Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്സഭയക്കൊപ്പം 26 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പും; തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ 26 നിയമസഭ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാർ,ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, മഹാരാഷ്ട്ര, ത്രിപുര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, തെലങ്കാന, ഹിമാചൽപ്രദേശ്, രാജസ്ഥാൻ, കർണാടക, തമിഴ്നാട് എന്നിങ്ങനെ 13 സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

വോട്ടെടുപ്പിന്റെ ഒന്നാം ഘട്ടമായ എപ്രിൽ 19 ന് ത്രിപുരയിലെ രാംനഗർ, തമിഴ്നാട്ടിലെ വിലവൻകോഡ് എന്നിവടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 26ന് രാജസ്ഥാനിലെ ബാഗിദോറയിലും മഹാരാഷ്ട്രയിലെ അകോല വെസ്റ്റിലും വോട്ടെടുപ്പ് നടക്കും. മെയ് 7 ന് ഗുജറാത്തിലെ വീജാപൂർ,പോർബന്ദർ, മനവാദാർ,ഖമ്പാട്ട്, വഗോഡിയ, കർണാടകയിലെ ഷൊറാപൂർ, പശ്ചിമബംഗാളിലെ ബഗവാൻഗോല, നാലാം ഘട്ടമായ 13 ന് ഉത്തർപ്രദേശിലെ ദാദ്രൗൾ, തെലങ്കാനയിലെ സെക്കന്തരാബാദ് കണ്ടോൺമെന്റ്, അഞ്ചാം ഘട്ടമായ മെയ് 20 ന് ജാർഖണ്ഡിലെ ഖാണ്ഡെ, യുപിയിലെ ലഖ്നൗ ഈസ്റ്റ് , ആറാം ഘട്ടമായ 25 ന് യുപിയിലെ ഗെയിൻസാരി,ഹരിയാനയിലെ കർനാൽ, അവസാന ഘട്ടമായ ജൂൺ 1 ന് ബിഹാറിലെ അഗിയോൺ യുപിയിലെ ദൂദി ,ഹിമാചൽ പ്രദേശിലെ ധരംശാല, ലാഹൗൺ ആന്റ് സ്പിതി, സുജൻപൂർ, ബർസാൽ, ഗാഗ്രേത്ത്, കുച്ച്നർ, പശ്ചിമ ബംഗാളിലെ ബരാനഗർ എന്നിവിടങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുക.

election2-17

ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 19 ന് ആരംഭിച്ച് ജൂണ്‍ 19നാണ് വോട്ടെടുപ്പ് അവസാനിക്കുക. ഏപ്രില്‍ 26ന് രണ്ടാം ഘട്ടം, മെയ് ഏഴിന് മൂന്നാഘട്ടം, മെയ് 13ന് നാലാം ഘട്ടം, മെയ് 20 ന് അഞ്ചാംഘട്ടം, മെയ് 25ന് ആറാം ഘട്ടം, ജൂണ്‍ 19ന് ഏഴാംഘട്ടം എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുക. ജൂൺ നാലിനാണ് ഫലപ്രഖ്യാപനം. ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നാല് സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പും നടക്കും.

ആന്ധ്ര പ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡീഷ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സിക്കിമിലും അരുണാചൽ പ്രദേശിലും ഏപ്രിൽ 19 നാണ് തിരഞ്ഞെടുപ്പ്. ഒഡീഷയിൽ രണ്ട് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക. മെയ് 25 നും ജൂൺ 1 നുമാണ് വോട്ടെടുപ്പ്. ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം ജൂൺ നാലിന് തന്നെയാണ് വോട്ടെണ്ണൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+