കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്ത് സംസ്ഥാനങ്ങളിലായി 54 നിയോജക മണ്ഡലങ്ങൾ ഉപതിരഞ്ഞെടുപ്പിലേക്ക്: മധ്യപ്രദേശിൽ 28 മണ്ഡലങ്ങൾ!!

Google Oneindia Malayalam News

പട്ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പിനൊപ്പം 10 സംസ്ഥാനങ്ങളിലായി 54 നിയോജകമണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും. മധ്യപ്രദേശിലെ 28 നിയമസഭാ മണ്ഡലങ്ങളിലും, ഗുജറാത്തിലെ എട്ടും ഉത്തർപ്രദേശിൽ ഏഴും, കർണാടക, ഒഡീഷ, ജാർഖണ്ഡ്, നാഗാലാൻഡ് എന്നിവിടങ്ങളിൽ രണ്ട് വീതവും തെലങ്കാന, ഛത്തീസ്ഗഡ്, ഹരിയാന എന്നിവിടങ്ങളിൽ ഒരു സീറ്റ് വീതവും ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്നവയാണ്. നവംബർ 10 നാണ് ഈ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നടക്കുക.

മലയാളികൾക്കൊന്നാകെ അഭിമാനിക്കാവുന്ന കാര്യം, പ്രിയങ്ക രാധാകൃഷ്ണനെ അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രിമലയാളികൾക്കൊന്നാകെ അഭിമാനിക്കാവുന്ന കാര്യം, പ്രിയങ്ക രാധാകൃഷ്ണനെ അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി

 28 സീറ്റുകൾ

28 സീറ്റുകൾ

ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ 28 സീറ്റുകളിൽ 25 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. മാർച്ചിൽ കോൺഗ്രസ് എം‌എൽ‌എമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ താഴെയിറക്കി ബിജെപി നേതാവ് ശിവരാജ് സിംഗ് ചൌഹാനും വീണ്ടും മുഖ്യമന്ത്രിയായതോടെയാണ് എംഎൽഎമാർ രാജിവെക്കുന്നത്. എംഎൽഎമാരുടെ രാജിയാണ് പിന്നീട് കോൺഗ്രസ് സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കിയത്. എം‌എൽ‌എമാരുടെ മരണശേഷം മറ്റ് മൂന്ന് സീറ്റുകൾ ഒഴിഞ്ഞതായി പ്രഖ്യാപിക്കുകയും ചെയ്തുു. ഇതോടെയാണ് മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

93 സ്ഥാനാർത്ഥികൾ

93 സ്ഥാനാർത്ഥികൾ

ജൂണിൽ നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് എം‌എൽ‌എമാർ രാജിവെച്ചതോടെയാണ് ഗുജറാത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ഉത്തർപ്രദേശിൽ നവംബർ 3 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ആകെ 93 സ്ഥാനാർത്ഥികൾ മത്സരരംഗത്തുള്ളത്. 2017 ൽ ഈ ഏഴ് സീറ്റുകളിൽ ആറെണ്ണത്തിലും ബിജെപി വിജയിച്ചെങ്കിലും ഇത്തവണ പ്രതിപക്ഷം യോഗി ആദിത്യനാഥിന്റെ സർക്കാരിനെ ലക്ഷ്യം വെച്ചാണ് നീങ്ങുന്നത്. ഹത്രാസ് കൂട്ടബലാത്സംഗത്തിന് ശേഷം യുപിയിലെ ക്രമസമാധാനപാലനം ലക്ഷ്യം വെച്ചാണ് പ്രചാരണം.

ഒഴിവുവന്ന സീറ്റുകൾ

ഒഴിവുവന്ന സീറ്റുകൾ

ജനതാദൾ-മതേതര സ്ഥാനാർത്ഥി ബി സത്യനാരായണന്റെ നിര്യാണത്തെ തുടർന്ന് കർണാടകയിലെ സിറ നിയമസഭാ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. കോൺഗ്രസ് എം‌എൽ‌എ മുനിരത്ന നായിഡു ബിജെപിയിൽ ചേർന്നതോടെയാണ് 2019 ജൂലൈ മുതൽ ആർ‌ആർ നഗർ സീറ്റ് ഒഴിഞ്ഞുകിടക്കുന്നത്. ഒഡീഷയിൽ തിർട്ടോൾ, ബാലസോർ സർദാർ സീറ്റുകളിലും ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ബിജെപി എം‌എൽ‌എ മദൻ മോഹൻ ദത്തയുടെ മരണത്തോടെയാണ് ബാലസൂരിലെ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിത്തീർന്നത്. കൂടാതെ ടിർട്ടോൾ മണ്ഡലത്തിൽ ബിജു ജനതാദളിന്റെ നേതാവ് (ബിജെഡിയുടെ) ബിഷ്ണു ചരൺ ദാസിന്റെ മരണത്തോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

