India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിലേക്ക്, കര്‍ഷകരെ തിരിച്ചുപിടിക്കാന്‍ ബിജെപി, പൊളിക്കാന്‍ കോണ്‍ഗ്രസ്

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശ് വീണ്ടും ഉപതിരഞ്ഞെടുപ്പ് മോഡിലേക്ക്. അധികാരം നേരത്തെ നഷ്ടമായെങ്കിലും കോണ്‍ഗ്രസ് ശക്തമായ നിലയിലാണ് സംസ്ഥാനത്തുള്ളത്. ഈ വര്‍ഷം നടന്ന ദാമോ ഉപതിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി ബിജെപിയെ ഞെട്ടിച്ചിരുന്നു കോണ്‍ഗ്രസ്. ജ്യോതിരാദിത്യ സിന്ധ്യ വന്നിട്ടും അത്രത്തോളം ശക്തമല്ല ബിജെപി. അതിന് പുറമേ ശക്തമായ വിഭാഗീയതയും പാര്‍ട്ടിയിലുണ്ട്. അതേസമയം ബിജെപി കര്‍ഷകരുടെ വോട്ടിനായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഒക്ടോബര്‍ മുപ്പതിനാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കര്‍ഷക സമരം അടക്കം ബിജെപിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ കര്‍ഷകരുമായി നല്ല രീതിയില്‍ പോകാനുള്ള ബിജെപിയുടെ ശ്രമം വിജയിക്കുമോ എന്ന് സംശയമാണ്.

200 തിയേറ്ററുകള്‍ തന്നില്ല, മരയ്ക്കാര്‍ ഒടിടി റിലീസിനെ പിന്തുണച്ച് നിര്‍മാതാക്കളുടെ സംഘടന200 തിയേറ്ററുകള്‍ തന്നില്ല, മരയ്ക്കാര്‍ ഒടിടി റിലീസിനെ പിന്തുണച്ച് നിര്‍മാതാക്കളുടെ സംഘടന

ലഖിംപൂര്‍ ഖേരിയിലെ സംഭവം അടക്കം കര്‍ഷകരെ ബിജെപിക്കെതിരായി മാറ്റിയിട്ടുണ്ട്. കോണ്‍ഗ്രസ് മികച്ച നീക്കത്തിലൂടെ അത് മുതലെടുക്കുന്നുണ്ട്. ബിജെപിക്ക് ഈ ഉപതിരഞ്ഞെടുപ്പ് ജയിക്കേണ്ടത് അത്യാവശ്യമാണ്. 2023ല്‍ മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കാനുള്ളതാണ്. അധികാരം വീണ്ടും പിടിക്കണമെങ്കില്‍ ഈ വിജയം അവര്‍ക്ക് ആവശ്യമാണ്. ഒരു ലോക്‌സഭാ സീറ്റിലേക്കും മൂന്ന് നിയമസഭാ സീറ്റിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കമല്‍നാഥിന് ഈ തിരഞ്ഞെടുപ്പ് ജയിക്കേണ്ടത് നിലനില്‍പ്പിന്റെ ആവശ്യം കൂടിയാണ്. തോറ്റാല്‍ ദേശീയ തലത്തിലേക്ക് പോകാന്‍ അദ്ദേഹം നിര്‍ബന്ധിതനാവും. എന്നാല്‍ സംസ്ഥാനം വിടാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ല.

കമോണ്‍, ഹാന്‍ഡ്‌സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം

കമല്‍നാഥ് കോണ്‍ഗ്രസിന്റെ ഫ്‌ളാഗ്ഷിപ്പ് പദ്ധതി തന്നെയാണ് ഉന്നയിക്കുന്നത്. കാര്‍ഷിക വായ്പ എഴുതി തള്ളുമെന്ന വാഗ്ദാനമാണ് ഇത്. നേരത്തെ കോണ്‍ഗ്രസ് മധ്യപ്രദേശ ്ഭരിച്ചപ്പോള്‍ ഇത് വിജയമായിരുന്നു. പലര്‍ക്കും ഇതിന്റെ ഗുണം ലഭിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വീണതോടെ ഇത് പൂര്‍ത്തിയാക്കാന്‍ കമല്‍നാഥിന് സാധിച്ചിരുന്നില്ല. വിള ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം നേരിട്ട് കര്‍ഷകര്‍ക്ക് പണം കൈമാറുന്ന രീതിയാണ് ശിവരാജ് ചൗഹാന്‍ ഉയര്‍ത്തി കാണിക്കുന്നത്. കര്‍ഷകര്‍ക്ക് വേണ്ടി കൊവിഡ് കാലത്തും നിരവധി കാര്യങ്ങള്‍ ചൗഹാന്‍ ചെയ്തിരുന്നു. 1540 രൂപ കര്‍ഷകരുടെ അക്കൗണ്ടിലേക്കായി ചൗഹാന്‍ നല്‍കിയിരുന്നു. ഇത് ഉപതിരഞ്ഞെടുപ്പില്‍ പ്രതിധ്വനിക്കുമെന്നാണ് ബിജെപി പ്രതീക്ഷ.

കര്‍ഷകരുടെ ഭൂമിയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുമെന്ന് ചൗഹാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. മിച്ചം വരുന്ന വൈദ്യുതി വിറ്റ് ഇവര്‍ക്ക് കൂടുതല്‍ വരുമാനം നേടാനാവുമെന്നും ചൗഹാന്‍ പറഞ്ഞു. ഗ്രാമീണരുടെയും കര്‍ഷകരുടെയും വീടുകളില്‍ തങ്ങിയാണ് ചൗഹാന്‍ ചൗഹലുകള്‍ നടത്തിയത്. ഇവരുടെ പ്രശ്‌നങ്ങളെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു. കമല്‍നാഥ് അലിരാജ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കി. 27 ലക്ഷം കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളിയ സര്‍ക്കാരാണെന്ന് തന്റേതെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ 31000 കര്‍ഷകര്‍ അലിരാജ്പൂരില്‍ നന്നുള്ളതാണ്. ചൗഹാന്‍ സര്‍ക്കാര്‍ പണം ആദ്യം നല്‍കും. പിന്നീട് ഈ പണം തിരിച്ചുപിടിക്കും. കര്‍ഷകര്‍ക്ക് അതിനുള്ള യോഗ്യതയില്ലെന്ന് പറയുമെന്നും കമല്‍നാഥ് പറഞ്ഞു.

80000 രൂപയുടെ മയക്കുമരുന്ന്, ഗ്രൂപ്പ് ചാറ്റില്‍ ആര്യന്‍ ആവശ്യപ്പെട്ടത് ഇക്കാര്യങ്ങള്‍, അനന്യ പങ്കാളി80000 രൂപയുടെ മയക്കുമരുന്ന്, ഗ്രൂപ്പ് ചാറ്റില്‍ ആര്യന്‍ ആവശ്യപ്പെട്ടത് ഇക്കാര്യങ്ങള്‍, അനന്യ പങ്കാളി

cmsvideo
  പ്രിയങ്കയുടെ തീ തുപ്പുന്ന പ്രസംഗം..കോരിത്തരിച്ച് ജനങ്ങൾ..വിറച്ച് മോദിയും യോഗയും
  English summary
  bypolls in madhya pradesh on october 30, farmers votebank needed for congress and bjp
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X