ബീഹാറിലെ ജോകിഹട്ടിലെ ആർജെഡിയുടെ വിജയത്തിൽ പ്രതികരണവുമായി തേജസ്വി യാദവ്. നിതീഷ് കുമാർ സംസ്ഥാനത്തെ ജനങ്ങളെ ഒറ്റിക്കൊടുത്തുവെന്നാണ് തേജസ്വി യാദവ് അഭിപ്രായപ്പെട്ടത്. നിതീഷ് കുമാർ രാജിവെക്കണമെന്നും തേജസ്വി യാദവ്.
The number of votes JDU got, is less than our victory margin. People of Bihar are continuing to avenge the uturn taken by Nitish Kumar: Tejashwi Yadav on RJD won Jokihat assembly bypoll #Biharpic.twitter.com/ljVXanHJ06
നാഗാലാൻഡിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിപിപി ലീഡ് ചെയ്യുന്നു. 34,669 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്.
May 31, 2018, 12:25 pm IST
ഉത്തർപ്രദേശിൽ പ്രതിപക്ഷ ഐക്യത്തിൽ കാലിടറി ബിജെപി. കൈരാന നിയമ സഭാ മണ്ഡലത്തിൽ ആർഎൽഡിയും നൂർപൂരിൽ സമാജ് വാദി പാർട്ടിയുമാണ് മുന്നിട്ട് നിൽക്കുന്നത്. കൈരാനയിൽ 13 റൌണ്ട് വോട്ടെണ്ണലും നൂരൂപൂരിൽ 20 റൌണ്ട് വോട്ടെണ്ണലും പൂർത്തിയായപ്പോഴാണ് ബിജെപി ചിത്രത്തിൽ നിന്ന് മാഞ്ഞുപോയിട്ടുള്ളത്.
കർണാടകത്തിലെ ജനങ്ങൾ കോൺഗ്രസിനെ അനുഗ്രഹിച്ചുവെന്ന് കോൺഗ്രസ് നേതാവ് ദിനേഷ് ഗുണ്ടു റാവു.
We won the RR Nagar seat with huge margin, the people of Bengaluru have blessed us- Dinesh Gundu Rao, Congress on trends showing Party leading from RR Nagar #Karnatakapic.twitter.com/MWuj5OaIz5
ചെങ്ങന്നൂരിൽ വോട്ടെണ്ണൽ പൂർത്തിയായി. എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ വിജയത്തിലേക്ക്. 18,300 വോട്ടുകൾക്ക് സജി ചെറിയാൻ വിജയിച്ചുവെന്നാണ് അനൌദ്യോഗിക കണക്കുകൾ.
May 31, 2018, 11:43 am IST
കർണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. ആർആർ നഗറിലെ തിരഞ്ഞെടുപ്പ് ഫലം ജെഡിഎസിനെ അലോസരപ്പെടുത്തുന്നില്ലെന്നാണ് ജെഡിഎസ് നേതാവിന്റെ പ്രതികരണം.
May 31, 2018, 11:37 am IST
മേഘായയിലെ അമ്പാട്ടി നിയമസഭാ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥി മിയാനി ഡി ഷിര വിജയിച്ചു. എൻപിപിയുടെ ക്ലെമന്റ് ജി മോമിനുമായിട്ടായിരുന്നു മത്സരം.
May 31, 2018, 11:34 am IST
13659 വോട്ടുകൾക്ക് ചെങ്ങന്നൂരിൽ സജി ചെറിയാൻ മുന്നിട്ട് നിൽക്കുന്നു. ജാതി മതസമവാക്യങ്ങള്‍ ബാധിച്ചില്ലെന്ന് സജി ചെറിയാന്.
