കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേഘാലയയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; വിറപ്പിച്ച് എന്‍പിപി, ഒടുവില്‍ കോണ്‍ഗ്രസ് നേടി

Google Oneindia Malayalam News

ഷില്ലോങ്: മേഘാലയയില്‍ ശക്തമായ പോരാട്ടത്തിനൊടുവില്‍ കോണ്‍ഗ്രസിന് തന്നെ വിജയം. നാഷണല്‍ പീപിള്‍സ് പാര്‍ട്ടി അവസാന നിമിഷം വരെ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും വിജയം കോണ്‍ഗ്രസിനായിരുന്നു. മേഘാലയയിലെ അമ്പാട്ടി മണ്ഡലത്തിലാണ് വാശിയേറിയ മല്‍സരം നടന്നത്. മൂന്ന് സ്ഥാനാര്‍ഥികളായിരുന്നു പ്രധാനമായും മല്‍സര രംഗത്തുണ്ടായിരുന്നത്.

22

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിയാനി ഡി ഷിറ, എന്‍പിപിയുടെ ക്ലെമന്റ് ജി മോമിന്‍, സ്വതന്ത്രന്‍ സുബന്‍കര്‍ കോക് എന്നിവരാണ് നേരിട്ട് മല്‍സരിച്ചത്. അവസാന നിമിഷം വരെ എന്‍പിപിയുടെ മോമിനായിരുന്നു മുന്നിട്ട് നിന്നത്. എന്നാല്‍ അവസാന റൗണ്ടില്‍ കോണ്‍ഗ്രസ് കുതിച്ചു. മിയാനി ഡി ഷിറ വിജയിച്ചു.

അമ്പാട്ടി മണ്ഡലത്തില്‍ 24181 വോട്ടര്‍മാരാണുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മുകുള്‍ സാങ്മയാണ് അമ്പാട്ടിയില്‍ വിജയിച്ചത്. ഇതുകൂടാതെ അദ്ദേഹം സോങ്‌സാക്ക് മണ്ഡലത്തിലും വിജയിച്ചു. പിന്നീട് അമ്പാട്ടിയിലെ എംഎല്‍എ പദവി രാജിവച്ചു. തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

പത്ത് നിയമസഭാ മണ്ഡലങ്ങളിലേക്കും നാല് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമാണ് രാജ്യത്ത് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ രണ്ട് നിയമസഭാ ണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഇതിനകം ജയിച്ചു. അമ്പാട്ടിക്ക് പുറമെ കര്‍ണാടകത്തിലെ ആര്‍ആര്‍ നഗര്‍ മണ്ഡലത്തിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ഇവിടെ ബിജെപി രണ്ടാംസ്ഥാനത്തും ജെഡിഎസ് മൂന്നാം സ്ഥാനത്തുമെത്തി.

English summary
By elections 2018: Congress' Miani D Shira Wins Vidhan Sabha Seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X