കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതിവിവേചനം, അഞ്ച് ലക്ഷം ഒബിസിക്കാര്‍ ബുദ്ധമതം സ്വീകരിക്കുന്നു

  • By Sruthi K M
Google Oneindia Malayalam News

നാഗ്പൂര്‍: ജാതിവിവേചനത്തില്‍ പ്രതിഷേധിച്ച് അഞ്ച് ലക്ഷത്തോളം ഒബിസിക്കാര്‍ ബുദ്ധമതം സ്വീകരിക്കുന്നു. നാഗ്പൂരിലാണ് ഒബിസി വിഭാഗക്കാര്‍ ബുദ്ധമതം സ്വീകരിക്കുന്നത്. ഹിന്ദുമതത്തിലെ ജാതിവിവേചനത്തില്‍ പ്രതിഷേധിച്ചാണ് മതം മാറ്റം. ഹിന്ദു മതത്തില്‍ തങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന അപമാനം ഏറെ വലുതാണെന്ന് ഇവര്‍ പറയുന്നു.

ഹിന്ദു മതത്തില്‍ ഇവരെ ശൂദ്രന്മാരായിട്ടാണ് കാണുന്നത്. യഥാര്‍ത്ഥ മതത്തിലേക്ക് മടങ്ങി പോകാനാണ് ഇവര്‍ ആഗ്രഹിക്കുന്നതെന്ന് സത്യശോധക് ഒബിസി പരിഷത്ത് പ്രസിഡന്റ് ഹനുമന്ത് അപ്‌രേ പറഞ്ഞു. പണ്ട് നാഗവംശി വിഭാഗക്കാരായിരുന്നു ഇവര്‍. തങ്ങളുടെ യഥാര്‍ത്ഥ മതം ബുദ്ധിസമാണെന്ന് ഇവര്‍ തന്നെ പറയുന്നു.

buddha-purnima

ഇതാണ് യഥാര്‍ത്ഥ ഘര്‍ വാപസിയെന്ന് ഹനുമന്ത് അപ്‌രേ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ അഞ്ച് കോടി ജനങ്ങള്‍ ഒബിസി വിഭാഗത്തില്‍പ്പെട്ടവരാണ്. ജാതി വിവേചനത്തില്‍ പ്രതിഷേധിച്ച് ഒട്ടേറെ പേര്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.

എല്ലാവരും മതം മാറാന്‍ തയ്യാറായി കൊണ്ടിരിക്കുകയാണെന്ന് ഹനുമന്ത് അപ്‌രേ വ്യക്തമാക്കി. ബുദ്ധിസം സ്വീകരിക്കുന്ന ഇവരുടെ തീരുമാനത്തെ പലരും പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

English summary
After decades of being victimised by Manusmriti's undying caste system that prevails in the Hindu faith, up to five lakh people belonging to the OBC population in Nagpur have declared their decision to convert to Buddhism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X