May 31, 2018, 11:26 am IST
വര്‍ഗീയ കാര്‍ഡും സര്‍ക്കാര്‍ മിഷണറികളുടെ ദുരുപയോഗവുമാണ് ചെങ്ങന്നൂരില്‍ നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
May 31, 2018, 11:18 am IST
ആർആർ നഗറിൽ കോൺഗ്രസ് സ്ഥാനാർത്ഥി മുനിരത്തിന നായിഡുവാണ് ലീഡ് ചെയ്യുന്നത്. 80,282 വോട്ടുകളാണ് ഇപ്പോൾ മുനിരത്തിനക്ക് ലഭിച്ചിട്ടുള്ളത്. ബിജെപി സ്ഥാനാർത്ഥി 34,064 വോട്ടുകളും ജെഡിഎസ് സ്ഥാനാർത്ഥിക്ക് 23,526 വോട്ടുകളുമാണ് പത്ത് റൌണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോഴുള്ള വോട്ട് നില.
ജാർഖണ്ഡിൽ സില്ലി സീറ്റിൽ ആറ് റൌണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 296 വോട്ടുകൾക്ക് സീമാ ദേവിയാണ് ലീഡ് ചെയ്യുന്നത്.
May 31, 2018, 11:07 am IST
ചെങ്ങന്നൂരിലെ 40 പോസ്റ്റൽ വോട്ടുകളിൽ മുഴുവനും സജി ചെറിയാന് ലഭിച്ചു.
May 31, 2018, 11:06 am IST
മേഘാലായിൽ കോൺഗ്രസ് പിന്നിലാണുള്ളത്. ബിജെപിയാണ് മുന്നിട്ടുനിൽക്കുന്നത്.
May 31, 2018, 11:05 am IST
ഉത്തർപ്രദേശിൽ വിശാല പ്രതിപക്ഷ ഐക്യത്തിന് മുന്നിൽ ബിജെപിക്ക് തിരിച്ചടിയേറ്റു. നൂപൂർ, കൈരാന മണ്ഡലങ്ങളിൽ പാർട്ടിക്ക് തിരിച്ചടിയാണ് ഏറ്റിട്ടുള്ളത്.
READ MORE
6:14 AM, 31 May
നാല് ലോക്സഭ സീറ്റുകളും 10 അസംബ്ലി മണ്ഡലങ്ങളുമാണ് ഇന്ന് വിധി പറയാൻ പോകുന്നത്. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ തുടങ്ങും. 9 മണിയോടെ തന്നെ വ്യക്തമായ സൂചന ലഭ്യമാകും. ഉച്ചയ്ക്ക് മുമ്പ് തന്നെ അന്തിമഫലം അറിയാൻ സാധിക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് വോട്ടെണ്ണലിനായി ഒരുക്കിയിരിക്കുന്നത്.
6:19 AM, 31 May
ഉത്തർപ്രദേശിലെ നാല് ലോക്സഭ സീറ്റുകളിലാണ് ഇന്ന് വോട്ടെണ്ണുന്നത്. കൈരാന, ഗൊരഖ്പൂരിലും ഫുൽപൂരിലും പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് നിൽക്കുന്നത് ബി ജെ പിയെ പ്രതിസന്ധിയിലാക്കുന്നുണ്ട് എന്നാണ് സൂചനകൾ. 2019 ലോക്സഭ തിരഞ്ഞെടുപ്പിന്റെ ട്രയൽ റണ്ണായിട്ടാണ് ഉപതിരഞ്ഞെടുപ്പിനെ പാർട്ടികൾ കാണുന്നത്.
6:37 AM, 31 May
ശക്തമായ ത്രികോണമത്സരമാണ് ഇത്തവണ ചെങ്ങന്നൂരിൽ എന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. മൂന്ന് മുന്നണികളും ഒരുപോലെ വിജയ പ്രതീക്ഷയിലാണ്. ഭൂരിപക്ഷം കൂട്ടാനുറച്ചാണ് എൽ ഡി എഫ് ഇറങ്ങുന്നതെങ്കിൽ മണ്ഡലം തിരിച്ചുപിടിക്കുകയാണ് യു ഡി എഫിന്റെ മുന്നിലെ വെല്ലുവിളി. കഴിഞ്ഞ തവണത്തെ പ്രകടനം ഫ്ളൂക്കായിരുന്നില്ല എന്ന് തെളിയിക്കുകയാണ് ബി ജെ പിയുടെ ദൗത്യം.
