കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പടിയിറക്കത്തിന് മുൻപ് യെഡ്ഡിയുടെ ചരടുവലി; മകൻ വിജയേന്ദ്ര ദില്ലിയിലെത്തി.. കാത്തിരിക്കുന്നത് നിർണായക പദവി?

Google Oneindia Malayalam News

ബെംഗളുരു; കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മുതിർന്ന നേതാവായ ബിഎസ് യെഡിയൂരപ്പയെ മാറ്റി നിർത്തുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ഏറെയായി. എന്നാൽ കഴിഞ്ഞ ദിവസം യെഡ്ഡി ദില്ലിയിലെത്തി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതോടെ പടിയിറക്കം ഏത് നേരത്തും ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ. നേതൃത്വം ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കാൻ തയ്യാറാണെന്നും അദ്ദേഹം സൂചന നൽകി കഴിഞ്ഞു. എന്നാൽ യെഡ്ഡി മുഖ്യമന്ത്രിക്കസേര വിട്ടൊഴിഞ്ഞാൽ ആരാകും അടുത്ത നേതാവ്? ഇത് സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് ബിജെപി വൃത്തങ്ങള് വ്യക്തമാക്കുന്നത്. അതിനിടെ യെഡിയൂരപ്പയുടെ മകൻ ബിവൈ വിജേന്ദ്ര ശനിയാഴ്ച ദില്ലിയിൽ എത്തി ദേശീയ നേതൃത്വമായി കൂടിക്കാഴ്ച നടത്തിയത് സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

1

പ്രായാധിക്യം ചൂണ്ടിക്കാട്ടിയും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ ഭരണത്തിലെ ഇടപെടലുകൾക്കെതിരേയുമായിരുന്നു സംസ്ഥാനത്തെ നേതാക്കൾ നേതാക്കൾ ബിജെപി ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചത്. യെഡിയൂരപ്പയുടെ മകനും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ ബിവൈ വിജേന്ദ്ര 'സൂപ്പർ സിഎം' കളിക്കുന്നുവെന്നായിരുന്നു നേതൃത്വം ആരംഭിച്ചത്.

2

മന്ത്രിമാർ ഉൾപ്പെടെ മുഖ്യനെതിരായ നിലപാട് കടുപ്പിച്ചതോടെയാണ് നിലവിൽ നേതൃ മാറ്റം എന്ന ആലോചനയിലേക്ക് ദേശീയ നേതൃത്വം എത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ദില്ലിയിലേക്ക് യെഡിയൂരപ്പയെ നേതൃത്വം വിളിപ്പിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കേന്ദ്രനേതൃത്വം തന്റെ നേതൃത്തിൽ പൂർണ തൃപ്തരാണെന്നും നേതൃത്വമാറ്റം ചർച്ചാവിഷയമായില്ലെന്നും യെഡിയൂരപ്പ പ്രകരിച്ചു.

3

ഇതിനിടയിൽ സീറ്റുറപ്പിക്കാൻ സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിംഗായത്ത വിഭാഗത്തെ മുൻനിർത്തിയുള്ള സമ്മർദ്ദങ്ങളും യെഡിയൂരപ്പ ശക്തമാക്കിയിരുന്നു. അതേസമയം ഇപ്പോൾ താൻ രാജിയ്ക്ക് തയ്യാറാണെന്നും അതിന് ശേഷമുള്ള കാര്യങ്ങൾ ദേശീയ നേതൃത്വം തിരുമാനിക്കുമെന്നുമാണ് യെഡിയൂരപ്പ അറിയിച്ചത്. ഇതോടെ സർക്കാർ രണ്ട് വർഷം തികയുന്ന ജുലൈ 26 ന് തന്നെ പുതിയ മുഖ്യനെ സംസ്ഥാനത്ത് നേതൃത്വം അവരോധിച്ചേക്കുമെന്നുള്ള ചർച്ചകളും ഉണ്ട്.

4

അതിനിടയിൽ ബിവൈ വിജേന്ദ്ര ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയാണ് ഇപ്പോൾ സംസ്ഥാന നേതാക്കൾക്കിടയിൽ പുതിയ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്. തന്നെ മാറ്റി നിർത്തുകയാണെങ്കിൽ മക്കൾക്ക് സർക്കാരിൽ അർഹമായ പ്രാതിനിധ്യം നൽകണമെന്ന ആവശ്യം യെഡിയൂരപ്പ ദേശീയ നേതൃത്വത്തിന് മുന്നിൽ വെച്ചിരുന്നു.

5

ബിവൈ വിജേന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കണമെന്നാണ് ആവശ്യം. ഇതിന്റെ ഭാഗമായാണോ വിജേന്ദ്ര ദേശീയ നേതാക്കളെ കണ്ടതെന്ന് വ്യക്തമല്ല. യെഡിയൂരപ്പയെ മാറ്റി നിർത്താനുള്ള തിരുമാനത്തിനെതിരെ ഇതിനോടകം തന്നെ ലിംഗായത്ത് സമുദായം രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 16 ശതമാനത്തോളം വരുന്ന വീരശൈവ - ലിംഗായത്ത് സമൂഹം ഇടഞ്ഞാൽ അത് ബിജെപിക്ക് വലിയ തിരിച്ചടിയാകും.

7

അതുകൊണ്ട് തന്നെ സമുദായത്തെ ഒപ്പം നിർത്തുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയൊരു നേതാവിനെ നിയമിക്കുമ്പോൾ വിജേന്ദ്രയെ ഉപമുഖ്യനാക്കണമന്ന യെഡിയുടെ ആവശ്യത്തോട് കേന്ദ്ര നേതൃത്വം വഴങ്ങിയേക്കും. അതേസമയം ഇത് മറ്റ് മുതിർന്ന നേതാക്കൾ അംഗീകരിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

7

അതിനിടയിൽ അടുത്ത മുഖ്യമന്ത്രിയെ ലിംഗായത്ത് വിഭാഗത്തിൽ നിന്ന് കണ്ടെത്തണമെന്ന നിർദ്ദേശവും യെഡിയൂരപ്പ ഉയർത്തുന്നുണ്ട്. നിലവിൽ പ്രധാനമായും മൂന്ന് പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നത്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി, പാർട്ടിയുടെ ദേശീയ സംഘാടക സെക്രട്ടറി ബി എൽ സന്തോഷ് എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം.

8

ജോഷിയും സന്തോഷും ബ്രാഹ്മണ സമുദായാംഗങ്ങളാണ്. ചിക്കമഗളൂരുവിൽ നിന്നുള്ള എം‌എൽ‌എയായ രവി സംസ്ഥാനത്തെ മറ്റൊരു പ്രബല സമൂഹമായ വൊക്കാലിംഗ വിഭാഗക്കാരനാണ്. അതേസമയം യെദ്യൂരപ്പയുടെ രാജിവാർത്തയോട് പ്രതികരിച്ച് പ്രഹ്ളാദ് ജോഷി രംഗത്തെത്തിയിടട്ുണ്ട്. യെദിയൂരപ്പയോട് രാജിവെയ്ക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടതായി തനിക്ക് യാതൊരു സൂചനയുമില്ലെന്നാണ് പ്രഹ്ളാദ് ജോഷി പറഞ്ഞത്. യെദിയൂരപ്പയ്ക്ക് പകരക്കാരനായി തന്നെ പരിഗണിക്കുന്നതായി നേതൃത്വം അറിയിച്ചിട്ടില്ലെന്നും ജോഷി പറഞ്ഞിരുന്നു.

പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

English summary
BY Vijendra meets delhi leaders; Leadership change in karnataka soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X