കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ ആര്‍ നഗറിലേയ്ക്ക് ഉറ്റ് നോക്കി കര്‍ണാടക...

  • By Desk
Google Oneindia Malayalam News

കര്‍ണാടകയിലെ രാജരാജേശ്വരി നഗര്‍ നിയമസഭമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചെയുത്തതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റി വച്ച ആര്‍ ആര്‍ നഗറില്‍ കഴിഞ്ഞ 28നാണ് തിരഞ്ഞെടുപ്പ് നടന്നത്. ഹലഗെവാദരഹള്ളിയിലെ ജ്ഞാനാക്ഷി സ്‌കൂളിലെ കൗണ്ടിങ് സെന്ററില്‍ രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിച്ചു. ഉച്ചയോടെ ഫലമറിയാന്‍ കഴിയും.നാലരലക്ഷത്തോളം വോട്ടര്‍മാരില്‍ 54.2% പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

സിറ്റിങ് എംഎല്‍എ കോണ്‍ഗ്രസിലെ മുനിരത്‌ന,ജനതാദള്‍–എസിലെ ജി.എച്ച്.രാമചന്ദ്ര, ബിജെപിയിലെ ടി.മുനിരാജുഗൗഡ എന്നിവര്‍ തമ്മിലുള്ള ത്രികോണ മല്‍സരമാണ് ഇവിടെ നടന്നത്. മൂന്ന് കൂട്ടര്‍ക്കും ഫലം നിര്‍ണായകമാണ്. ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം ഇവിടെയും തുടരുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ചര്‍ച്ചകള്‍ ഫലം കാണാതെ വന്നപ്പോള്‍ സഖ്യസാധ്യത തള്ളി കളയുകയായിരുന്നു.

vote

കോണ്‍ഗ്രസിന്റെ മണ്ഡലമായിരുന്ന ആര്‍ ആര്‍ നഗറില്‍ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയത് ദളാണ്.വോട്ടര്‍തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പ്രതിസ്ഥാനത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുനിരത്‌നയാണ്.ബെംഗളൂരു മഹാനഗരസഭാ പരിധിയിലെ 28 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്ന 26 എണ്ണത്തില്‍ കോണ്‍ഗ്രസ്(13), ബിജെപി(11), ദള്‍(രണ്ട്) എന്നിങ്ങനെയാണ് സീറ്റ്‌നില.കോണ്‍ഗ്രസ് ഇന്ന് ജയിക്കുകയാണെങ്കില്‍ പാര്‍ട്ടിയ്ക്ക് നഗരപരിധിയില്‍ ആധിപത്യം നേടാനാകും.

English summary
RR nagar bi election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X