കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകജനസംഖ്യ ദിനം 2019: 2100 ഓടെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറും

  • By S Swetha
Google Oneindia Malayalam News

ലോകമെമ്പാടുമുള്ള ജനസംഖ്യയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചുള്ള അറിവ് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും ജൂലൈ 11 ന് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നത്. 30 വര്‍ഷമായി ഇത് നിരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും പ്രശ്‌നങ്ങള്‍ ഇപ്പോഴും വളരുകയാണ്. ആദ്യമായി ലോകജനസംഖ്യ കണക്കെടുത്തപ്പോള്‍ 5.25 ബില്യണ്‍ ആളുകള്‍ ഭൂമിയിലുണ്ടായിരുന്നുവെങ്കില്‍ ഇന്ന് അത് 7.7 ബില്ല്യണ്‍ മറി കടന്നു.

എന്തുകൊണ്ട് രാഹുൽ ഗാന്ധി സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ല? വിശദീകരണവുമായി അശോക് ഗെലോട്ട്എന്തുകൊണ്ട് രാഹുൽ ഗാന്ധി സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ല? വിശദീകരണവുമായി അശോക് ഗെലോട്ട്

പ്യൂ റിസര്‍ച്ച് സെന്റര്‍ നല്‍കിയ കണക്കുകള്‍ പ്രകാരം 2100 ല്‍ 1450 ദശലക്ഷം ആളുകള്‍ ഇന്ത്യയിലുണ്ടാകും. 1950 നും 2100 നും ഇടയില്‍ താരതമ്യം ചെയ്യുമ്പോള്‍ 2100 ഓടെ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ അവകാശപ്പെടുന്നു. കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ 10 രാജ്യങ്ങളില്‍ അഞ്ചെണ്ണം പ്രവചിക്കുമ്പോള്‍ അതില്‍ ഒന്ന് ആഫ്രിക്ക ആയിരിക്കും. 2100 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള 10 രാജ്യങ്ങളുടെ പട്ടികയാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ തയ്യാറാക്കിയിരിക്കുന്നത്. ''ഇന്ന് ലോകജനസംഖ്യ ദിനം. വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ ലോകം അഭിമുഖീകരിക്കുന്ന പ്രധാനവും അടിയന്തിരവുമായ പ്രശ്‌നമാണ്. പ്രശ്‌നത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. ലോക ജനസംഖ്യാ ദിനത്തില്‍ മമത ബാനര്‍ജി ട്വീറ്റ് ചെയ്തു.


ലോക ജനസംഖ്യാ ദിനം 2019 തീം

ലോക ജനസംഖ്യാ ദിനം 2019 തീം

2019 ലെ ലോകജനസംഖ്യാ ദിനത്തിനായി പ്രത്യേക തീമുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല, എന്നാല്‍ ഈ വര്‍ഷത്തെ ലോക ജനസംഖ്യാ ദിനം 1994 ലെ ജനസംഖ്യാ വികസനത്തിനായുള്ള അന്താരാഷ്ട്ര സമ്മേളനത്തിന്റെ പൂര്‍ത്തീകരിക്കാത്ത ബിസിനസ്സിലേക്ക് ആഗോള ശ്രദ്ധ ക്ഷണിക്കുന്നു. സുസ്ഥിര വികസനം കൈവരിക്കുന്നതിന് പ്രത്യുല്‍പാദന ആരോഗ്യവും ലിംഗസമത്വവും അനിവാര്യമാണെന്ന് ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് 179 രാജ്യത്തിലെ സര്‍ക്കാരുകള്‍ തിരിച്ചറിഞ്ഞു.

 ലോക ജനസംഖ്യാ ദിനത്തിന്റെ പ്രാധാന്യം

ലോക ജനസംഖ്യാ ദിനത്തിന്റെ പ്രാധാന്യം


ഐക്യരാഷ്ട്രസഭ നല്‍കുന്ന കണക്കനുസരിച്ച്, ഓരോ വര്‍ഷവും ഏകദേശം 83 ദശലക്ഷം ആളുകളെ ലോകജനസംഖ്യയില്‍ കൂട്ടി ചേര്‍ക്കുന്നുണ്ട്. 2030 ആകുമ്പോഴേക്കും ലോക ജനസംഖ്യ 8.6 ബില്യണ്‍ കടക്കുമെന്നനാണ് പ്രതീക്ഷ. ലോകത്തിന്റെ രണ്ട് ശതമാനം മാത്രമാണ് ഇന്ത്യ പങ്കിടുന്നതെങ്കിലും ലോകജനസംഖ്യയുടെ 16% പേരെ ഉള്‍ക്കൊള്ളിക്കുന്നുണ്ട്. ഇന്ത്യയിലെ ജനസംഖ്യയുടെ 35% ആളുകള്‍ ബീഹാര്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് താമസിക്കുന്നത്. വലിയ ജനസംഖ്യ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ദാരിദ്ര്യം എന്നത് എക്കാലത്തെയും യാഥാര്‍ത്ഥ്യമാണ്.

ജനസംഖ്യാ ദിനത്തിന്റെ പശ്ചാത്തലം

ജനസംഖ്യാ ദിനത്തിന്റെ പശ്ചാത്തലം


ജനസംഖ്യയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ അടിയന്തിരതയും പ്രാധാന്യവും ശ്രദ്ധയില്‍പ്പെടുത്താനാണ് ലോക ജനസംഖ്യാ ദിനം ശ്രമിക്കുന്നത്. 1989 ല്‍ യുഎന്‍ഡിപിയുടെ അന്നത്തെ ഭരണസമിതിയാണ് ഇത് സ്ഥാപിച്ചത്. 1987 ജൂലൈ 11 ന് അഞ്ച് ബില്യണ്‍ ദിനം ആചരിച്ചതാണ് ജനസംഖ്യാ ദിനത്തിന്റെ പശ്ചാത്തലം. പരിസ്ഥിതിയും വികസനവുമായുള്ള ബന്ധം ഉള്‍പ്പെടെയുള്ള ജനസംഖ്യാ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിന് 1990 ഡിസംബറിലെ 45/216 പ്രമേയത്തിലൂടെ ലോക ജനസംഖ്യാ ദിനം ആചരിക്കുന്നത് തുടരാന്‍ ഐക്യരാഷ്ട്ര പൊതുസഭ തീരുമാനിച്ചു. 1990 ജൂലൈ 11 ന് 90ലധികം രാജ്യങ്ങള്‍ ലോക ജനസംഖ്യാ ദിനം ആചരിച്ചു. അതിനുശേഷം നിരവധി യുഎന്‍എഫ്പിഎ രാജ്യ ഓഫീസുകളും മറ്റ് സംഘടനകളും സ്ഥാപനങ്ങളും സര്‍ക്കാരിന്റെയും സിവില്‍ സമൂഹത്തിന്റെയും പങ്കാളിത്തത്തോടെ ലോക ജനസംഖ്യാ ദിനം ആഘോഷിക്കുന്നു.

English summary
By 2100 India became world's most populous country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X