കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ അഞ്ച്; 17 സംസ്ഥാനങ്ങളില്‍ 46, രണ്ട് ലോക്‌സഭാ മണ്ഡലങ്ങള്‍- ഉപതിരഞ്ഞെടുപ്പ് ഇങ്ങനെ

Google Oneindia Malayalam News

ലഖ്‌നൗ/കൊച്ചി: ഹരിയാണയിലും മഹാരാഷ്ട്രയിലും നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്ന ഇന്ന് രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ 51 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലവും അറിയാം. കൂടാതെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലവും ഇന്ന് പ്രഖ്യാപിക്കും.

evm

ഉപതിരഞ്ഞെടുപ്പ് നടന്ന നിയമസഭാ മണ്ഡലങ്ങളില്‍ 30ഓളം മണ്ഡലങ്ങള്‍ ബിജെപിയുടെയോ സഖ്യകക്ഷികളുടെയോ സിറ്റിങ് സീറ്റുകളാണ്. 12 എണ്ണം കോണ്‍ഗ്രസ് സീറ്റുകളും. ബാക്കി പ്രാദേശിക പാര്‍ട്ടികള്‍ കൈവശം വച്ചിരുന്നതാണ്. ഉപതിരഞ്ഞെടുപ്പ് ഫലം ഒരു സംസ്ഥാനത്തും ഭരണമാറ്റത്തിന് കളമൊരുക്കില്ല. അതുകൊണ്ടുതന്നെ പ്രാദേശികമായ മല്‍സരം എന്നതില്‍ കവിഞ്ഞ് ഉപതിരഞ്ഞെടുപ്പുകള്‍ക്ക് വന്‍ പ്രാധാന്യവും ഇല്ല.

ഉത്തര്‍ പ്രദേശില്‍ 11, ഗുജറാത്തില്‍ ആറ്, ബിഹാറില്‍ അഞ്ച്, അസമില്‍ നാല്, ഹിമാചല്‍ പ്രദേശിലും തമിഴ്‌നാട്ടിലും രണ്ട് വീതം... ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഇവിടെയെല്ലാം ബിജെപി ഒറ്റയ്‌ക്കോ സഖ്യമായോ ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. കേരളത്തില്‍ അഞ്ച്, പഞ്ചാബില്‍ നാല്, സിക്കിമില്‍ മൂന്ന്, രാജസ്ഥാനില്‍ രണ്ട്, അരുണാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, പുതുച്ചേരി, മേഘലായ, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ഒരുസീറ്റ് വീതം എന്നിവിടങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്.

രാംവിലാസ് പാസ്വാന്റെ എല്‍ജെപിയുടെ സിറ്റിങ് മണ്ഡലമായ ബിഹാറിലെ സമസ്തിപൂര്‍, എന്‍സിപിയുടെ നിയന്ത്രണത്തിലുള്ള മഹാരാഷ്ട്രയിലെ സതാര എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്.

English summary
Bypoll Results: Counting Of Votes For 51 Assembly And 2 Lok Sabha Seats On today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X