7:02 AM, 31 May
ബി ജെ പിക്ക് അതീവ നിർണായകമായ ഒരു ഉപതിരഞ്ഞെടുപ്പ് ഘട്ടമാണിത്. 2014ന് ശേഷം ഉപതിരഞ്ഞെടുപ്പ് നടന്ന 23 ലോക്സഭ മണ്ഡലങ്ങളിൽ വെറും നാലെണ്ണം മാത്രമാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്ക് വിജയിക്കാനായത്. അടുത്തിടെ നടന്ന രണ്ട് സീറ്റുകളിലും ബി ജെ പിക്ക് തോൽവിയായിരുന്നു.
7:11 AM, 31 May
ഉത്തർപ്രദേശിലെ നൂർപൂരിലും കൈരാനയിലും എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.
7:16 AM, 31 May
നൂർപൂരിലും കൈരാനയിലും എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.
ബിജെപിയുടെ അശ്വിനി സിങും എസ്പിയുടെ നയീമുൽ ഹസനാണ് നൂപുർ സീറ്റിൽ മത്സരിക്കുന്നത്. ബിജെപിയും സമാജ് വാദി പാർട്ടിയും തമ്മിലാണ് നൂപുരിൽ മത്സരം. മരിച്ച ബിജെപി എംഎൽഎ ലോകേഷ് സിംഗ് ചൌഹാന്റെ ഭാര്യ അവാനി സിംഗാണ് മണ്ഡലത്തിലെ സ്ഥാനാർത്ഥി.
7:22 AM, 31 May
11 നിയമസഭാ സീറ്റുകളിലേക്കും നാല് ലോക്സഭാ സീറ്റുകളിലേക്കുമായി നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ എട്ട് മണിക്ക് ആരംഭിക്കും.
ചെങ്ങന്നൂരിൽ രാവിലെ എട്ട് മണി മുതലൽ വോട്ടുകൾ എണ്ണിത്തുടങ്ങും. 14 റൌണ്ടുകളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലാണ് വോട്ടെണ്ണൽ നടക്കുന്നത്.
7:29 AM, 31 May
തപാൽ വോട്ടുകളിൽ അനിശ്ചിതത്വം തുടരുന്നു. എട്ട് മണിക്ക് മുമ്പ് എത്തുന്ന പോസ്റ്റൽ വോട്ടുകൾ മാത്രമാണ് എണ്ണുക. 797 ൽ 12 പോസ്റ്റൽ വോട്ടുകൾ മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
7:31 AM, 31 May
10000 വോട്ടുകൾക്ക് താൻ വിജയിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർതഥി സജി ചെറിയാൻ.
7:43 AM, 31 May
കർണാടകത്തിൽ വോട്ടർ ഐഡി കാർഡ് തട്ടിപ്പിനെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ച രാജരാജേശ്വരി നഗറിൽ കോൺഗ്രസ് എംപി ഡികെ സുരേഷ് വാർത്താ സമ്മേളനം നടത്തും. കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ സഹോദരനാണ് ഡികെ ശിവകുമാർ.
7:49 AM, 31 May
കോൺഗ്രസിന്റെ മുനിരത്തിന, ബിജെപിയുടെ മുനിരാജു ഗൌഡ, ജെഡിഎസിന്റെ രാമചന്ദ്ര ഗൌഡ, സ്വതന്ത്ര സ്ഥാനാർത്ഥി ഹുച്ചാ വെങ്കട്ട് എന്നിവർക്ക് പുറമേ 10 സ്ഥാനാർത്ഥികളാണ് മത്സരിച്ചിച്ചിട്ടുള്ളത്. വോട്ടർ ഐഡി കാർഡ് തട്ടിപ്പിനെ തുടർന്നാണ് മെയ് 12ന് നടക്കാനിരുന്ന തിരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുള്ളത്.
