ഘോസിയില്‍ ഇന്ത്യാ സഖ്യം: കൂറുമാറിയ നേതാവിന് തിരിച്ചടി, ബംഗാളില്‍ ബിജെപി സിറ്റിങ് സീറ്റില്‍ ടിഎംസി
ഉത്തർപ്രദേശിലെ ഘോസി നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ് പി സ്ഥാനാർത്ഥി വന്‍ വിജയത്തിലേക്ക്. പകുതി വോട്ടുകള്‍ മാത്രം എണ്ണിക്കഴിഞ്ഞപ്പോഴേക്കും ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് എസ് പി സ്ഥാനാർത്ഥി സുധാകർ സിങ് സ്വന്തമാക്കിയിരിക്കുന്നത്. എസ്പിക്ക് ഇതുവരെ 51844 വോട്ട് ലഭിച്ചപ്പോള്‍ മുന്‍ എസ്പി നേതാവ് കൂടിയായ ബി ജെ പി സ്ഥാനാർത്ഥി ധാര സിങ്ങിന് നേടാനായത് 32400 വോട്ട് മാത്രമാണ്.
കോണ്‍ഗ്രസ് ഉള്‍പ്പെടേയുള്ള പ്രതിപക്ഷ കക്ഷികള്‍ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താതെ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി സുധാകർ സിംഗിന് പിന്തുണ നൽകാന്‍ തീരുമാനിച്ചതോടെ "ഇന്ത്യാ സംഖ്യത്തിന്റെ" സ്ഥാനാർത്ഥി എന്ന നിലയിലും സുധാകർ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസിന് പുറമെ രാഷ്ട്രീയ ലോക്ദൾ (ആർ എൽ ഡി), അപ്നാ ദൾ കാമറവാദി എന്നിവരും സ്വന്തമായി സ്ഥാനാർത്ഥിയെ നിർത്താതെ എസ് പി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

2022 ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്പി ചിഹ്നത്തിൽ മത്സരിച്ച് എം എൽ എയായി തിരഞ്ഞെടുക്കപ്പെട്ട ദാരാ സിംഗ് ചൗഹാൻ രാജിവച്ചതിനെത്തുടർന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. രാജിവെച്ച ദാര സിംഗ് ചൗഹാൻ പിന്നാലെ ബി ജെ പിയില്‍ ചേരുകയും ഉപതിരഞെടുപ്പില്‍ സ്ഥാനാർത്ഥിയാവുകയുമായിരുന്നു. 2022 ലെ തിരഞ്ഞെടുപ്പില്‍ 22,216 വോട്ടിന്റെ വിജയമായിരുന്നു ദാര സിംഗ് ചൗഹാൻ സ്വന്തമാക്കിയിരുന്നത്.
അതേസമയം, ത്രിപുരയിലെ ധന്പൂർ, ബോക്സാനഗർ എന്നീ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിലും ബി ജെ പി വിജയം നേടി. ധന്‍പൂർ ബി ജെ പിയുടേയും ബോക്സാനഗർ സി പി എമ്മിന്റേയും സിറ്റിങ് സീറ്റുകളായിരുന്നു. വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേട് ആരോപിച്ച് സി പി എം വോട്ടെണ്ണല്‍ ബഹിഷ്കരിച്ചിരുന്നു.
ജാർഖണ്ഡിലെ ദുമ്രിയിൽ എന്‍ ഡി എ സഖ്യകക്ഷിയായ എ ജെ എസ് യു സ്ഥാനാർത്ഥി യശോദ ദേവി 5707 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. ഇന്ത്യൻ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ജെ എം എം തങ്ങളുടെ നേതാവായ ബേബി ദേവിയെ രംഗത്ത് ഇറക്കിയിരുന്നത്. മുൻ വിദ്യാഭ്യാസ മന്ത്രിയും ജെഎംഎം എംഎൽഎയുമായ ജഗർനാഥ് മഹ്തോ ഏപ്രിലിൽ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ഉത്തരാഘണ്ഡിലെ ബാഗേശ്വർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പത്താം റൗണ്ടിലെത്തിയപ്പോള്‍ ബിജെപി 2041 വോട്ടിന് മുന്നിലാണ്. ഒമ്പതാം റൗണ്ടിൽ കോൺഗ്രസിനേക്കാൾ 2261 വോട്ടിന് ബിജെപി മുന്നിലായിരുന്നു. 2007 മുതൽ തുടർച്ചയായി നാല് തെരഞ്ഞെടുപ്പുകളിൽ വിജയിച്ച ചന്ദന്‍ ദാസിന്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബി ജെ പി ചന്ദന്‍ ദാസിന്റെ ഭാര്യയെ രംഗത്ത് ഇറക്കിയപ്പോള്‍ ബസന്ത് കുമാറിനെയാണ് കോൺഗ്രസ് മത്സരിപ്പിച്ചത്.
ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ധുപ്ഗുരി നിയമസഭാ മണ്ഡലത്തിൽ തൃണമൂല്‍ കോണ്‍ഗ്രസ് വിജയത്തിലേക്ക് അടുക്കുകയാണ്. ബി ജെ പിയുടെ സിറ്റിങ് സീറ്റാണ് ഇത്. നിലവില്‍ ടി എം സിയുടെ നിർമ്മല്‍ ചന്ദ റോയി 2931 വോട്ടിന് ലീഡ് ചെയ്യുകയാണ്. ബി ജെ പി നേതാവ് തപ്സി റോയി 69509 വോട്ടുമായി രണ്ടാമതാണ്.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications