ആര്‍ആര്‍ നഗറില്‍ കോണ്‍ഗ്രസിന് വിജയം; ജനതാദളിന് ദയനീയ തോല്‍വി!! ബിജെപിക്കും പിന്നില്‍
ബെംഗളൂരു: കര്‍ണാടകയിലെ രാജരാജേശ്വരി നഗര്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുനിരത്‌ന വെന്നിക്കൊടി നാട്ടി. ബിജെപിയാണ് രണ്ടാംസ്ഥാനത്ത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകയിലുണ്ടായ കോണ്‍ഗ്രസ്-ജെഡിഎസ് സംഖ്യം ആര്‍ആര്‍ നഗര്‍ വോട്ടെടുപ്പിലുണ്ടായിരുന്നില്ല. ജെഡിഎസും പ്രത്യേകം മല്‍സരിച്ചിരുന്നു. പക്ഷേ ബിജെപിക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ജെഡിഎസ് ഫിനിഷ് ചെയ്തത്.

ഇതോടെ 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 79 അംഗങ്ങളായി. നേരത്തെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്ന വേളയില്‍ 222 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. തിരിച്ചറിയല്‍ കാര്‍ഡില്‍ തിരിമറി നടന്നുവെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആര്‍ആര്‍ നഗറില്‍ വോട്ടെടപ്പ് മാറ്റിവച്ചത്. ഇന്ന് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് വിജയം നേടിയിരിക്കുന്നു.












Click it and Unblock the Notifications