• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉപതിരഞ്ഞെടുപ്പ്: ബിജെപി വീണാല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍; സാധ്യതകള്‍ ഇങ്ങനെ

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഉറ്റു നേക്കി നില്‍ക്കുകയാണ് രജ്യം. മുഖ്യമന്ത്രി സ്ഥാനത്ത് ഹാട്രിക് തികയ്ക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ, അതോ മഹാസഖ്യത്തിന്‍റെ കരുത്തില്‍ തേജസ്വി യാദവ് അധികാരത്തിലെത്തുമോ എന്ന് അറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. എല്ലാ കണ്ണുകളും ബിഹാറിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ ശ്രദ്ധേയമായ മത്സരം നടന്ന ഏതാനും ഉപതിരഞ്ഞെടുപ്പുകളുടെ ഫലങ്ങളും ഇന്ന് പുറത്തു വരുന്നുണ്ട്. പത്ത് സംസ്ഥാനങ്ങളിലായി 54 മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലമാണ് ഇന്ന് പുറത്തുവരാനിരിക്കുന്നത്. അതില്‍ തന്നെ ഏറ്റവും ശ്രദ്ധേയം മധ്യപ്രേദശിലാണ്. ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാറിന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നു എന്നതാണ് മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ് ഫലത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.

മധ്യപ്രദേശില്‍

മധ്യപ്രദേശില്‍

28 സീറ്റിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതിനോടൊപ്പം തന്നെ ഗുജറാത്തിലെ എട്ടും ഉത്തർപ്രദേശിൽ ഏഴും, കർണാടക, ഒഡീഷ, ജാർഖണ്ഡ്, നാഗാലാൻഡ് എന്നിവിടങ്ങളിൽ രണ്ട് വീതവും തെലങ്കാന, ഛത്തീസ്ഗഡ്, ഹരിയാന എന്നിവിടങ്ങളിൽ ഒരു സീറ്റീല്‍ വീതവും ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. ബിഹാറിലെ വാല്‍മീകി നഗര്‍ ലോക്സഭാ മണ്ഡലത്തിലെയും ഫലവും ഇന്നറിയാം.

ജ്യോതിരാദിത്യ സിന്ധ്യ

ജ്യോതിരാദിത്യ സിന്ധ്യ

ഈ വർഷം മാർച്ചില്‍ ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എമാർ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയതോടെയാണ് മധ്യപ്രദേശില്‍ ഇത്രയും സീറ്റുകളില്‍ തിഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. ആദ്യഘട്ടത്തില്‍ 23 എംഎല്‍എമാര്‍ പോയതിന് പിന്നാലെ പിന്നീട് പലപ്പോഴായി വീണ്ടും കൂടുമാറ്റം നടക്കുകയായിരുന്നു. രണ്ട് സീറ്റില്‍ അംഗങ്ങള്‍ മരിച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ഭരണമാറ്റത്തിനുള്ള സാധ്യതകള്‍

ഭരണമാറ്റത്തിനുള്ള സാധ്യതകള്‍

ഭരണമാറ്റത്തിനുള്ള സാധ്യതകള്‍ ഉണ്ടെന്നതിനാല്‍ ശക്തമായ മത്സരമാണ് ഉപതിരഞ്ഞെടുപ്പില്‍ നടന്നത്. നിലവില്‍ 201 അംഗസഭയില്‍ 107 അംഗങ്ങളുടെ പിന്തുണയിലാണ് ബിജെപി ഭരണം നടത്തുന്നത്. സഭയുടെ മുഴുവന്‍ കോറമായി 230 തികയുന്നതോടെ കേവല ഭൂരിപക്ഷ സഖ്യ 117 ആയി ഉയരും. ഈ സംഖ്യയിലേക്ക് എത്താന്‍ ബിജെപിക്ക് ഏറ്റവും കുറഞ്ഞത് 9 സീറ്റുകളിലെങ്കിലും വിജയിക്കേണ്ടതുണ്ട്.

