കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപതെരഞ്ഞെടുപ്പിന് ഇനി ആറ് ദിവസം; കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

Google Oneindia Malayalam News

ഭോപാല്‍: തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ബിജെപി എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മഹാരാഷ്ട്രയിലെ ഖാര്‍ഗോണ്‍ ജില്ലയിലെ ബര്‍വാഹ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയായ സച്ചിന്‍ ബിര്‍ളയാണ് ബിജെപിയിലേക്ക് മാറിയത്. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന് ആറ് ദിവസം മാത്രമാണ് ഇനി ബാക്കി. അതിനിടയിലാണ് എംഎല്‍എ ബിജെപിയിലേക്ക് പോയത്. ഈ മണ്ഡലത്തിലെ ആദ്യ കോണ്‍ഗ്രസ് എംഎല്‍എയാണ് ഇദ്ദേഹം. ഞായറാഴ്ച ബേഡിയ ഗ്രാമത്തില്‍ നടന്ന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഉപതെരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. വില്‍ക്കാനുള്ളത് വില്‍ക്കുമെന്നും, നല്ലതാണെങ്കില്‍ അത് അവസാനം വരെ നിലനില്‍ക്കുമെന്നും സച്ചിന്‍ ബിര്‍ളയുടെ ബിജെപി പ്രവേശനത്തെ കുറിച്ച് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പാര്‍ലമെന്റ് അംഗവുമായ ദിഗ്വിജയ സിംഗ് പറഞ്ഞു.

bj

പ്രിയങ്ക വെറും 'ട്വിറ്റർ വദ്ര'! ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏഴ് കിട്ടിയാൽ വലിയ നേട്ടമെന്ന്പ്രിയങ്ക വെറും 'ട്വിറ്റർ വദ്ര'! ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏഴ് കിട്ടിയാൽ വലിയ നേട്ടമെന്ന്

2018ല്‍ കോണ്‍ഗ്രസിന്റെ എംഎല്‍എയായാണ് ബദ്വാഷ് മണ്ഡലത്തില്‍ നിന്ന് സച്ചിന്‍ ബിര്‍ല നിയമസഭയിലെത്തിയത്. ഒക്ടോബര്‍ 30നാണ് ഒരു ലോക്സഭാ സീറ്റിലേക്കും മൂന്ന് നിയമസഭ സീറ്റിലേക്കും തെരഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിധ്യത്തില്‍ എംഎല്‍എ സച്ചിന്‍ ബിര്‍ല ബിജെപിയില്‍ ചേര്‍ന്നെന്ന് ബിജെപി മീഡിയ ഇന്‍ചാര്‍ജ് ലോകേന്ദ്ര പരാശാര്‍ ട്വീറ്റ് ചെയ്തു. സച്ചിന്‍ ബിര്‍ല പ്രതിനിധീകരിക്കുന്ന മണ്ഡലം ഖണ്ട്വ ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ടതാണ്.

ഒരൊറ്റ മാധ്യമ പ്രവർത്തകനെയുംഒരൊറ്റ മാധ്യമ പ്രവർത്തകനെയും"കടക്ക് പുറത്തെന്ന്"പറഞ്ഞ് ആട്ടിയോടിച്ചിട്ടില്ല: ഒളിയമ്പുമായി കെ സുധാകരൻ

ശിവരാജ് സിങ് ചൗഹാന്‍ സച്ചിന്‍ ബിര്‍ലയെ സ്വീകരിക്കുന്ന വീഡിയോയും ലോകേന്ദ്ര പരാശ്വാര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.. ബേഡിയയില്‍ നടന്ന റാലിയില്‍ കൃഷി മന്ത്രി കമല്‍ പട്ടേലും മറ്റ് ബിജെപി നേതാക്കളും പങ്കെടുത്തിരുന്നു. മധ്യപ്രദേശില്‍ 2018ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് അധികാരത്തിലെത്തിയത്. എന്നാല്‍ കമാല്‍നാഥുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ജ്യോതിരാദിത്യ സിന്ധ്യ 30ഓളം എംഎല്‍എമാരെ കോണ്‍ഗ്രസില്‍ നിന്നടര്‍ത്തി ബിജെപിയിലെത്തിയതോടെ ഭരണം ബിജെപിക്ക് ലഭിച്ചു.

എല്ലാ ജില്ലകളിലും ഹെലികോപ്റ്റര്‍ സര്‍വീസ്, മെട്രോ... കശ്മീരില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി അമിത് ഷാഎല്ലാ ജില്ലകളിലും ഹെലികോപ്റ്റര്‍ സര്‍വീസ്, മെട്രോ... കശ്മീരില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി അമിത് ഷാ

Recommended Video

cmsvideo
പ്രിയങ്കയുടെ തീ തുപ്പുന്ന പ്രസംഗം..കോരിത്തരിച്ച് ജനങ്ങൾ..വിറച്ച് മോദിയും യോഗയും

ജ്യോതിരാദിത്യ സിന്ധ്യ ഇപ്പോള്‍ കേന്ദ്ര വ്യോമയാന മന്ത്രിയാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാന്‍ തന്നെ അംഗീകരിച്ചുവെന്നും ഈ അംഗാകരാമാണ് തനിക്ക് ബിജെപിയിലേക്ക് പോകാന്‍ താല്‍പ്പര്യമുണ്ടാക്കിയതെന്നും ബിര്‍ല പറഞ്ഞു. 2020 മാര്‍ച്ചില്‍ വല്ലഭവനില്‍ വച്ച് ശിവരാജ് സിംഗ് ചൗഹാനുമായി കണ്ടുമുട്ടിയപ്പോള്‍ തന്നെ തിരിച്ചറിഞ്ഞുവെന്നും ഏറെ നേരം തന്നോട് സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തീര്‍പ്പ് കല്‍പ്പിക്കാത്ത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞതായി ബിര്‍ല പറഞ്ഞു.

English summary
bypoll six days before the congress mla sachin birla joined bjp in madhya pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X