‍ വളര്‍ച്ചയുണ്ടാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഒന്നാം സ്ഥാനം ക്രിസ്തുമതവും രണ്ടാംസ്ഥാനം മുസ്ലിം മതവും നിലനിര്‍ത്തും. ഇവര്‍ തമ്മില്‍ നേരിയ വ്യത്യാസം മാത്രമേ ഉണ്ടാകൂ. ലോകജനതയുടെ 30ശതമാനം അഥവാ 2.8 ബില്യന്‍ മുസ്ലിംകള്‍ ആകുമെന്നും 31 ശതമാനം അഥവാ2.9 ബില്യന്‍ ക്രിസ്ത്യാനികള്‍ ആകുമെന്നും പറയുന്നു. 2010ല്‍ 1.6 ബില്യന്‍ മുസ്ലിംകളും 2.17 ബില്യന്‍ ക്രിസ്ത്യാനികളുമാണുള്ളത്. ബുദ്ധമത വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകില്ലെന്നും പ്യൂ റിസര്‍ച്ച് സെന്റര്‍ പറയുന്നു.












Click it and Unblock the Notifications