കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യ പടനയിക്കും, മാസ്റ്റര്‍ പ്ലാനൊരുക്കുന്നത് ചൗഹാന്‍, ഉപതിരഞ്ഞെടുപ്പ് കണക്കുകള്‍ ബിജെപിക്കൊപ്പം!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിജെപിക്ക് ശുഭവാര്‍ത്തകള്‍. ജ്യോതിരാദിത്യ സിന്ധ്യയെ മുന്‍നിര്‍ത്തി ശിവരാജ് സിംഗ് ചൗഹാന്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കാനാണ് പാര്‍ട്ടിയുടെ തീരുമാനം. അതേസമയം ഇടഞ്ഞ് നില്‍ക്കുന്ന നരോത്തം മിശ്രയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാനാണ് തീരുമാനം. എന്നാല്‍ ഉപതിരഞ്ഞെടുപ്പിലെ കണക്കുകള്‍ ബിജെപിക്ക് അനുകൂലമാണ്.

പ്രധാനമായും മറ്റൊരു സാധ്യതയും ബിജെപിക്ക് മുന്നിലുണ്ട്. അത് തിരഞ്ഞെടുപ്പിന് ശേഷം നടക്കാനിടയുണ്ടെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. അതേസമയം ജ്യോതിരാദിത്യ സിന്ധ്യക്ക് തിരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കുന്നതിലൂടെ, അദ്ദേഹത്തിന്റെ കരുത്ത് എത്രയുണ്ടെന്ന് തെളിയിക്കാനാണ് ബിജെപി ആവശ്യപ്പെടുന്നത്. സിന്ധ്യക്ക് തന്റെ നേതൃത്വം പൂര്‍ണമായും പുറത്തെടുക്കാനുള്ള അവസരമാണിത്.

സിന്ധ്യക്ക് വെല്ലുവിളി

സിന്ധ്യക്ക് വെല്ലുവിളി

ചൗഹാന്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം സിന്ധ്യയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു. പാര്‍ട്ടിയില്‍ കരുത്ത് തെളിയിക്കണമെങ്കില്‍ സിന്ധ്യ ഉപതിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റും നേടേണ്ടി വരും. അതേസമയം പാര്‍ട്ടിയിലെ കല്ലുകടി താന്‍ മാറ്റാമെന്ന് ചൗഹാനും ഉറപ്പ് നല്‍കിയിട്ടുണ്ട്. വിമതരെ ജയിപ്പിക്കേണ്ട ബാധ്യത സിന്ധ്യക്കുണ്ട്. അതുകൊണ്ടാണ് ഉപതിരഞ്ഞെടുപ്പ് ചുമതല സിന്ധ്യക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഗ്വാളിയോര്‍ മേഖലയിലെ എംഎല്‍എമാര്‍ എല്ലാം മുന്നില്‍ കണ്ട് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വരെ ശക്തമാക്കിയിരിക്കുകയാണ്. മണ്ഡലത്തില്‍ തന്നെ ആറുമാസം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിര്‍ദേശം.

ചൗഹാന്‍ തന്ത്രമൊരുക്കും

ചൗഹാന്‍ തന്ത്രമൊരുക്കും

മധ്യപ്രദേശ് രാഷ്ട്രീയത്തെ ഏറ്റവും നന്നായി പഠിച്ച മാമാജി എന്ന പേരാണ് ചൗഹാനുള്ളത്. മധ്യപ്രദേശില്‍ ഏറ്റവുമധികം വികസനം വന്നത് ചൗഹാന്റെ കാലത്താണ്. അതാണ് ഉപതിരഞ്ഞെടുപ്പിന് തന്ത്രമൊരുക്കാന്‍ ചൗഹാന്‍ തന്നെ കളത്തിലിറങ്ങിയത്. ആര്‍എസ്എസുമായുള്ള അടുപ്പവും അദ്ദേഹം ഗുണം ചെയ്തിരിക്കുകയാണ്. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ നിന്ന് ചൗഹാന്റെ നേതൃത്വത്തെ ചോദ്യം ചെയ്യുന്ന നേതാക്കള്‍ ഉയര്‍ന്നിരിക്കുകയാണ്. ഇവിടെ നിന്നുള്ള നേതാക്കളെ മന്ത്രിസഭയില്‍ എടുത്ത് ചൗഹാന്‍ ആ പ്രശ്‌നം പരിഹരിക്കും. അതിന് കൂടിയാണ് തിരഞ്ഞെടുപ്പ് ഗോദയില്‍ ചൗഹാന്‍ ഇറങ്ങിയിരിക്കുന്നത്.

