കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ ഒരു ദിവസം 2.87 ലക്ഷം കൊവിഡ് കേസുകൾ..!! വാക്‌സിൻ കണ്ടുപിടിച്ചില്ലെങ്കിൽ...പഠനറിപ്പോർട്ട്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ കൊവിഡ് കേസുകളുടെ ക്രമാധീതമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ദിവസേന 20000 കൂടുതല്‍ കേസുകളാണ് ഇന്ത്യയില്‍ ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗം മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുന്നുണ്ടെങ്കിലും ഈ സാഹചര്യം കൂടുതല്‍ ആശങ്കയാണ് പരത്തുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും ഗുരുതരമായ സാഹചര്യം നിലനില്‍ക്കുന്നത്. വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളേക്കാള്‍ കൂടുതലാണ് മുംബൈയിലെ ആകെ കേസുകള്‍.

ലോകത്തെ ആരോഗ്യവിദ്ഗ്ദര്‍ കൊവിഡിനെതിരെ വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. മിക്ക രാജ്യങ്ങളും ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ശുഭ സൂചകമായ വാര്‍ത്തകള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. എന്നാല്‍ വാക്‌സിന്‍ കണ്ടുപിടിച്ചില്ലെങ്കിലും ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലെയും അവസ്ഥ ഗുരുതരമായി തുടരുമെന്ന പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

84 രാജ്യങ്ങള്‍

84 രാജ്യങ്ങള്‍

കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത 84 രാജ്യങ്ങളിലെ പരിശോധനകളും കേസ് ഡാറ്റകളും പരിശോധിച്ച് മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഇന്ത്യയില്‍ ഇപ്പോള്‍ തുടരുന്ന അവസ്ഥ ഇതിനേക്കാള്‍ ഗുരുതരമായി അടുത്ത വര്‍ഷം വരെ തുടുമെന്നാണ് പഠനം പറയുന്നത്. ഗവേഷകരായ ഹാഷിര്‍ റഹ്മണ്ടാദ്, ടി വൈ ലിം, ജോണ്‍ സ്റ്റെര്‍മാന്‍ എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്.

2.87 ലക്ഷം കേസുകള്‍

2.87 ലക്ഷം കേസുകള്‍

84 രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ ഇന്ത്യയിലെ റിപ്പോര്‍ട്ടാണ് ഏറ്റവും കൂടുതല്‍ ഞെട്ടിക്കുന്നത്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ 2021 ഫെബ്രുവരി ആകുമ്പോഴേക്കും ഇന്ത്യയില്‍ ഒരു ദിവസം 2.87 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥിതി ഉണ്ടാകുമെന്ന് പഠനത്തില്‍ പറയുന്നു. കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട രാജ്യമായി ഇന്ത്യ മാറും. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ ഇന്ത്യ ഒന്നാമതായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു.

മറ്റ് രാജ്യങ്ങള്‍

മറ്റ് രാജ്യങ്ങള്‍

എംഐടി പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ ഒരു ദിവസം 95000 കേസും, ദക്ഷിണ ആഫ്രിക്ക 21000 കേസുകള്‍, ഇറാന്‍ 17000 കേസുകള്‍ എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്യുകയെന്ന് പറയുന്നു. നിലവിലെ പരിശോധന നിരക്ക്, രാജ്യത്തെ ജനസംഖ്യ നിരക്ക്, സമ്പര്‍ക്ക നിരക്ക് എന്നിവ കണക്കിലെടുത്താണ് ഗവേഷകര്‍ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. ഈ സാഹചര്യത്തില്‍ എല്ലാ രാജ്യങ്ങളും പരിശോധന നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറില്‍

കഴിഞ്ഞ 24 മണിക്കൂറില്‍

അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 22752 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 742417 ആയി. ഈ സമയത്ത് 482 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരിച്ചവരുടെ എണ്ണം 20642 ആയി. ഇതുവരെ ഇന്ത്യയില്‍ 456831 പേര്‍ക്കാണ് രോഗം ഭേദമായത്.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 5134 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതോടെ ആകെ 217121 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മുംബൈ നഗത്തിലാണ്. ഇതനിടെ കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നത് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

സ്വർണം പോകുന്നത് ഈ ജ്വല്ലറികളിലേക്ക്, സ്വപ്‌ന എത്തിച്ചത് സര്‍ക്കാർ കാറിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ..!!സ്വർണം പോകുന്നത് ഈ ജ്വല്ലറികളിലേക്ക്, സ്വപ്‌ന എത്തിച്ചത് സര്‍ക്കാർ കാറിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ..!!

 എഞ്ചിനിയറിംഗ് ഫാര്‍മസി പ്രവേശന പരീക്ഷ; അഡ്മിറ്റ് കാര്‍ഡുകൾ ഡൗണ്‍ലോഡ് ചെയ്യാം, നിര്‍ദ്ദേശങ്ങൾ ഇങ്ങനെ എഞ്ചിനിയറിംഗ് ഫാര്‍മസി പ്രവേശന പരീക്ഷ; അഡ്മിറ്റ് കാര്‍ഡുകൾ ഡൗണ്‍ലോഡ് ചെയ്യാം, നിര്‍ദ്ദേശങ്ങൾ ഇങ്ങനെ

English summary
By February 2021, India might report 2.87 lakh cases of covid in a single day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X