കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാല്‍ഘറില്‍ ബിജെപിയെ ജയിപ്പിച്ചത് സിപിഎം, കൂടെ കോണ്‍ഗ്രസ്സും... ആ വിരുദ്ധതയൊക്കെ ഇവിടെ മാത്രം?

  • By Desk
Google Oneindia Malayalam News

മുംബൈ: കടുത്ത ബിജെപി വിരുദ്ധ നിലപാടുള്ളവരാണ് സിപിഎമ്മും കോണ്‍ഗ്രസ്സും. കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്താതിരിക്കാന്‍ ജെഡിഎസ്സുമായി സഖ്യം എന്ന തന്ത്രം കോണ്‍ഗ്രസ്സിന് മുന്നില്‍ വച്ചത് പോലും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് എന്നാണ് പറയുന്നത്.

ദേശീയ തലത്തില്‍ തന്നെ ബിജെപിയ്‌ക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ ഐക്യം ഉണ്ടാകണം എന്ന അഭിപ്രായമാണ് ഇരുപാര്‍ട്ടികള്‍ക്കും ഉള്ളത്. എന്നാല്‍ ഇപ്പോള്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തില്‍ ബിജെപിയുടെ വിജയത്തിന് വഴിവച്ചത് സിപിഎമ്മും കോണ്‍ഗ്രസ്സും തന്നെ ആയിരുന്നു.

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ മണ്ഡലത്തെ കുറിച്ചാണ് പറയുന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന നാല് ലോക്‌സഭ മണ്ഡലങ്ങളില്‍ ഒറ്റ ഇടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. അത് പാല്‍ഘറില്‍ മാത്രമായിരുന്നു. മഹാരാഷ്ട്രയില്‍ താരതമ്യേന സിപിഎം ശക്തി കേന്ദ്രങ്ങളില്‍ ഒന്നാണ് പാല്‍ഘര്‍.

ബിജെപി മണ്ഡലം

ബിജെപി മണ്ഡലം

2008 നിലവില്‍ വന്ന മണ്ഡലം ആണ് പാല്‍ഘര്‍. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാല്‍ഘര്‍ ബിജെപിക്കൊപ്പം തന്നെ ആയിരുന്നു. എന്നാല്‍ എംപിയായ ചിന്താമന്‍ വാങ്കയുടെ ആകസ്മിക മരണത്തോടെ ആണ് പാല്‍ഘറില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.

സിപിഎമ്മിന്റെ ശക്തി

സിപിഎമ്മിന്റെ ശക്തി


ഒരുകാലത്ത് മഹാരാഷ്ട്രയില്‍ അങ്ങോളം ഇങ്ങോളും ശക്തമായ പ്രാതിനിധ്യം ഉണ്ടായിരുന്ന പാര്‍ട്ടിയാണ് സിപിഎം. ഇപ്പോഴും പാല്‍ഘര്‍ മണ്ഡലത്തില്‍ സിപിഎമ്മിന് കൃത്യമായ വോട്ട് ബാങ്കുണ്ട്. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന ഖരാപഡെ ലഡാക്യ രൂപ ആയിരുന്നു മൂന്നാം സ്ഥാനത്ത്. 76,890 വോട്ടുകള്‍ ആയിരുന്നു അവര്‍ സ്വന്തമാക്കിയത്.

ഉപതിരഞ്ഞെടുപ്പില്‍

ഉപതിരഞ്ഞെടുപ്പില്‍

ചിന്താമന്‍ വാങ്കയുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഗാവിത് രാജേന്ദ്ര ധേദ്യ ആയിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. 272780 വോട്ടുകള്‍ നേടു ബിജെപി മണ്ഡലം നിലനിര്‍ത്തുക തന്നെ ചെയ്തു. രണ്ടാം സ്ഥാനത്തെത്തിയ ശിവസേന സ്ഥാനാര്‍ത്ഥി 243206 വോട്ടുകള്‍ ആണ് നേടിയത്.

ബിജെപിക്ക് നിര്‍ണായകം

ബിജെപിക്ക് നിര്‍ണായകം

എന്‍ഡിഎ ഘടകകക്ഷിയാണ് ശിവസേന. എന്നാല്‍ മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മില്‍ കടുത്ത ശത്രുതയില്‍ ആണ്. ഈ സാഹചര്യത്തില്‍ മുന്നണിയൊന്നും നോക്കാതെ ആയിരുന്നു രണ്ട് കൂട്ടരും പാല്‍ഘറില്‍ മത്സരിച്ചത്. എതിരാളികളെ സംബന്ധിച്ചിടത്തോളം ബിജെപിയെ തറപറ്റിക്കാന്‍ ഏറ്റവും പറ്റിയ അവസരവും ആയിരുന്നു അത്. എന്നാല്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ ബിജെപിയും ശിവസേനയും സ്വന്തമാക്കി.