സീറ്റുകള്‍ ഇങ്ങനെ

സീറ്റുകള്‍ ഇങ്ങനെ

22 സീറ്റുകളിലാണ് വിമതര്‍ മത്സരിക്കുന്നത്. മറ്റൊരു സീറ്റ് ജൗരയിലാണ്.ഇവിടെ എംഎല്‍എ ബന്‍വാരിലാല്‍ ശര്‍മ മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ശര്‍മയും സിന്ധ്യയുടെ അടുപ്പക്കാരനായിരുന്നു. ബിജെപിയുടെ കൈവശമുള്ള രണ്ട് സീറ്റുകളിലും പോരാട്ടം നടക്കുന്നുണ്ട്. മനോഹര്‍ ഉന്ത്വാല്‍ മരിച്ചതിനെ തുടര്‍ന്നാണ് ഒരു സീറ്റില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മറ്റൊരു സീറ്റില്‍ ബിജെപി എംഎല്‍എ ശരത് കോള്‍ രാജിവെച്ചിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കമുള്ളതാണ് കോണ്‍ഗ്രസിനെ ഞെട്ടിക്കുന്നത്.

ചൗഹാന് ചിരി

ചൗഹാന് ചിരി

25 സീറ്റിലെ മുമ്പുള്ള ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചിക്കാനാവാത്തതാണ്. 2013ല്‍ ജൗരയില്‍ ബിജെപിയുടെ സുബൈദാര്‍ സിംഗാണ് വിജയിച്ചത്. 2018ല്‍ ഇത് കോണ്‍ഗ്രസിന്റെ ബന്‍വാരിലാല്‍ ശര്‍മ വിജയിച്ചു. സുമവലിയിലും മൊറേനയിലും 2013ല്‍ ബിജെപിക്കായിരുന്നു. 2018ല്‍ ഇത് കോണ്‍ഗ്രസ് കൊണ്ടുപോയി. മെഹഗാവ്, ഗോല്‍നാഡ്, ഗ്വാളിയോര്‍, ഭാന്തര്‍, ബാമോരി, അശോക് നഗര്‍, സുര്‍ഖി, അനുപൂര്‍ തുടങ്ങിയ പ്രമുഖ മണ്ഡലങ്ങളിലും 2013ല്‍ ബിജെപി തേരോട്ടം നടത്തിയത്. ചിലതൊന്നും 2018ലും കോണ്‍ഗ്രസിന് തിരിച്ച് പിടിക്കാന്‍ സാധിച്ചിട്ടില്ല. കണക്കുകള്‍ നോക്കുമ്പോള്‍ ചൗഹാന്‍ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താനാണ് സാധ്യത.

സാധ്യതകള്‍ ഇങ്ങനെ

സാധ്യതകള്‍ ഇങ്ങനെ

മധ്യപ്രദേശില്‍ വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയാണ് കാണുന്നത്. ബിജെപി 15 സീറ്റുകള്‍ വരെ ഇപ്പോഴത്തെ സാഹചര്യത്തില്‍ നേടും. പക്ഷേ വിചാരിച്ച രീതിയിലുള്ള ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കില്ല. അതുകൊണ്ട് തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. നിയസഭ ചൗഹാന്‍ പിരിച്ചുവിടുമെന്ന് ബിജെപി വൃത്തങ്ങളും സൂചിപ്പിക്കുന്നു. കമല്‍നാഥ് നേരത്തെ 17 എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ പോയി ഒളിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ പിരിച്ചുവിടേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞു. എന്നാല്‍ അധികാരം തിരിച്ചു കിട്ടില്ലെന്ന ഭയം അദ്ദേഹത്തിനുണ്ടായിരുന്നു.

