കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ഞുകാലം ഒന്ന് തീർന്നോട്ടെ അപ്പോൾ പെട്രോളിന്റെ വില കുറയും; മന്ത്രി ധർമേന്ദ്ര പ്രധാൻ

Google Oneindia Malayalam News

ദില്ലി; മഞ്ഞുകാലം കഴിഞ്ഞാൽ പെട്രോൾ വില കുറയുമെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. മഞ്ഞുകാലത്ത് പെട്രോളിന്റെ വില കൂടുന്നത് സാധാരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.പെട്രോൾ വില എന്ന് കുറയുമെന്ന ചോദ്യത്തിന് അതിന് മറുപടി നൽകുക ധർമ സങ്കടമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ധർമേന്ദ്ര പ്രധാന്റെ വിചിത്ര ന്യായീകരണം.

dharmendra pradhan

അന്താരാഷ്ട്ര വിപണിയിൽ പെട്രോളിയം വിലയിലുണ്ടായ വർധന ഉപഭോക്താക്കളെയും ബാധിച്ചു. മഞ്ഞുകാലം പോകുമ്പോൾ വിലകൾ കുറയും. ഇത് ഒരു അന്താരാഷ്ട്ര കാര്യമാണ്, ഡിമാൻഡ് വർദ്ധിക്കുന്നതിനാൽ വില ഉയർന്നതാണ്, ശൈത്യകാലത്താണ് ഇത് സംഭവിക്കുന്നത്. വില കുറയും, "ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

പെട്രോളിയം ഉൽ‌പന്നങ്ങൾ ജിഎസ്ടി പരിധിയിൽ കൊണ്ടുവന്നാൽ, അത് സാധാരണക്കാർക്ക് വലിയ ആശ്വാസമായിരിക്കും. എണ്ണ, വാതക മേഖലയുടെ വളർച്ചയ്ക്കും ഇത് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ച പെട്രോൾ വില കുറയുന്നതിനെ കുറിച്ച് ഇപ്പോൾ മറുപടി നൽകുന്നത് ധർമ സങ്കടമാണെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞത്.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

എപ്പോൾ വിലകുറയുമെന്ന് തനിക്ക് പറയാനാകില്ല. അത് ശരിക്കും ധർമ്മ സങ്കടമാണ്,മന്ത്രി പറഞ്ഞു. ഇത് സെസ്സ് മാത്രമല്ല. കേന്ദ്രം എക്സൈസ് തീരുവ ഈടാക്കുമ്പോൾ സംസ്ഥാനങ്ങൾ വാറ്റ് ഈടാക്കും. അതുകൊണ്ട് തന്നെ അവിടെ വരുമാനമുണ്ടെന്ന വസ്തുത മറച്ചുവെക്കാനാവില്ലെന്നും ധനമന്ത്രി പറഞ്ഞിരുന്നു. കേന്ദ്രവും സംസ്ഥാനവും ചർച്ച നടത്തിയാൽ മാത്രമേ ഇതിന് പരിഹാരം കണഅടെത്താൻ സാധിക്കുവെന്നും ധനമന്ത്രി പറഞ്ഞിരുന്നു. അതേസമയം രാജ്യത്ത് ഇന്ധന വില വീണ്ടും ഉയർന്നു. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് ഇന്ന് വർധിച്ചത്.

Recommended Video

cmsvideo
വട്ടിയൂർക്കാവിൽ വീണയോ? | Oneindia Malayalam

കോണ്‍ഗ്രസിന് 90 സീറ്റ്; ലീഗിന് രണ്ട് സീറ്റ് കൂടുതല്‍, പിണറായിക്കെതിരെ ദേവരാജന്‍, യുഡിഎഫിലെ ചര്‍ച്ചകോണ്‍ഗ്രസിന് 90 സീറ്റ്; ലീഗിന് രണ്ട് സീറ്റ് കൂടുതല്‍, പിണറായിക്കെതിരെ ദേവരാജന്‍, യുഡിഎഫിലെ ചര്‍ച്ച

ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു; പൊറുതിമുട്ടി ജനങ്ങള്‍, തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപ കടന്നുഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു; പൊറുതിമുട്ടി ജനങ്ങള്‍, തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപ കടന്നു

ക്യൂട്ട് ലുക്കിൽ പാർവ്വതി നായർ- ചിത്രങ്ങൾ കാണാം

English summary
By the end of winter, the price of petrol will go down; Minister Dharmendra Pradhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X