കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 21ന്

  • By Sanoop
Google Oneindia Malayalam News

ചെന്നൈ: ജയലളിതയുടെ മരണത്തോടെ ഒഴിവ് വന്ന ആര്‍കെ നഗര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഡിസംബര്‍ 21ന് തിരഞ്ഞെടുപ്പ് നടത്താനാണ് തമിഴ്‌നാട് ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനം. ഡിസംബര്‍ 24നാണ് വോട്ടെണ്ണല്‍. ജയലളിതയുടെ മരണത്തോടെ രണ്ടു വഴിയിലായ പാര്‍ട്ടിയുടെ രണ്ടില ചിഹ്നത്തിനുവേണ്ടി ശശികല പക്ഷവും പളനിസാമി പക്ഷവും നിയമപോരാട്ടത്തിലായിരുന്നു. പളനി സാമി പക്ഷത്തിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചത്.

പൊക്കിൾച്ചുഴി കണ്ടാൽ പെണ്ണിന്റെ സ്വഭാവം പറയാമോ.. മുഖലക്ഷണം തോറ്റുപോകും ഈ ജ്യോതിഷത്തിന് മുന്നിൽ!!പൊക്കിൾച്ചുഴി കണ്ടാൽ പെണ്ണിന്റെ സ്വഭാവം പറയാമോ.. മുഖലക്ഷണം തോറ്റുപോകും ഈ ജ്യോതിഷത്തിന് മുന്നിൽ!!

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ജയലളിത മരണത്തോട് കൂടി ഒഴിവുവന്ന ആര്‍കെ നഗര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നെങ്കിലും സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നത് അടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കുകയായിരുന്നു. നിലവിലെ തമിഴ്‌നാട് രാഷ്ട്രീയ സാഹചര്യത്തില്‍ എഐഡിഎംകെയെ സംബന്ധിച്ചെടുത്തോളം തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നത് കുറച്ച് പ്രയാസമുള്ള കാര്യം തന്നെയാണ്.

 jayalalitha


അതേ സമയം എഐഡിഎംകെയുടെ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് ടിടി ദിനകരന്റെ തീരുമാനം.ഡിഎംകെ-കോണ്‍ഗ്രസ് മുന്നണി ശക്തരായ സ്ഥാനാര്‍ത്ഥിയെ തന്നെ തിരഞ്ഞെടുപ്പ് ഗോധയിലേക്ക് ഇറക്കാനാണ് സാധ്യത. ബിജെപിയും കുറച്ച് കാലങ്ങളായി തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ തോച്ചൊട്ടിച്ച് എന്‍എസ്‌യുഐയുടെ പുതിയ ഭാരവാഹി പട്ടികദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ തോച്ചൊട്ടിച്ച് എന്‍എസ്‌യുഐയുടെ പുതിയ ഭാരവാഹി പട്ടിക

നടന്‍ വിജയകാന്തിന്റെ ഡിഎംഡികെയും തിരഞ്ഞെടുപ്പ് സജീവമാകും. എന്നും താരങ്ങളോട് ആരാധന കൂടുതലുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. അതുകൊണ്ട് തന്നെ നടന്‍ രജനീകാന്തും കമല്‍ഹാസനും പുതിയ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചാല്‍ ഉപതിരഞ്ഞെടുപ്പില്‍ പല അട്ടിമറികള്‍ക്കും സാധ്യതയുണ്ട്.

English summary
election commision decided to conduct by election in former cheif minister jayalalithas constituency will be held on december 21st. results will be on december 24th.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X