കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെയുടെ കടുംവെട്ട്; ബെല്‍ഗാവിയില്‍ നിന്ന് തുടക്കം! ആദ്യ നീക്കം രമേശ് ജാര്‍ഖിഹോളിക്കെതിരെ

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിനോളം നിര്‍ണായകമാണ് കര്‍ണാടകത്തില്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ്. അയോഗ്യരാക്കപ്പെട്ട വിമത നേതാക്കളുടെ 15 മണ്ഡലങ്ങളിലാണ് ഡിസംബര്‍ അഞ്ചിന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇക്കുറി തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് ജീവന്‍ മരണ പോരാട്ടമാണ്. തിരഞ്ഞെടുപ്പിലെ പരാജയം ഒരു പക്ഷേ സര്‍ക്കാരിന്‍റെ പതനത്തിന് തന്നെ വഴി വെച്ചേക്കാം.

അതേസമയം കോണ്‍ഗ്രസിനെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്. കോണ്‍ഗ്രസിന്‍റെ ക്രൈസിസ് മാനേജര്‍ ഡികെ ശിവകുമാറിന്‍റെ ജയില്‍ വാസവും തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളും തിരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്ന് കോണ്‍ഗ്രസ് കണക്കാക്കുന്നു. അതേസമയം ഉപതിരഞ്ഞെടുപ്പോടെ കര്‍ണാടകത്തില്‍ അതിശക്തനായ രാഷ്ട്രീയ നേതാവായി മാറാന്‍ ഒരുങ്ങുകയാണ് ഡികെ ശിവകുമാര്‍. വിശദാംശങ്ങളിലേക്ക്

 സഖ്യ സാധ്യത

സഖ്യ സാധ്യത

ഉപതിരഞ്ഞെടുപ്പ് അടുക്കുന്തോറും കര്‍ണാടകത്തിലെ രാഷ്ട്രീയ നീക്കങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച ജെഡിഎസ് ബിജെപിയെ പിന്തുണച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി-ജെഡിഎസ് സഖ്യസാധ്യത സംബന്ധിച്ച ചിത്രം തെളിഞ്ഞ് വരുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നു.

 കോണ്‍ഗ്രസ് നീക്കം

കോണ്‍ഗ്രസ് നീക്കം

എന്നാല്‍ കര്‍ണാടകത്തില്‍ എന്ത് സംഭവിച്ചാലും ബിജെപിയെ പുറത്ത് നിര്‍ത്താനുള്ള തീവ്ര ശ്രമത്തിലാണ് ക്യാപ്റ്റന്‍ ഡികെ ശിവകുമാറിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച രമേശ് ജാര്‍ഖിഹോളിയുടെ ബെല്‍ഗാവിയില്‍ നിന്ന് തന്നെയാണ് ഡികെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നത്.

 വിമത നീക്കം

വിമത നീക്കം

രമേശ് ജാര്‍ഖിഹോളിയുടെ നേതൃത്വത്തിലാണ് കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാരിനെതിരെ വിമത നീക്കം തുടങ്ങിയത്. പ്രാദേശിക ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് 17 ജെഡിഎസ്-കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജിയിലേക്ക് ചൂണ്ടുപലകയായത്.

 ബിജെപി സ്ഥാനാര്‍ത്ഥി

ബിജെപി സ്ഥാനാര്‍ത്ഥി

ആഭ്യന്തര മന്ത്രി പദം അടക്കം വാഗ്ജാനം ചെയ്ത് കൊണ്ടായിരുന്നു ബിജെപി രമേശ് ജാര്‍ഖിഹോളിയെ മറുകണ്ടം ചാടിച്ചത്. ഡികെയുടെ ആദ്യ ഉന്നവും ജാര്‍ഖിഹോളി തന്നെ. വിമതരെ അയോഗ്യരാക്കിയ സ്പീക്കര്‍ രമേശ് കുമാറിന്‍റെ നടപടിയില്‍ സുപ്രീം കോടതി വിധി അനുകൂലമായാല്‍ രമേശ് ജാര്‍ഖിഹോളിയെ ഗോകക് മണ്ഡലത്തില്‍ നിന്ന് തന്നെയാകും ബിജെപി സ്ഥാനാര്‍ത്ഥിയാക്കുക.

 അതേ നാണയത്തില്‍

അതേ നാണയത്തില്‍

​എന്നാല്‍ ബിജെപിയുടെ ഈ നീക്കത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കാനാണ് ഡികെയും കോണ്‍ഗ്രസും ശ്രമിക്കുന്നത്. വിമതരെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ബിജെപിയില്‍ ഭിന്നത ശക്തമാണ്. ഇതില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ പാര്‍ട്ടി വിടാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്.

 സിദ്ധരാമയ്യയുടെ നീക്കം

സിദ്ധരാമയ്യയുടെ നീക്കം

അത്തരത്തില്‍ ബിജെപി വിടാനൊരുങ്ങുന്ന അശോക് പൂജാരിയെ രമേശ് ജാര്‍ഖിഹോളിയ്ക്കെതിരെ ഗോകക് സീറ്റില്‍ മത്സരപ്പിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. രമേശിന്‍റെ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ ലഖാന്‍ ജാര്‍ഖിഹോളിയെ ഗോകക്കില്‍ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു സിദ്ധരാമയ്യയുടെ താത്പര്യം

 ബിജെപി നേതാവ്

ബിജെപി നേതാവ്

സിദ്ധരാമയ്യയുടെ അടുത്ത അനുയായി ആണ് ലഖാന്‍ ജാര്‍ഖിഹോളി. എന്നാല്‍ സിദ്ധരാമ്മയുടെ ഈ നീക്കത്തിനാണ് ഡികെ കടുംവെട്ട് നല്‍കിയിരിക്കുന്നത്. ബിജെപി സീറ്റ് നിഷേധിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങി നില്‍ക്കുന്ന മറ്റൊരു ബിജെപി നേതാവായ രാജു കാഗെയെ ബെലഗാവിയിലെ കാഗ്വാദില്‍ നിന്നും കോണ്‍ഗ്രസ് മത്സരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍

കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍

കാഗ്വാദില്‍ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന ശ്രീമന്ത് പാട്ടീല്‍ രാജിവെച്ച് ബിജെപിയിലേക്ക് പോയതോടെയാണ് അവിടെ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. രമേശ് ജാര്‍ഖിഹോളിയേയും ശ്രീമന്ത് പാട്ടീലിനേയും മത്സരിപ്പിക്കാനായി പൂജാരിക്കും കാഗേയ്ക്കും ബിജെപി ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളായിരുന്നു വാഗ്ദാനം ചെയ്തത്.

 കൂടിക്കാഴ്ച നടത്തി

കൂടിക്കാഴ്ച നടത്തി

എന്നാല്‍ ബിജെപിയുടെ ഈ വാഗ്ദാനങ്ങള്‍ സ്വീകരിക്കുന്നതിന് പകരം നേതാക്കള്‍ ഡികെ ശിവരുമാറുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാനുള്ള താത്പര്യം അറിയിക്കുകയായിരുന്നു.

English summary
BY poll; DK Shiva Kumar starts from belgavi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X