കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്; മാന്ത്രിക നമ്പര്‍ മറികടന്നു!! ബിജെപിയെ മറിച്ചിടും, കൈ പൊങ്ങി

Google Oneindia Malayalam News

Recommended Video

cmsvideo
BJPയെ മലർത്തിയടിക്കാനൊരുങ്ങി കോൺഗ്രസ് | Oneindia Malayalam

ഷില്ലോങ്: ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ കോണ്‍ഗ്രസ് പുതിയ നീക്കത്തിന് ഒരുങ്ങുന്നു. മേഘാലയയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഇനി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് അവകാശവാദമുന്നയിക്കുമെന്നാണ് നേതാക്കളുടെ പ്രതികരണം.

നിലവില്‍ ബിജെപിയുടെ പിന്തുണയോടെയാണ് മേഘാലയയില്‍ ഭരണം നടക്കുന്നത്. ബിജെപി സഖ്യസര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെ കര്‍ണാടകയില്‍ നടത്തിയ അതേ നീക്കം മേഘാലയയിലും ആവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. കര്‍ണാടകത്തില്‍ ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം ക്ഷണിച്ചതാണ് മേഘാലയയില്‍ കോണ്‍ഗ്രസ് പിടിവള്ളിയാക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്താന്‍ പോകുന്ന നീക്കങ്ങള്‍ ഇങ്ങനെ...

മേഘാലയ സഭയിലെ എണ്ണം

മേഘാലയ സഭയിലെ എണ്ണം

60 അംഗ നിയമസഭയാണ് മേഘാലയയിലേത്. നിലവില്‍ കോണ്‍ഗ്രസിന് 20 സീറ്റാണുള്ളത്. എതിരാളികളായ നാഷണല്‍ പീപിള്‍സ് പാര്‍ട്ടി (എന്‍പിപി)ക്കും 20 സീറ്റാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഒരു സീറ്റില്‍ കൂടി ജയിച്ചിരിക്കുന്നത്. ഇതോടെ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 21 ആയി.

ശക്തമായ പോരാട്ടത്തിനൊടുവില്‍

ശക്തമായ പോരാട്ടത്തിനൊടുവില്‍

മേഘാലയയില്‍ ശക്തമായ പോരാട്ടത്തിനൊടുവിലാണ് കോണ്‍ഗ്രസ് തങ്ങളുടെ സീറ്റ് നിലനിര്‍ത്തിയത്. നാഷണല്‍ പീപിള്‍സ് പാര്‍ട്ടി അവസാന നിമിഷം വരെ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും വിജയം കോണ്‍ഗ്രസിനായിരുന്നു. മേഘാലയയിലെ അമ്പാട്ടി മണ്ഡലത്തിലാണ് വാശിയേറിയ മല്‍സരം നടന്നത്. മൂന്ന് സ്ഥാനാര്‍ഥികളായിരുന്നു പ്രധാനമായും മല്‍സര രംഗത്തുണ്ടായിരുന്നത്.

അവസാന റൗണ്ടിലെ മാറ്റം

അവസാന റൗണ്ടിലെ മാറ്റം

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിയാനി ഡി ഷിറ, എന്‍പിപിയുടെ ക്ലെമന്റ് ജി മോമിന്‍, സ്വതന്ത്രന്‍ സുബന്‍കര്‍ കോക് എന്നിവരാണ് നേരിട്ട് മല്‍സരിച്ചത്. ഏറെ നേരം എന്‍പിപിയുടെ മോമിനായിരുന്നു മുന്നിട്ട് നിന്നത്. എന്നാല്‍ അവസാന റൗണ്ടില്‍ കോണ്‍ഗ്രസ് കുതിച്ചു. മിയാനി ഡി ഷിറ വിജയിച്ചു.

മുകുള്‍ സാങ്മയുടെ മണ്ഡലം

മുകുള്‍ സാങ്മയുടെ മണ്ഡലം

അമ്പാട്ടി മണ്ഡലത്തില്‍ 24181 വോട്ടര്‍മാരാണുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മുകുള്‍ സാങ്മയാണ് അമ്പാട്ടിയില്‍ വിജയിച്ചത്. ഇതുകൂടാതെ അദ്ദേഹം സോങ്‌സാക്ക് മണ്ഡലത്തിലും വിജയിച്ചിരുന്നു. പിന്നീട് അമ്പാട്ടിയിലെ എംഎല്‍എ പദവി രാജിവച്ചു. തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ഇപ്പോള്‍ വന്ന മാറ്റം

ഇപ്പോള്‍ വന്ന മാറ്റം

അമ്പാട്ടി വിജയത്തോടെ കോണ്‍ഗ്രസിന് നിയമസഭയില്‍ 21 സീറ്റായി. ഏറ്റവും വലിയ ഒറ്റകക്ഷി. കര്‍ണാടകയിലെ സാഹചര്യം വിലയിരുത്തിയാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ വാദം ഉന്നയിക്കാം. 104 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ആണ് കര്‍ണാടക ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചത്. സമാനമായ നീക്കം കോണ്‍ഗ്രസിന് മേഘാലയയില്‍ നടത്താന്‍ ഇനി സാധിക്കും.

