യുപിയില്‍ 2 സീറ്റിലും ബിജെപിയെ പിന്നിലാക്കി എസ്പി കുതിപ്പ്; പഞ്ചാബില്‍ ആപ്പിനെ ഞെട്ടിച്ച് അകാലികള്‍
ന്യൂഡൽഹി: യുപിയിലെ രണ്ട് ലോക്സഭാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്പിക്ക് മുന്നേറ്റം. സിറ്റിങ് സീറ്റുകളായ രാംപൂരിലും അസംഘണ്ഡിലുമാണ് ബിജെപിയെ പിന്നിലാക്കി എസ്പി മുന്നേറുന്നത്. പഞ്ചാബിലെ എഎപിയുടെ സിറ്റിങ് സീറ്റായ സംഗ്രൂരില്‍ എഎപിയെ പിന്നിലാക്ക് ശിരോമണി അകാലിദള്‍ മുന്നിട്ട് നില്‍ക്കുന്നുവെന്നാണ് ശ്രദ്ധേയമായ മറ്റൊരു റിപ്പോർട്ട്. ത്രിപുരയിലെ അഗർത്തലയില്‍ ബി ജെ പിയെ പിന്നിലാക്കി കോണ്‍ഗ്രസും ജുബരാജ് നഗറില്‍ സി പി എമ്മിനെ പിന്നിലാക്കി ബി ജെ പിയുമാണ് മുന്നേറുന്നത്.

വിവിധ സംസ്ഥാനങ്ങലിലെ മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും ഏഴ് നിയമസഭാ സീറ്റുകളിലേക്കും നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും കനത്ത സുരക്ഷയോടെ രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ ബാലറ്റുകൾ എണ്ണിയതിന് പിന്നാലെ പോളിങ് യന്ത്രത്തിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്. ത്രിപുര മുഖ്യമന്ത്രി മണിക് സാഹ ഉള്‍പ്പടേയുള്ള പ്രമുഖരാണ് ഇന്ന് ജനവിധി തേടുന്നവരില്‍ പ്രമുഖന്‍. അഗർത്തല, ജുബരാജ് നഗർ, സുർമ, ടൗൺ ബർദോവാലി എന്നിങ്ങനെ നാല് സീറ്റുകളുള്ള ത്രിപുരയിലാണ് ഏറ്റവും കൂടുതല്‍ സീറ്റില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
എന്നും ഒരു പോലെയല്ല, വെറൈറ്റി , വെറൈറ്റി പിടിക്കണം: കിടുക്കന്‍ ചിത്രങ്ങളുമായി അനുശ്രി

ടൗൺ ബർദോവാലിയിൽ നിന്ന് മത്സരിക്കുന്ന സാഹയ്ക്ക് മുഖ്യമന്ത്രിയായി തുടരാൻ ഈ തിരഞ്ഞെടുപ്പിൽ വിജയം അത്യാവശ്യമാണ്. മുഖ്യമന്ത്രിയായിരുന്ന ബിപ്ലബ് ദേബിന്റെ പെട്ടെന്നുള്ള രാജിയെ തുടർന്ന് കഴിഞ്ഞ മാസമായിരുന്നു മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ സാഹയെ ബി ജെ പി നേതൃത്വം പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ത്രിപുരയിലെ നാല് മണ്ഡലങ്ങളിലായി, 76.62 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ഉത്തർപ്രദേശിലെ രാംപൂർ, അസംഗഡ് മണ്ഡലങ്ങളിലും പഞ്ചാബിലെ സംഗ്രൂർ മണ്ഡലത്തിലുമാണ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടന്നത്

ഡൽഹിയിലെ രജീന്ദർ നഗർ, ജാർഖണ്ഡിലെ റാഞ്ചി ജില്ലയിലെ മന്ദർ, ആന്ധ്രാപ്രദേശിലെ ആത്മകുരു എന്നിവയാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റ് മണ്ഡലങ്ങൾ. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും പാർട്ടി നേതാവ് അസം ഖാനും യഥാക്രമം അസംഗഢ്, രാംപൂർ സീറ്റുകളിൽ നിന്ന് രാജിവച്ചതിനെ തുടർന്നാണ് ഉത്തർപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ബിജെപിയുടെ ദിനേഷ് ലാൽ യാദവ്, എസ്പിയുടെ ധർമ്മേന്ദ്ര യാദവ്, ഗുഡ്ഡു ജമാലി എന്നറിയപ്പെടുന്ന ബിഎസ്‌പിയുടെ ഷാ ആലം എന്നിവർ തമ്മിലാണ് അസംഗഢ് സീറ്റിൽ മത്സരിക്കുന്നത്. ഈ വർഷം ആദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി ഭഗവന്ത് മാൻ ലോക്‌സഭയിൽ നിന്ന് രാജിവച്ചതിനെ തുടർന്നാണ് സംഗ്രൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

2014-ലെയും 2019-ലെയും പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ സംഗ്രൂർ സീറ്റിൽ മാൻ വിജയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് ശേഷം പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയുടെ (എഎപി) ജനപ്രീതി പരീക്ഷിക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ഇത്. സംസ്ഥാനത്തെ ക്രമസമാധാന നിലയിലും ഗായകൻ സിദ്ധു മൂസ്വാലയുടെ കൊലപാതകത്തിലും എഎപി പ്രതിപക്ഷ വിമർശനം നേരിടുന്ന സമയത്താണ് ഉപതെരഞ്ഞെടുപ്പ് നടന്നത് എന്നതും ശ്രദ്ധേയമാണ്

ആം ആദ്മി പാർട്ടിയുടെ സംഗ്രൂർ ജില്ലയുടെ ചുമതലയുള്ള ഗുർമെയിൽ സിങ്ങിനെയാണ് മത്സരിപ്പിച്ചത്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് മുൻ ധുരി എംഎൽഎ ദൽവീർ സിംഗ് ഗോൾഡിയും ബിജെപി സ്ഥാനാർത്ഥി ജൂൺ 4 ന് പാർട്ടിയിൽ ചേർന്ന ബർണാല മുൻ എംഎൽഎ കേവൽ ധില്ലനും ആണ്. മുൻ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബൽവന്ത് സിംഗ് രജോനയുടെ സഹോദരി കമൽദീപ് കൗറിനെയാണ് എസ്എഡി സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്

അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ബന്ധു ടിർക്കിയെ എംഎൽഎ സ്ഥാനത്തുനിന്നും അയോഗ്യനാക്കിയതിനെ തുടർന്നാണ് ജാർഖണ്ഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജാർഖണ്ഡിലെ പ്രത്യേക സിബിഐ കോടതി മാർച്ച് 28ന് ടിർക്കിയെ മൂന്ന് വർഷം തടവിന് ശിക്ഷിച്ചിരുന്നു. കോൺഗ്രസ് ബന്ധു ടിർക്കിയുടെ മകൾ ശിൽപി നേഹ ടിർക്കിയെ ഭരണകക്ഷിയായ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തിന്റെ പൊതു സ്ഥാനാർത്ഥിയായി നിർത്തിയപ്പോള്‍ ബിജെപി മുൻ നിയമസഭാംഗമായ ഗംഗോത്രി കുജൂരിനെയാമ് ഈ സീറ്റിൽ മത്സരിപ്പിച്ചത്












Click it and Unblock the Notifications