കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈ ബൈ സ്മൃതി ഇറാനി; കനയ്യ കുമാറിന്റെ പ്രതികരണം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കേന്ദ്ര മാനവശേഷി വകുപ്പുമന്ത്രി സ്മൃതി ഇറാനിയെ മന്ത്രി സ്ഥാനത്തുനിന്നും മാറ്റിയതിനെ ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ സ്വാഗതം ചെയ്തു. മന്ത്രിയെ മാറ്റിയതിനെ സ്വാഗതം ചെയ്യുന്നെന്ന് കനയ്യ പറഞ്ഞു. എന്നാല്‍ മന്ത്രിസ്ഥാനം മാറ്റിയത് ഒരു ശിക്ഷയായി കരുതുന്നില്ലെന്നും കനയ്യ വ്യക്തമാക്കി.

സ്മൃതി ഇറാനിയെ മാറ്റിയതുകൊണ്ട് രോഹിത് വെമൂലയ്ക്ക് നീതികിട്ടിയിട്ടില്ല. നീതിക്കായി ഇപ്പോഴും കാത്തിരിക്കുകയാണ്. എന്തായാലും സ്മൃതിയ മാറ്റിയത് സ്വാഗതം ചെയ്യുന്നു. ബൈ ബൈ സ്മൃതി ഇറാനി, കനയ്യ പറഞ്ഞു. രോഹിത്തിനെ അപമാനിച്ച മറ്റൊരു മന്ത്രിയായ ബണ്ഡാരു ദത്താത്രേയയെ ജയിലിലിടണമെന്നും കനയ്യ പറഞ്ഞു.

kanhaiya-kumar-smrithi-irani

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്തത് ഏറെ വിവാദമായിരുന്നു. ദളിത് പീഡനത്തിന്റെ ഇരയാണ് രോഹിത്തിന്റെ ആത്മഹത്യയെന്നുകാട്ടി ഇന്ത്യയിലെമ്പാടും പ്രക്ഷോഭം സംഘടിപ്പിക്കപ്പെട്ടു. ദില്ലി യൂണിവേഴ്‌സിറ്റി വിവാദത്തിലൂടെ പേരെടുത്ത കനയ്യയും രോഹിത്തിനുവേണ്ടി രംഗത്തെത്തിയിരുന്നു.

എബിവിപിയുമായുണ്ടായ സംഘട്ടനത്തെ തുടര്‍ന്ന് വെമുല ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എബിവിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് സസ്‌പെന്‍ഷനെന്ന് ആരോപണമുണ്ടായിരുന്നു. ഇതുസംബന്ധിച്ച പ്രതിഷേധം നടക്കുന്നതിനിടെയാണ് രോഹിത് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തത്. രോഹിത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്മൃതി ഇറാനി നടത്തിയ പരാമര്‍ശങ്ങളും അന്ന് വിവാദമായി.

English summary
Bye bye Smriti Irani says Kanhaiya Kumar, Justice for Rohith still awaited
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X