7:59 AM, 31 May
കൈരാനയിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനെ തുടർന്ന് ബുധനാഴ്ച 80,000 വോട്ടർമാരാണ് രജിസ്റ്റർ ചെയ്തത്. പ്രതിപക്ഷമായ സമാജ് വാദി പാർട്ടി, ആർജെഡി, അധികാരത്തിലിരിക്കുന്ന ബിജെപിയും വോട്ടിംഗ് മെഷീനിന് തകരാറുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. രാവിലെ ആരംഭിച്ച റീ പോളിങ് അഞ്ച് മണി വരെ തുടരുകയായിരുന്നു. നാക്കൂറിലെ 23 പോളിങ് സ്റ്റേഷനുകളിലും ഗാൻഗോയിലെ 44 പോളിംഗ് സ്റ്റേഷനുകളിലുമാണ് റീ പോളിംഗ് നടന്നത്. സഹരൺപൂരിലെ താന ഭവാൻ, ഷാംമ്ലിയിലെ ഒരു ബൂത്തിലും റീ പോളിംഗ് നടന്നിരുന്നു.
Voting was held in #Kairana on 28 May with re-polling in 73 booths yesterday due to technical snags in EVM, VVPAT machines during the by-election. Counting of votes will begin shortly. | Track LIVE updates here: https://t.co/9oALH7mAJWpic.twitter.com/ddD0VXPq8r
ചെങ്ങന്നൂരിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി. സർവീസ് വോട്ടുകളും പോസ്റ്റൽ വോട്ടുകളുമാണ് എണ്ണുന്നത്. 40 സർവീസ് വോട്ടുകളാണുള്ളത്. എന്നാൽ തപാൽ സമരം പോസ്റ്റൽ വോട്ടുകളെ സ്വാധീനിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്.
8:21 AM, 31 May
യുപിയിലെ കൈരാനയിൽ വോട്ടെണ്ണൽ തുടരുന്നു. ആർഎൽഡി സ്ഥാനാർത്ഥി തബാസ്സും ഹസനാണ് ബിജെപിയുടെ മ്രിഗാൻഗ സിംഗിനേക്കാൾ മുന്നിട്ട് നിൽക്കുന്നത്. ആർഎൽഡിയും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം.
Counting of votes for Noorpur Assembly constituency & Kairana Parliamentary constituency to start shortly, visuals from a counting centre in Kairana. #UttarPradeshpic.twitter.com/ZGPOjlsrv0
മഹാരാഷ്ട്രയിലെ ഭണ്ഡാര- ഗോണ്ടിയയിൽ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുന്നത്.
8:27 AM, 31 May
ചെങ്ങന്നൂരിൽ എൽഡിഎഫന്റെ സജി ചെറയാൻ മുന്നിട്ടു നിൽക്കുന്നു. 153 വോട്ടുകൾക്കാണ് മുന്നിട്ടുനിൽക്കുന്നത്.
8:30 AM, 31 May
ഉത്തർപ്രദേശിലെ നൂപൂരിൽ ബിജെപി സ്ഥാനാർത്ഥി അവ്നി സിംഗ് ലീഡ് ചെയ്യുന്നു. ആദ്യ റൌണ്ട് വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോഴാണ് ഈ നില. സമാജ് വാദി പാർട്ടിയുടെ നയീം ഉൽ ഹസൻ രണ്ടാമതായി തുടരുന്നു. ബിജെപി എംഎൽഎയുടെ മരണത്തെ തുടർന്നായിരുന്നു സീറ്റ് ഒഴിവ് വന്നത്. തുടർന്ന് എംഎൽഎയുടെ ഭാര്യയാണ് സ്ഥാനാർത്ഥി.
8:36 AM, 31 May
പഞ്ചാബിലെ ഷാൻകോട്ടിൽ ആദ്യത്തെ ട്രെൻഡ് അനുസരിച്ച് ഫലങ്ങൾ കോൺഗ്രസിന് അനുകൂലമെന്ന് സൂചന.
