കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ പുതിയ ചുവടുമായി കമല്‍നാഥ്; ഇനി ബാലറ്റ് പേപ്പര്‍, ലക്ഷ്യം ബിജെപിയെ മറിച്ചിടലോ?

Google Oneindia Malayalam News

ഭോപ്പാല്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പോര് രൂക്ഷമായി തുടരുന്നതിനിടെ തൊട്ടടുത്ത മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിന് ഒരുക്കം നടക്കുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയും കൂട്ടരും ബിജെപിയില്‍ ചേര്‍ന്നതോടെ ഒഴിവ് വന്ന നിയമസഭാ മണ്ഡലങ്ങളിലടക്കം 26 ഇടത്താണ് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

ഇത്രയും സീറ്റില്‍ ഒരുമിച്ച് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സംസ്ഥാന വ്യാപകമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രതീതിയാണ് മധ്യപ്രദേശില്‍. കൂടുതല്‍ സീറ്റ് കോണ്‍ഗ്രസ് നേടിയാല്‍ അധികാരം തിരിച്ചുപിടിക്കാം. ഭരണത്തില്‍ തിരികെ എത്തുമെന്ന് പ്രഖ്യാപിച്ച പിസിസി അധ്യക്ഷന്‍ കമല്‍നാഥ് പുതിയ നീക്കങ്ങള്‍ക്ക് തുടക്കമിട്ടു. വിശദാംശങ്ങള്‍ ഇങ്ങനെ...

മൊത്തം 26 നിയമസഭാ മണ്ഡലങ്ങള്‍

മൊത്തം 26 നിയമസഭാ മണ്ഡലങ്ങള്‍

ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം 24 കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജിവച്ചത്. നേരത്തെ എംഎല്‍എമാര്‍ മരിച്ചതിനെ തുടര്‍ന്ന് രണ്ടു മണ്ഡലങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. മൊത്തം 26 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

എന്തുവില കൊടുത്തും

എന്തുവില കൊടുത്തും

എന്തുവില കൊടുത്തും ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കണമെന്നാണ് കമല്‍നാഥ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. 26 മണ്ഡലങ്ങളിലേക്കും പ്രത്യേക നിരീക്ഷകരെ നിയോഗിച്ചു. തിരഞ്ഞെടുപ്പിന് മുന്നൊരുക്കം തുടങ്ങി. സംഘടനാ സംവിധാനം അഴിച്ചുപണി നടത്തി.

വോട്ടിങ് മെഷീനില്‍ തിരിമറി

വോട്ടിങ് മെഷീനില്‍ തിരിമറി

അധികാരം നിലനിര്‍ത്താന്‍ ബിജെപി വോട്ടിങ് മെഷീനില്‍ തിരിമറി നടത്താന്‍ സാധ്യതയുണ്ട് എന്ന് കോണ്‍ഗ്രസ് പരക്കെ ഉന്നയിക്കുന്ന ആക്ഷേപമാണ്. ഇത്തവണയും മധ്യപ്രദേശില്‍ ഈ പ്രചാരണം ശക്തമാണ്. ഈ സാഹചര്യത്തിലാണ് കമല്‍നാഥ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരിക്കുന്നത്.

കമല്‍നാഥ് ചൂണ്ടിക്കാണിച്ചത്

കമല്‍നാഥ് ചൂണ്ടിക്കാണിച്ചത്

ഉപതിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീന്‍ വേണ്ട എന്നാണ് കമല്‍നാഥിന്റെ കത്തിലെ ഉള്ളടക്കം. എന്നാല്‍ ബിജെപി തിരിമറി നടത്തുമെന്ന ആരോപണമൊന്നും അദ്ദേഹം ഉന്നയിച്ചിട്ടില്ല. പകരം കൊറോണ വൈറസ് രോഗ വ്യാപനമാണ് കമല്‍നാഥ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

Recommended Video

cmsvideo
Sachin Pilot Wins A Big Step In Supreme Court Against Congress | Oneindia Malayalam
തള്ളിക്കളയാനാകില്ല

തള്ളിക്കളയാനാകില്ല

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടത്താം. വോട്ടിങ് മെഷീന്‍ ഉപയോഗിച്ചാല്‍ കൊറോണ വ്യാപന സാധ്യത കൂടുതലാണ്. ഒരുപാട് പേര്‍ ഒരു വോട്ടിങ് മെഷീനില്‍ സ്പര്‍ശിക്കുമ്പോള്‍ രോഗ സാധ്യത തള്ളിക്കളയാനാകില്ലെന്നു കമല്‍നാഥ് ചൂണ്ടിക്കാട്ടുന്നു.

