കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകയിൽ മാറ്റിവെച്ച ഉപതിരഞ്ഞെടുപ്പ് ഡിസംബർ 5ന് നടക്കും; അയോഗ്യതയിൽ അന്തിമ തീരുമാനത്തിന് ശേഷം

Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിൽ 15 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബർ 15ന് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഒക്ടോബർ 21ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് കമ്മീഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് മാറ്റിവയ്ക്കുകയായിരുന്നു. ഡിസംബർ 9നാണ് വോട്ടെണ്ണൽ.

 മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ച നടന്നില്ല: ആരോപണങ്ങൾ തള്ളി മാണി സി കാപ്പൻ മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ച നടന്നില്ല: ആരോപണങ്ങൾ തള്ളി മാണി സി കാപ്പൻ

17 മണ്ഡലങ്ങളിലെ കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയിരുന്നു. അയോഗ്യതയ്ക്കെതിരെ ഇവർ സമർപ്പിച്ച ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഹർജികളിൽ അന്തിമ തീർപ്പുണ്ടാകുന്ന് വരെ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുകയായിരുന്നു. ഒക്ടോബർ 22നാണ് ഇനി ഹർജികൾ പരിഗണിക്കുന്നത്.

karnataka

പുതിയ വിജ്ഞാപനം പ്രകാരം നവംബർ 11 മുതൽ നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാം. നവംബർ 21 ആണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 21ന് വോട്ടെടുപ്പ് നടത്തി 24ാം തീയതി ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

വിമത എംഎൽഎമാർ കൂറുമാറിയതോടെയാണ് കർണാടകയിൽ കുമാരസ്വാമി സർക്കാർ താഴെ വീഴുകയും ബിജെപി അധികാരത്തിൽ എത്തുകയും ചെയ്തത്. ഇവരെ സ്പീക്കർ അയോഗ്യരാക്കുകയായിരുന്നു. അതേസമയം വിമത എംഎൽഎമാർ ബിജെപി നേതൃത്വത്തിന് തലവേദന ആയിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പിൽ വിമതർക്കോ ഇവരുടെ കുടുംബാംഗങ്ങൾക്കോ സീറ്റ് നൽകാമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. ഈ നീക്കത്തിനെതിരെ പാർട്ടിക്കുളളിൻ നിന്നും പ്രതിഷേധം ശക്തമാണ്. സീറ്റ് നിഷേധിക്കപ്പെടുമെന്ന ഭയത്തിൽ പലരും കലാപക്കൊടി ഉയർത്തിക്കഴിഞ്ഞു. ഇത്രയും നാൾ എതിർചേരിയിൽ നിന്നവർക്കായി വോട്ട് ചോദിച്ച് ഇറങ്ങാൻ സാധിക്കില്ലെന്നും ഇത് അനീതിയാണെന്നും സീറ്റ് മോഹികൾ പറയുന്നു.

English summary
BY electioon for 15 assembly seats in Karnataka postponded to December
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X