Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതെരഞ്ഞെടുപ്പ്: ബംഗാളിലെ നവോപരയില്‍ തൃണമൂല്‍ സ്ഥാനാർഥി വിജയിച്ചു

ദില്ലി: പശ്ചിമ ബംഗാളിലെ നവോപര നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാക്‍ഥി സുനില്‍ സിങ്ങാണ് ജയിച്ചത്. 63018 വോട്ടിന്‍റെ ലീഡിലാണ് ജയിച്ചത്.

അതേസമയം രാജസ്ഥാനിലെ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തള്ളി കോണ്‍ഗ്രസ് മുന്നേറുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അജ്മേര്‍, ആള്‍വാള്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും മണ്ഡല്‍ഗഡില്‍ ബിജെപിയുമാണ് മുന്നേറുന്നത്. ബിജെപിയുടെ സിറ്റിങ്ങ് സീറ്റുകളായിരുന്നു ഇവ മൂന്നും.

രാജസ്ഥാനിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ബംഗാളിലെ ഒരു നിയമസഭാ മണ്ഡലത്തിലും ലോക്സഭാ മണ്ഡലത്തിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. രാജസ്ഥാനില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായാണ് ഈ തിരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്.

elec 5
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+