വളരെ പ്രാധാനം

വളരെ പ്രാധാനം

നിയമസഭാ ഉപതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് പ്രത്യേക ചുമതല നല്‍കിയിരിക്കുന്നത് മുതിര്‍ന്ന നേതാവ് ജെപി ധനോപിയക്കാണ്. ഇദ്ദേഹമാണ് കമല്‍നാഥ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച കാര്യം വെളിപ്പെടുത്തിയത്. പുതിയ സാഹചര്യത്തില്‍ കമല്‍നാഥിന്റെ അഭിപ്രായം വളരെ പ്രാധാന്യമുള്ളതുമാണ്.

കമ്മീഷന്‍ അഭിപ്രായം തേടി

കമ്മീഷന്‍ അഭിപ്രായം തേടി

കൊറോണ കാലത്ത് എങ്ങനെ തിരഞ്ഞെടുപ്പ് നടത്തുമെന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ആശങ്കയുണ്ട്. തുടര്‍ന്ന് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടിയിരുന്നു. കൊറോണ വ്യാപനത്തിന് ഇടയാകാത്ത വിധം എങ്ങനെ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാമെന്നാണ് കമ്മീഷന്‍ ആരാഞ്ഞത്.

പൊടിപാറും പ്രചാരണമില്ല

പൊടിപാറും പ്രചാരണമില്ല

വലിയ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ ഇത്തവണ സാധ്യമല്ല. പകരം ഓണ്‍ലൈന്‍ വഴിയുള്ള പ്രചാരണത്തിനാണ് സാധ്യത. സ്ഥാനാര്‍ഥികള്‍ വീടുകള്‍ കയറിയുള്ള പ്രചാരണവുമുണ്ടാകില്ല. വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും അഭിസംബോധന ചെയ്യുകയാകുമുണ്ടാകുക.

എന്തുകൊണ്ട് ബാലറ്റ് പേപ്പര്‍?

എന്തുകൊണ്ട് ബാലറ്റ് പേപ്പര്‍?

ഒരു പോളിങ് ബൂത്തില്‍ ചുരുങ്ങിയത് 1000 വോട്ടര്‍മാരുണ്ടാകും. ഇത്രയും പേര്‍ ഒരേ വോട്ടിങ് മെഷീനില്‍ വിരല്‍ വയ്ക്കുന്ന സാഹചര്യം നിലവിലെ പശ്ചാത്തലത്തില്‍ ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. അതുകൊണ്ടാണ് ബാലറ്റ് പേപ്പര്‍ മതിയെന്ന് പറയാന്‍ കാറണമെന്ന് കമല്‍നാഥ് വിശദീകരിക്കുന്നു.

രോഗികള്‍ 25000ത്തോട് അടുക്കുന്നു

രോഗികള്‍ 25000ത്തോട് അടുക്കുന്നു

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടുത്തിടെ തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം സമര്‍പ്പിച്ചിരുന്നു. മധ്യപ്രദേശില്‍ കൊറോണ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 756 ആയി ഉയര്‍ന്നിട്ടുണ്ട്. രോഗികള്‍ 25000ത്തോട് അടുക്കുകയാണ്. ഇക്കാര്യവും കമല്‍നാഥ് സൂചിപ്പിക്കുന്നു.

നിയമസഭയിലെ അംഗബലം ഇങ്ങനെ

നിയമസഭയിലെ അംഗബലം ഇങ്ങനെ

230 അംഗ നിയമസഭയാണ് മധ്യപ്രദേശിലേത്. 26 സീറ്റുകള്‍ ഒഴിഞ്ഞതിനാല്‍ 204 അംഗങ്ങളാണിപ്പോഴുള്ളത്. ഇതില്‍ ബിജെപിക്ക് 107 അംഗങ്ങളും കോണ്‍ഗ്രസിന് 90 എംഎല്‍എമാരുമുണ്ട്. നാല് സ്വതന്ത്രരും രണ്ട് ബിഎസ്പി അംഗങ്ങളും ഒരു എസ്പി അംഗവും ഉള്‍പ്പെടുന്നതാണ് ഇപ്പോഴത്തെ നിയമസഭ. ഇവരെല്ലാം കോണ്‍ഗ്രസിനൊപ്പമാണ്. 19 സീറ്റില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ ഭരണം തിരിച്ചുപിടിക്കാം. 9 സീറ്റില്‍ ജയിച്ചാല്‍ ബിജെപിക്ക് തുടരാം.

ബിജെപിക്ക് വമ്പന്‍ കെണി ഒരുക്കി കോണ്‍ഗ്രസ്; വന്‍ സഖ്യം അണിയറയില്‍... വിശദീകരിച്ച് ഗൊഗോയ്ബിജെപിക്ക് വമ്പന്‍ കെണി ഒരുക്കി കോണ്‍ഗ്രസ്; വന്‍ സഖ്യം അണിയറയില്‍... വിശദീകരിച്ച് ഗൊഗോയ്

English summary
By election in Madhya Pradesh: Congress Leader Kamal Nath writes to Election Commission for Ballot Paper
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X