Get Updates
Get notified of breaking news, exclusive insights, and must-see stories!

2 ലോക്സഭ മണ്ഡലങ്ങളിലേക്കും 11 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഏപ്രിൽ 17 ന്

ദില്ലി; 2 ലോക്സഭ മണ്ഡലങ്ങളിലേക്കും 11 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഏപ്രിൽ 17 ന് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആന്ധപ്രദേശിലെ തിരുപതി, കർണാടകയിലെ ബെൽഗാം എന്നിവയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച രണ്ട് ലോക്സഭ മണ്ഡലങ്ങൾ. ഇരുമണ്ഡലങ്ങളിലേയും എംപിമാർ കൊവിഡ് ബാധിച്ച് മരിച്ചതിനെതിരെ തുടർന്നാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

election commission

തിരുപ്പതിയിലെ വൈ എസ് ആർ കോൺഗ്രസ് എംപിയായിരുന്ന 64 കാരനായ ബല്ലി ദുർഗ പ്രസാദ് കഴിഞ്ഞ സെപ്റ്റംബറിലാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സുരേഷ് അംഗഡിയായിരുന്നു ബെൽഗാമിലെ എംപി. അദ്ദേഹം കേന്ദ്ര സഹമന്ത്രിയും ആയിരുന്നു.

ലോക്സഭ ഉപതിരഞ്ഞെടുപ്പിനൊപ്പം 11 നിയമസഭ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്ത്, ജാർഖണ്ഡ്, മധ്യപ്രദേശ്, കർണാടക, മഹാരാഷ്ട്ര, മിസോറം, രാജസ്ഥാൻ, നാഗാലാൻഡ്, ഒഡീഷ, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 30 നാണ്. മെയ് 2 നാണ് വോട്ടെണ്ണൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+