കോണ്‍ഗ്രസിന് മുന്നില്‍

കോണ്‍ഗ്രസിന് മുന്നില്‍

9 ല്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ അനിശ്ചിതിത്വങ്ങള്‍ക്ക് വഴിയൊരുക്കും. ഇരുപതിലേറെ സീറ്റുകളില്‍ വിജയിച്ചാല്‍ പഴയ സഖ്യകക്ഷികളായ എസ്പിയുടേയും ബിഎസ്പിയുടെ സ്വതന്ത്രരുടേയും പിന്തുണയില്‍ അധികാരത്തിലെത്താനുള്ള സാധ്യത കോണ്‍ഗ്രസിന് മുന്നിലുണ്ട്. മത്സരം നടന്ന 28 ല്‍ 27 ഉം കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റുകളാണ്.

സിന്ധ്യയുടെ ശക്തി

സിന്ധ്യയുടെ ശക്തി

സിറ്റിങ് സീറ്റുകളാണെങ്കിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നതില്‍ മൂന്നിലൊന്ന് സീറ്റുകളും പാർട്ടിവിട്ട സിന്ധ്യയുടെ ശക്തി കേന്ദ്രങ്ങളിലാണെന്നതാണ് കോണ്‍ഗ്രസിന് മുന്നിലെ പ്രധാന വെല്ലുവിളി. അടിത്തട്ട് മുതല്‍ ശക്തമായ പ്രവർത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അതിനാല്‍ കൂറുമാറ്റക്കാർക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നുമാണ് കോണ്‍ഗ്രസിന്‍റെ അവകാശവാദം.

ഗുജറാത്തിൽ

ഗുജറാത്തിൽ

അതേസമയം, രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് എം‌എൽ‌എമാർ രാജിവെച്ചതോടെയാണ് ഗുജറാത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ അനുസരിച്ച് ഗുജറാത്തില്‍ ബിജെപിക്ക് മുന്‍തൂക്കം ലഭിക്കുമെന്നാണ് പറയുന്നത്. ഉത്തര്‍പ്രദേശിലും ഏഴ് സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതില്‍ ബിജെപി മുന്നേറ്റം പ്രതീക്ഷിക്കുന്നു. ചിലയിടങ്ങളില്‍ എസ്പിയും മുന്നേറ്റം നടത്തിയേക്കും.

കർണാടകയില്‍

കർണാടകയില്‍

ബി സത്യനാരായണന്റെ നിര്യാണത്തെ തുടർന്ന് കർണാടകയിലെ സിറ നിയമസഭാ സീറ്റിലെ ഉപതിരഞ്ഞെടുപ്പ്. കോൺഗ്രസ് എം‌എൽ‌എ മുനിരത്ന നായിഡു ബിജെപിയിൽ ചേർന്നതോടെയാണ് ആർ‌ആർ നഗർ സീറ്റിലെ ഉപതിരഞ്ഞെടുപ്പ്. ഒഡീഷയിൽ തിർട്ടോൾ, ബാലസോർ സർദാർ സീറ്റുകളിലെ ഫലമാണ് ഇന്ന് പുറത്തു വരാനിരിക്കുന്നത്.

ജാർഖണ്ഡിൽ

ജാർഖണ്ഡിൽ

ബിജെപി എം‌എൽ‌എ മദൻ മോഹൻ ദത്തയുടെ മരണത്തോടെയാണ് ബാലസൂരിലെ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിത്തീർന്നത്. കൂടാതെ ടിർട്ടോൾ മണ്ഡലത്തിൽ ബിജു ജനതാദളിന്റെ നേതാവ് (ബിജെഡിയുടെ) ബിഷ്ണു ചരൺ ദാസിന്റെ മരണവു ഉപതിരഞ്ഞെടുപ്പിന് കളം ഒരുക്കി. ജാർഖണ്ഡിൽ, ദുംക, ബെർമോ സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ്.

cmsvideo
  Bihar election first round vote counting is with mahasagyam

  English summary
  By-poll results in 10 states, including Madhya Pradesh, will be announced today
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X