25 സീറ്റുകളുടെ ചരിത്രം

25 സീറ്റുകളുടെ ചരിത്രം

25 സീറ്റുകള്‍ എപ്പോഴും ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ആവര്‍ത്തിച്ച് പിന്തുണയ്ക്കുന്നതല്ല. 2018ന് മുമ്പുള്ള തിരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ ഭൂരിപക്ഷം നേടിയിരുന്നു. ഒരിക്കല്‍ പോലും ഈ മണ്ഡലങ്ങളില്‍ ബിജെപി തോറ്റിട്ടില്ല. നിലവില്‍ ബിജെപിക്ക് മുന്‍തൂക്കം ഇക്കാര്യത്തിലാണ്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഏറ്റവുമധികം വോട്ട് ശതമാനം ബിജെപിക്കായിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ബിജെപിക്ക് സ്വാധീനമുള്ളവയാണ് ഇപ്പോള്‍. സിന്ധ്യയുടെ വരവിനൊപ്പം ബിജെപിയുടെ വോട്ട് ശതമാനം കൂടി ചേരുന്നതോടെ തൂത്തുവാരലാണ് രാഷ്ട്രീയ നിരീക്ഷകരും പ്രവചിക്കുന്നത്.

കോണ്‍ഗ്രസിന്റെ ഭയം

കോണ്‍ഗ്രസിന്റെ ഭയം

കോണ്‍ഗ്രസ് ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ വെറും ആറ് സീറ്റ് മാത്രമാണ് 2013ല്‍ വിജയിച്ചത്. 2008ല്‍ ഇത് ഒമ്പതായിരുന്നു. ബിഎസ്പി ഒരു സീറ്റ് ഇതേ വര്‍ഷങ്ങളില്‍ നേടിയിരുന്നു. 9 സീറ്റുകള്‍ സംവരണ സീറ്റാണ്. എട്ടെണ്ണം എസ്‌സി വിഭാഗത്തിനും ഒരെണ്ണം എസ്ടി വിഭാഗത്തിനുമാണ്. ഇതില്‍ പലതും നിത്യ ശത്രുക്കളുടെ മണ്ഡലവുമാണ്. അതേസമയം ചൗഹാനെ അമിത് ഷായും ജെപി നദ്ദയും പിന്തുണച്ചത് ബിജെപിക്കുള്ള നേട്ടമാണ്. സിന്ധ്യയുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. തന്റെ മേഖലയില്‍ നിന്നുള്ള നരേന്ദ്ര സിംഗ് തോമറിനെയും നരോത്തം മിശ്രയെയും കൂടെ ചേര്‍ക്കുന്നത് ഗുണകരമാവില്ലെന്നും സിന്ധ്യക്കറിയാം. എന്നാല്‍ തോമറിന്റെ സഹായം ചൗഹാന്‍ തേടിയിട്ടുണ്ട്.

പ്രശ്‌നം പരിഹരിക്കും

പ്രശ്‌നം പരിഹരിക്കും

സിന്ധ്യയുടെ അമ്മായി യശോദര രാജ സിന്ധ്യക്ക് ഇത്തവണ മന്ത്രിസഭയില്‍ ഇടമുണ്ടാവുമെന്നാണ് സൂചന. ബിജെപിയുടെ പ്രമുഖ നേതാവ് നരോത്തം മിശ്രയ്ക്ക് ഉപമുഖ്യമന്ത്രി പദവും ലഭിക്കും. തുളസി സിലാവത്തിനും ഒപ്പം ഉപമുഖ്യമന്ത്രി ലഭിക്കും. റുസ്തം സിംഗ്, ലാല്‍ സിംഗ് ആര്യ, ജെയ്ബന്‍ സിംഗ് പാവയ്യ, രാംലാല്‍ റൗത്തല്‍, രാകേഷ് ശുക്ല എന്നിവരും ചൗഹാനോട് വിമതര്‍ക്ക് സീറ്റ് നല്‍കരുതെന്നാണ് ആവശ്യപ്പെട്ടത്. ഗുണയില്‍ നിന്നുള്ള എംപി കെപി സിംഗിനെയും ചൗഹാന്‍ അനുനയിപ്പിക്കേണ്ടി വരും. സിന്ധ്യയെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത് കെപി സിംഗാണ്.

English summary
bypolls sends mixed signal bjp confident in mp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X