ഉപതിരഞ്ഞെടുപ്പ് ഒരു പാർലമെന്റ് മണ്ഡലത്തിലും 4 നിയമസഭാ മണ്ഡലങ്ങളിലും; തിയതി പ്രഖ്യാപിച്ചു
ഒരു പാർലമെന്റ് മണ്ഡലത്തിലെയും 5 നിയമസഭാ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പുകളുടെ ഷെഡ്യൂൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ബുധനാഴ്ച പ്രഖ്യാപിച്ചു. പഞ്ചാബിലെ ജലന്ധറിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജാർസുഗുഡ, ഒഡീഷ; ചൻബെ, യുപി; സുവാർ, യുപി; സോഹിയോങ്, മേഘാലയ എന്നിവടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്, അഞ്ച് സീറ്റുകളിലും മെയ് 10 ന് വോട്ടെടുപ്പ് നടക്കും, മൂന്ന് ദിവസത്തിന് ശേഷം ഫലം പ്രഖ്യാപിക്കും.

അതേസമയം, കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട് . മേയ് 10 ന് ആണ് വോട്ടെടുപ്പ് നടക്കുക. മേയ് 13 ന് ഫലം പ്രഖ്യാപിക്കും. 52282 പോളിംഗ് സ്‌റ്റേഷനുകള്‍ സജ്ജീകരിക്കും. ശാരീരിക പരിമിതിയുള്ളവര്‍ക്ക് വീട്ടില്‍ വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വീട്ടില്‍ തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തും എന്നും തെരഞ്ഞെടുപ്പ് കമ്മീഷര്‍ അറിയിച്ചു. 224 അംഗ നിയമസഭയാണ് കര്‍ണാടകയിലേത്. നിലവിലെ നിയമസഭയുടെ കാലാവധി മേയ് 24 ന് ആണ് അവസാനിക്കുന്നത്.
ഏപ്രില്‍ 13 ന് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശം സമര്‍പ്പിക്കേണ്ട അവസാന തിയതി ഏപ്രില്‍ 20 ആണ്. സൂക്ഷ്മപരിശോധന ഏപ്രില്‍ 21 ന് ആണ്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള തിയതി ഏപ്രില്‍ 24 ആയിരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.
നിലവില്‍ കര്‍ണാടക നിയമസഭയില്‍ ബി ജെ പിക്ക് 119 എം എല്‍ എമാരും കോണ്‍ഗ്രസിന് എം എല്‍ എമാരും ജെ ഡി എസിന് 75 എം എല്‍ എമാരുംമാണ് ഉള്ളത്. ബി ജെ പിക്ക് അധികാരമുള്ള ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാം കര്‍ണാടകയാണ്. അതുകൊണ്ട് മികച്ച പ്രകടനം എടുക്കാനുള്ള എല്ലാ വഴികളും ബിജെപി നടത്തും.
കർണാടകയ്ക്കൊപ്പം തന്നെ വയനാട് ലോക്സഭ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രഖ്യാപിച്ചില്ല.മേല്‍ക്കോടതിയിലെ നടപടി ക്രമങ്ങള്‍ വീക്ഷിച്ചതിന് ശേഷമായിരിക്കും വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക












Click it and Unblock the Notifications