കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈരാന; ബിജെപിയ്ക്ക് നിര്‍ണായകം

  • By Desk
Google Oneindia Malayalam News

ദേശീയ രാഷ്ട്രീയം ഇന്ന് കൈറാനയിലേയ്ക്ക് കണ്ണുംനട്ടിരിക്കുകയാണ്. കൈറാനയിലെ ഇന്ന് പുറത്ത് വരുന്ന തിരഞ്ഞെടുപ്പ് ഫലം വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായാണ് രാഷ്ട്രീയ ലോകം കാണുന്നത്.കര്‍ണാടകയിലെ സംഭവവികാസങ്ങള്‍ പ്രതിപക്ഷത്തിന് പുത്തന്‍ ഉണര്‍വ് നല്‍കിയിരുന്നു.അതുകൊണ്ട് തന്നെ കൈരാന വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ മാറ്റുരക്കാനുള്ള പ്രതിപക്ഷ സഖ്യത്തിന്റെ പരീക്ഷണ വേദിയാണ്.

ബിജെപി എംപി പുക്കും സിംഗിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയ്ക്ക് ഇവിടെ വിജയിക്കുയെന്നത് അനിവാര്യമാണ്.മുമ്പ് ഉപതിരഞ്ഞെടുപ്പ് നടന്ന ഗോരഖ്പുര്‍ ഫല്‍പുര്‍ മണ്ഡലങ്ങളില്‍ വന്‍ തിരിച്ചടിയാണ് പാര്‍ട്ടി നേരിട്ടത്. ഇത് കൈരാനയിലും ആവര്‍ത്തിച്ചാല്‍ ബിജെപിക് ക്ഷീണമാകും.അതേ സമയം വിജയിക്കുകയാണെങ്കില്‍ 2019ല്‍ നടക്കാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ പാര്‍ട്ടിയ്ക്ക ആത്മവിശ്വാസം വര്‍ദ്ധിക്കും.

bjp

എന്നാല്‍ മറിച്ച് പ്രതിപക്ഷമാണ് വിജയിക്കുന്നതെങ്കില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് വേണ്ട മുന്നൊരുക്കങ്ങള്‍ ബിജെപി നടത്തേണ്ടി വരും. പുതിയ തന്ത്രങ്ങള്‍ മെനയേണ്ടിവരും.ബിജെപിക്കുവേണ്ടി മൃഗംഗ സിങ്ങും പ്രതിപക്ഷത്തിനു വേണ്ടി ആര്‍എല്‍ഡിയുടെ തബ്‌സും ബീഗവുമാണ് ഇവിടെ മത്സരിക്കുന്നത്.

English summary
kairana bypoll election results 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X