Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെ വീഴ്ത്തി അൻസോൾ പിടിച്ചെടുത്തു; ബംഗാളിൽ 2 സീറ്റിലും തൃണമൂൽ..നേട്ടം കൊയ്ത് സിപിഎമ്മും

കൊൽക്കത്ത; പശ്ചിമബംഗാൾ ഉപതിരഞ്ഞെടുപ്പിൽ രണ്ട് സീറ്റിലും വൻ വിജയവുമായി തൃണമൂൽ കോൺഗ്രസ്. ഉപതിരഞ്ഞെടുപ്പ് നടന്ന അൻസോൾ ലോക്സഭ മണ്ഡലത്തിൽ ബോളിവുഡ് താരം കൂടിയായ ശത്രുഘ്നൻ സിൻഹയാണ് വിജയിച്ചത്. ഒരുലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ബാലിഗഞ്ച് നിയമസഭ മണ്ഡലത്തിൽ മുൻ കേന്ദ്രമന്ത്രി കൂടിയായ ബാബുൽ സുപ്രിയോയും വിജയിച്ചു. ബി ജെ പി വിട്ടെത്തിയ നേതാക്കളാണ് ഇരുവരും.

 tmc-1606113951-1630859403-1643487374-165010

ബി ജെ പി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച് കേന്ദ്ര മന്ത്രിയായിരുന്ന ബാബുള്‍ സുപ്രിയോ രാജിവെച്ച് തൃണമൂലില്‍ ചേര്‍ന്നതോടെയാണ് അസന്‍സോളില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തൃണമൂലിന് നിലംതൊടാൻ കഴിയാതിരുന്ന മണ്ഡലമായിരുന്നു അൻസോൺ. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടത്തിനായിരുന്നു മണ്ഡലം സാക്ഷ്യം വഹിച്ചത്. ബി ജെ പിക്ക് വേണ്ടി അഗ്നിമിത്ര പോളായിരുന്നു മത്സരത്തിന് ഇറങ്ങിയത്. എന്നാൽ തുടക്കം മുതൽ തന്നെ വലിയ മുന്നേറ്റം കാഴ്ച വെയ്ക്കാൻ ശ്ത്രുഘ്നൻ സിൻഹയ്ക്ക് സാധിച്ചിരുന്നു. 2019-ല്‍ 1,97,637 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു ബിജെപിക്ക് ഇവിടെ ലഭിച്ചത്.

മുൻ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായിരുന്നു ശ്ത്രുഘ്നൻ സിൻഹ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു ബി ജെ പി വിട്ടത്. തുടർന്ന് കോൺഗ്രസിൽ ചേർന്നു. എന്നാൽ വൈകാതെ തന്നെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് തൃണമൂൽ കോൺഗ്രസിൽ ചേരുകയായിരുന്നു.

തൃണമൂലിന്റെ സിറ്റിങ് സീറ്റായ ബാലിഗഞ്ചില്‍ എം എല്‍എ ആയിരുന്ന സുബ്രതാ മുഖര്‍ജി മരിച്ചതിനെ തുടര്‍ന്നായിരുന്നു ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. 50,996 വോട്ടുകളാണ് ബാബുൽ സുപ്രിയോ നേടിയത്. ഏ20056 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. ബാബുൾ സുപ്രിയോ ആണ് ഇവിടെ വിജയിച്ചതെങ്കിലും ശ്രദ്ധേയമായ പ്രകടനമാണ് മണ്ഡലത്തിൽ സി പി എം കാഴ്ട വെച്ചത്. സി പി എം സ്ഥാനാർത്ഥിയായെത്തിയ സൈറ ഷാ ഹാലിം 30,940 ഓളം വോട്ടുകൾ മണ്ഡലത്തിൽ നേടി.

നേരത്തേ സി പി എമ്മിന്റെ ഉറച്ച കോട്ടയായിരുന്നു ബാലിഗഞ്ച്. ആറ് തവണ പാർട്ടി അംഗങ്ങളാണ് നിയമസഭയിൽ ബാലിഗഞ്ചിനെ പ്രതിനീധികരിച്ചത്. 2006 ലായിരുന്നു മണ്ഡലത്തിൽ ആദ്യമായി തൃണമീൽ വിജയിച്ചത്. അഹമ്മദ് ജാവേദ് ആയിരുന്നു തൃണമൂലിന് വേണ്ടി മണ്ഡലം പിടിച്ചത്. പിന്നീട് 2021 വരെ തൃണമൂൽ മണ്ഡലം നിലനിർത്തി. മുതിർന്ന നേതാവായ സുബ്രതോ മുഖർജിയായിരുന്നു നാല് തവണയും വിജയിച്ചത്.

Recommended Video

cmsvideo
    ‘Pakistan desires peaceful ties,’ says Shehbaz Sharif in response to PM Modi

    2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സൈറയുടെ ഭർത്താവായ ഡോ ഫുവദ് ഹലീം ആയിരുന്നു മണ്ഡലത്തിൽ സി പി എം സ്ഥാനാർത്ഥി. അന്ന് 8474 വോട്ടായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+