20-20 ആയത് ഇങ്ങനെ

20-20 ആയത് ഇങ്ങനെ

നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ വേളയില്‍ 21 സീറ്റ് നേടി കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്‍പിപിക്ക് 19 സീറ്റും. എന്നാല്‍ മുകുള്‍ സാങ്മ ഒരു സീറ്റില്‍ രാജിവച്ചു. ഇതോടെ കോണ്‍ഗ്രസ് 20ലേക്ക് താഴ്ന്നു. അതേ സമയം, സ്ഥാനാര്‍ഥി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മാറ്റിവച്ച വില്യംനഗര്‍ സീറ്റില്‍ പിന്നീട് എന്‍പിപി ജയിച്ചു. അപ്പോള്‍ അവര്‍ക്കും 20 സീറ്റായി. ഇരുപാര്‍ട്ടികളും ഒരേ നിലയില്‍.

ബിജെപിക്ക് നാലിടത്ത് ഭരണം പോകും

ബിജെപിക്ക് നാലിടത്ത് ഭരണം പോകും

ഈ സാഹചര്യം നിലനില്‍ക്കുന്നത് കൊണ്ടുതന്നെ അമ്പാട്ടിയിലെ മല്‍സരം ഇരുപാര്‍ട്ടികള്‍ക്കും നിര്‍ണായകമായിരുന്നു. ഒടുവില്‍ അമ്പാട്ടിയില്‍ ഫലം വന്നപ്പോര്‍ കോണ്‍ഗ്രസ് വിജയിച്ചിരിക്കുന്നു. മാന്ത്രിക നമ്പര്‍ കോണ്‍ഗ്രസ് കടന്നിരിക്കുന്നു. കര്‍ണാടകയിലെ പശ്ചാത്തലം കണക്കിലെടുത്താന്‍ ബിജെപിക്ക് നാല് സംസ്ഥാനങ്ങളിലെ ഭരണം നഷ്ടമാകും.

സംസ്ഥാനങ്ങള്‍ ഇവയാണ്

സംസ്ഥാനങ്ങള്‍ ഇവയാണ്

ഗോവയില്‍ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. മേഘാലയയിലും മണിപ്പൂരിലും അങ്ങനെ തന്നെ. ബിഹാറില്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. രണ്ടാംസ്ഥാനത്തുള്ളവരെ ചേര്‍ത്താണ് ബിജെപി ഈ സംസ്ഥാനങ്ങളിലെല്ലാം ഭരണത്തിലിരിക്കുന്നത്. കര്‍ണാടകത്തിലെ ഗവര്‍ണര്‍ സ്വീകരിച്ച നടപടി ശരിവയ്ക്കുകയാണെങ്കില്‍ ഈ സംസ്ഥാനങ്ങളിലെല്ലാം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആദ്യം അവസരം ലഭിക്കേണ്ടത് കോണ്‍ഗ്രസിനാണ്.

ഗവര്‍ണര്‍മാരെ കാണാന്‍ നീക്കം

ഗവര്‍ണര്‍മാരെ കാണാന്‍ നീക്കം

ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശം ഉന്നയിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. ബിഹാര്‍ ഗവര്‍ണര്‍ സത്യാപാല്‍ മാലികിനെ കാണാന്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവും നീക്കം തുടങ്ങി. മന്ത്രിസഭ പിരിച്ചുവിട്ട് ആര്‍ജെഡിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നാണ് തേജസ്വി യാദവിന്റെ നിലപാട്. കോണ്‍ഗ്രസ് ഇതിനെ പിന്തുണയ്ക്കുന്നു.

ഗോവയിലെ സ്ഥിതി

ഗോവയിലെ സ്ഥിതി

ഗോവയില്‍ 40 അംഗ സഭയാണ്. കോണ്‍ഗ്രസിന് 17 സീറ്റുണ്ട്. സഭയിലെ ഏറ്റവും വലിയ പാര്‍ട്ടി കോണ്‍ഗ്രസ് ആണ്. തിരഞ്ഞെടുപ്പിന് ശേഷം ബിജെപി പുതിയ സഖ്യമുണ്ടാക്കുകയായിരുന്നു. പ്രാദേശിക പാര്‍ട്ടികളെ കൂടെ ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിച്ചു. കര്‍ണാടകത്തിലെ പോലെ എല്ലാ സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ നീങ്ങണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ചിലപ്പോള്‍ ഈ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ സൂചന നല്‍കി.

കോണ്‍ഗ്രസ് തിരിച്ചുവരുന്നു; ബിജെപിയെ ഞെട്ടിച്ച നീക്കം!! മികച്ച മുന്നേറ്റം, അമിത് ഷാക്ക് നെഞ്ചിടിപ്പ്കോണ്‍ഗ്രസ് തിരിച്ചുവരുന്നു; ബിജെപിയെ ഞെട്ടിച്ച നീക്കം!! മികച്ച മുന്നേറ്റം, അമിത് ഷാക്ക് നെഞ്ചിടിപ്പ്

ബിജെപിയുടെ ഖജനാവ് നിറഞ്ഞുതുളുമ്പി; കോണ്‍ഗ്രസിന് സങ്കടം!! 593 ശതമാനം വര്‍ധന, പുതിയ കണക്കുകള്‍ബിജെപിയുടെ ഖജനാവ് നിറഞ്ഞുതുളുമ്പി; കോണ്‍ഗ്രസിന് സങ്കടം!! 593 ശതമാനം വര്‍ധന, പുതിയ കണക്കുകള്‍

English summary
By elections 2018: Congress wins Meghalaya assembly seat - will it now stake claim to form government?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X