ബഹുജന്‍ വികാസ് അഖാഡി

ബഹുജന്‍ വികാസ് അഖാഡി

പല്‍ഘാറിലെ നിര്‍ണായക സാന്നിധ്യം ആണ് പട്ടിക വര്‍ഗ്ഗ പാര്‍ട്ടിയായ ബഹുജന്‍ വികാസ് അഖാഡി. 2014 ലെ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയത് ഇവരായിരുന്നു. എന്നാല്‍ ഇത്തവണ മൂന്നാം സ്ഥാനം കൊണ്ട് ബിവിഎ പാര്‍ട്ടിക്ക് തൃപ്തിപ്പെടേണ്ടി വന്നു. എന്നാലും 222838 വോട്ടുകള്‍ അവര്‍ നേടി.

സിപിഎം പിടിച്ച വോട്ടുകള്‍

സിപിഎം പിടിച്ച വോട്ടുകള്‍

2014 ലെ തിരഞ്ഞെടുപ്പില്‍ സിപിഎം ആയിരുന്നു ഇവിടെ മൂന്നാം സ്ഥാനത്ത് എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ... എന്നാല്‍ ഇത്തവണ നാലാം സ്ഥാനത്താണ് സിപിഎം സ്ഥാനാര്‍ത്ഥി എത്തിയത്. കിട്ടിയത് 71,887 വോട്ടുകള്‍. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് സിപിഎമ്മിന് വോട്ട് കുറയുകയും ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസ് അഞ്ചാമത്

കോണ്‍ഗ്രസ് അഞ്ചാമത്

പല്‍ഘാറില്‍ കോണ്‍ഗ്രസ് ഒരു നിര്‍ണായക ശക്തി ഒന്നും അല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി തന്നെ ഉണ്ടായിരുന്നില്ല അവര്‍ക്ക്. എന്നാലും ഇത്തവണ 47714 വോട്ടുകള്‍ സ്വന്തമാക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് സാധിച്ചിരുന്നു. റെഡ് ഫ്‌ലാഗും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ചേര്‍ന്ന് പതിനായിരത്തില്‍ അധികം വോട്ടുകള്‍ നേടി.

സിപിഎം സഖ്യമുണ്ടാക്കിയിരുന്നെങ്കില്‍

സിപിഎം സഖ്യമുണ്ടാക്കിയിരുന്നെങ്കില്‍

ശിവസേനയുമായി സഖ്യമുണ്ടാക്കുക എന്നത് സിപിഎമ്മിനെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യം ആയിരിക്കും. കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയതുകൊണ്ട് വലിയ ഗുണം ഒന്നും ഉണ്ടാവുകയും ഇല്ല. എങ്കിലും ബിജെപിയെ പരാജയപ്പെടുത്താന്‍ ബഹുജന്‍ വികാസ് അഖാഡിയുമായി നീക്കുപോക്കുണ്ടാക്കുക എന്നത് സിപിഎമ്മിനെ സംബന്ധിച്ച് സാധ്യമായ ഒരു സംഗതി തന്നെ ആയിരുന്നു.

അമ്പതിനായിരം ഇല്ല വ്യത്യാസം

അമ്പതിനായിരം ഇല്ല വ്യത്യാസം

ജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 272780 വോട്ടുകള്‍. മൂന്നാം സ്ഥാനത്തെത്തിയ ബഹുജന്‍ വികാസ് അഖാഡിയ്ക്ക് കിട്ടിയത് 222837. ആകെ വ്യത്യാസം 49,943. സിപിഎമ്മിന് കിട്ടിയ വോട്ടുകള്‍ 71,887. കോണ്‍ഗ്രസ്സിന് കിട്ടിയ വോട്ടുകള്‍ 47,714.

എങ്ങനെയാണ് പല്‍ഘാറില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് സിപിഎമ്മും കോണ്‍ഗ്രസ്സും സഹായിച്ചത് എന്നത് ഈ കണക്കില്‍ നിന്ന് തന്നെ വ്യക്തമാണ്.

English summary
Lok Sabha bypoll election results 2018: How CPM helped BJP for an easy victory in Palghar?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X