8:36 AM, 31 May
ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ ലീഡ് തുടരുന്നു.
8:39 AM, 31 May
മഹാരാഷ്ട്രയിലെ പൽഘാർ ലോക്സഭാ മണ്ഡലത്തിൽ ശിവസേനയുടെ ശ്രീനിവാസ് വാങ്കയാണ് ലീഡ് ചെയ്യുന്നത്. ബിജെപി സ്ഥാനാർത്ഥി രാജേന്ദ്ര ഗാവിറ്റിനെ തള്ളിയാണ് ശിവസേന സ്ഥാനാർത്ഥി ലീഡ് ചെയ്യുന്നത്.
പഞ്ചാബിലെ ഷാൻകോട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഹർദേവ് സിംഗ് ലഡ്ഡി ലീഡ് ചെയ്യുന്നു. എഎഡിയുടെ നയീബ് സിംഗ് കോഹാറും ആപ്പിന്റെ റത്തൻ സിംഗുമാണ് പിന്നിലുള്ളത്.
8:55 AM, 31 May
കർണാടകത്തിൽ ആദ്യ റൌണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി ലീഡ് ചെയ്യുന്നു. ബിജെപി സ്ഥാനാർത്ഥിക്കെതിരെ 4000 വോട്ടുകളാണ് കോൺഗ്രസ് സ്ഥാനാർത്ഥിക്കുള്ളത്. മുനിരത്തിന നായിഡുവിന് 9342 വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. ബിജെപി സ്ഥാനാർത്ഥി മുനിരത്തിന ഗൌഡയ്ക്ക് 5220 വോട്ടുകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്.
9:00 AM, 31 May
ചെങ്ങന്നൂരിൽ 2186 വോട്ടുകൾക്ക് സജി ചെറിയാൻ ലീഡ് ചെയ്യുന്നു. 16 ബൂത്തുകളിൽ 13 ബൂത്തികളിലും സജി ചെറിയാന് പിന്തുണ ലഭിച്ചിട്ടുണ്ട്.
9:03 AM, 31 May
പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ദുലാൽ ചന്ദ്ര ദാസ് 10,000 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. മഹേഷ്സ്ഥല നിയമസഭാ മണ്ഡലത്തിലാണ് ഫലം തൃണമൂലിന് അനുകുമായി വരുന്നത്.
ദില്ലി: ലോക്സഭാ - നിയമസഭാ മണ്ഡലങ്ങളിലേക്കായി നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. 10 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കേരളത്തിലെ ചെങ്ങന്നൂരും കര്‍ണാടകത്തിലെ രാജരാജേശ്വരി നഗറുമാണ് ഇതിൽ ശ്രദ്ധേയമായ മണ്ഡലങ്ങൾ. പഞ്ചാബിലെ ഷാക്കോട്ട്, ഉത്തര്‍പ്രദേശിലെ കൈരാന, നൂര്‍പൂര്‍, ജാര്‍ഖണ്ഡിലെ ഗോമിയ, സില്ലി എന്നിങ്ങനെ പോകുന്നു മറ്റ് മണ്ഡലങ്ങൾ.
ചെങ്ങന്നൂരിൽ സിറ്റിങ് എം എല്‍ എ കെ കെ രാമചന്ദ്രന്റെ മരണത്തെ തുടർന്നാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. രാജരാജേശ്വരി നഗറിലാകട്ടെ വോട്ടര്‍ ഐഡി വിവാദത്തെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെക്കുകയായിരുന്നു. ഉത്തർ പ്രദേശിൽ ബി ജെ പിയെ തോൽപിക്കാൻ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയ്ക്ക ആകുമോ എന്ന ചോദ്യത്തിന് ഉത്തരവും ഇന്നത്തെ ഫലങ്ങൾ തരും. ഉപതിരഞ്ഞെടുപ്പ് ഫലങ്ങളുടെ തത്സമയ വിവരങ്ങളിലേക്ക്..