Get Updates
Get notified of breaking news, exclusive insights, and must-see stories!

സിന്ധ്യയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട; നാക്കുളുക്കി കോണ്‍ഗ്രസ് നേതാവ്; സച്ചിന്‍ പൈലറ്റ് ബിജെപിയില്‍

ദില്ലി: രാജസ്ഥാനില്‍ ഓരോ മണിക്കൂറിലും രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുകയാണ്. ഒരു ഭാഗത്ത് നിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തരുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡും നടന്നിരുന്നു. എന്നാല്‍ ഇതിനകം തന്നെ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ബിജെപിയില്‍ ചേരില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അതേസമയം സച്ചിന്‍ പൈലറ്റ് ബിജെപിയില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ച പൂനിയയുടെ പുതിയ പ്രസ്താവന എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്.

മാധ്യമങ്ങളുടെ ചോദ്യം

മാധ്യമങ്ങളുടെ ചോദ്യം

ഇന്ന് രാവിലെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു പൂനിയയുടെ മറുപടി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കോണ്‍ഗ്രസ് വിട്ട നേതാവ് ബിജെപിയില്‍ ചേര്‍ന്നില്ലെയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സച്ചിന്‍ പൈലറ്റിനെ കോണ്‍ഗ്രസ് അരികുവല്‍ക്കരിച്ചുവെന്നായിരരുന്നു പൂനിയ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട് സിന്ധ്യയെ കുറിച്ചായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം.

 സച്ചിന്‍ ബിജെപിയില്‍

സച്ചിന്‍ ബിജെപിയില്‍

'സച്ചിന്‍ പൈലറ്റ് ഇപ്പോള്‍ ബിജെപിയിലാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള ബിജെപിയുടെ പെരുമാറ്റം എല്ലാവര്‍ക്കും അറിയുന്നതാണ്. നമുക്ക് അവരുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എല്ലാ നേതാക്കളും പ്രവര്‍ത്തകരും ബഹുമാനിക്കപ്പെടുന്നുണ്ട്.' എന്നായിരുന്നു പൂനിയയുടെ പ്രതികരണം.

പൂനിയയുടെ മറുപടി

പൂനിയയുടെ മറുപടി

എന്നാല്‍ ഇതിന് പിന്നാലെ തന്റെ പ്രസ്താവന തിരുത്തി കൊണ്ട് പൂനിയ രംഗത്തെത്തി. എഎന്‍ഐ അടക്കം മറ്റ് മാധ്യമങ്ങള്‍ തന്റെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിന്ധ്യയുടെ ആരോപണത്തെക്കുറിച്ചായിരുന്നു ചോദ്യം. കോണ്‍ഗ്രസ് അരികുവല്‍ക്കരിച്ചെന്നും സച്ചിന്‍ പൈലറ്റ് അതില്‍ നിരാശനാണെന്നുമുള്ള സിന്ധ്യയുടെ പ്രസ്താവനയോടായിരുന്നു തന്റെ പ്രതികരണം ആരാഞ്ഞതെന്ന് പറഞ്ഞു.

Recommended Video

cmsvideo
    Rajasthan Crisis: Why Gandhis Have Not Met Sachin Pilot? | Oneindia Malayalam
    സിന്ധ്യയുടെ സര്‍ട്ടിഫിക്കറ്റ്

    സിന്ധ്യയുടെ സര്‍ട്ടിഫിക്കറ്റ്

    മാധ്യമങ്ങളുടെ ചോദ്യത്തിന് സിന്ധ്യയെ കുറിച്ചായിരുന്നു താന്‍ മറുപടി പറഞ്ഞത്. സിന്ധ്യ ഇപ്പോള്‍ ബിജെപിയിലാണെന്നും കോണ്‍ഗ്രസിന് സിന്ധ്യയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട. എന്നാല്‍ അബദ്ധത്തില്‍ സച്ചിന്‍ പൈലറ്റിന്റെ പേര് വന്നതാണ്. ഞാന്‍ പിന്നീടാണ് തെറ്റ് മനസിലാക്കുന്നത്. യഥാര്‍ത്ഥത്തില്‍ താന്‍ സിന്ധ്യയെ കുറിച്ചാണ് പറഞ്ഞത്. പൈലററ് ബിജെപിയില്‍ ചേരില്ലെന്ന തനിക്കുറപ്പാണ്. പൂനിയ പറഞ്ഞു.

    പുതിയ പാര്‍ട്ടി

    പുതിയ പാര്‍ട്ടി

    ബിജെപിയില്‍ ചേരുന്നില്ലെന്ന് തീരുമാനിച്ച സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടി രൂപീകരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് തീരുമാനം. കോണ്‍ഗ്രസ് വിളിച്ചു ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിന് ശേഷമായിരിക്കും ഒൗദ്യോഗിക പ്രഖ്യാപനം.

     അച്ചടക്ക നടപടി

    അച്ചടക്ക നടപടി

    കോണ്‍ഗ്രസിന്റെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സച്ചിന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ സച്ചിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. രാജസ്ഥാനിലെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നില്‍ സ്ഥാപിച്ച സച്ചിന്‍ പൈലറ്റിന്റെ പോസ്റ്ററുകളും ബോര്‍ഡുകളും ഇതിനകം തന്നെ നീക്കം ചെയ്തു.

     നിര്‍ണായക യോഗം

    നിര്‍ണായക യോഗം

    അതേസമയം, കോണ്‍ഗ്രസ് ലെജിസ്ലേട്ടീവ് പാര്‍ട്ടി യോഗത്തിന് ശേഷം മുഖ്യമന്ത്രി അശോക് ഗേഹ്ലോട്ട് ക്യാമ്പ് റിസോര്‍ട്ടില്‍ നിര്‍ണായക യോഗം സംഘടിപ്പിക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. സച്ചിന്‍ പൈലറ്റിന്റെ നീക്കം എന്തുതന്നെയായലും അത് നേരിടാനായിരിക്കും ഗേഹ്ലോട്ട് പക്ഷം പദ്ധതിയിടുക. ഇതോടെ രാജസ്ഥാന്‍ രാഷ്ട്രീം ഉറ്റു നോക്കുകയാണ് നിരീക്ഷകര്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+