 മരണത്തോടെ

മരണത്തോടെ

ജാർഖണ്ഡിൽ, ദുംക, ബെർമോ സീറ്റുകൾ ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) കോൺഗ്രസും പ്രതിപക്ഷമായ ബിജെപിയും തമ്മിൽ നേരിട്ടുള്ള പോരാട്ടങ്ങൾക്കാണ് സാക്ഷ്യം വഹിക്കുക. മുഖ്യമന്ത്രി ഹേമന്ത് സോറൻ ബർഹൈറ്റ് സീറ്റ് നിലനിർത്താൻ തീരുമാനിച്ചതിനെ തുടർന്നാണ് ദുംക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായിത്തീർന്നത്. ബെർമോയിൽ നിന്നുള്ള കോൺഗ്രസ് എം‌എൽ‌എ രാജേന്ദ്ര പ്രസാദ് സിംഗ് മെയ് മാസത്തിൽ അന്തരിച്ചതോടെ ഈ മണ്ഡലവും തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.

 നാഗാലാൻഡിൽ തിരഞ്ഞെടുപ്പ്

നാഗാലാൻഡിൽ തിരഞ്ഞെടുപ്പ്

നാഗാലാൻഡിലെ കൊഹിമ ജില്ലയിലെ തെക്കൻ അങ്കാമി -1 സീറ്റിലേക്കും കിഫയർ ജില്ലയിലെ പുൻഗ്രോ-കിഫയർ സീറ്റിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. തെലങ്കാനയിൽ സിദ്ദിപേട്ട് ജില്ലയിലെ ദുബ്ബാക നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കും. സിറ്റിംഗ് ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) എം‌എൽ‌എ സോളിപേട്ട രാമലിംഗ റെഡ്ഡിയുടെ നിര്യാണത്തെത്തുടർന്നാണ് ഈ സീറ്റിൽ ഒഴിവുവരുന്നത്. ഹരിയാനയിൽ കോൺഗ്രസ് എം‌എൽ‌എ ശ്രീ കൃഷൻ ഹൂഡയുടെ നിര്യാണത്തെത്തുടർന്ന് ഒഴിഞ്ഞുകിടന്നതിനെ തുടർന്ന് സോണിപട്ടിലെ ബറോഡ നിയമസഭാ സീറ്റിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

കൂടുതൽ മണ്ഡലങ്ങൾ

കൂടുതൽ മണ്ഡലങ്ങൾ


മധ്യപ്രദേശിൽ ജൌറ, സുമോലി, മൊറീന, ദിമാനി, അംബാ, മെഹ്ഗോൺ, ഗോഹാദ്, ഗ്വാളിയോർ, ഗ്വാളിയോർ ഈസ്റ്റ്, ദാബ്ര, ഭാന്തർ, കരേര പോഹാരി, ഭാമോരി, അശോക് നഗർ, മുൻഗോലി, സുർഖി, മൽഹാര, അനുപ്പൂർ, സാഞ്ചി, ബിയോര, അഗർ, ഹട്ട്പിപ്പലിയ, മാണ്ഡട്ട, നേപാനഗർ, ബന്ത്നാവർ, സാൻവർ, സുവാസ്ര എന്നീ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
ഗുജറാത്തിൽ അബ്ദാസ, ലിംഡി, മോർബി, ധാരി, ഗദ്ദ (എസ്ടി), കർജാൻ, ഡാങ്‌സ് (എസ്ടി), കപ്രഡ (എസ്ടി) എന്നീ മണ്ഡലങ്ങളിലും ഉത്തർപ്രദേശിൽ നൌഗാവ്, ഘട്ടാംപൂർ (കാൺപൂർ), ബുലന്ദ്‌ഷഹർ, തുണ്ട്‌ല (ഫിറോസാബാദ്), ബംഗർമാവ് (ഉനാവോ), ഡിയോറിയ, മൽഹാനി മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

രാജരാജേശ്വരി നഗർ

രാജരാജേശ്വരി നഗർ

കർണാടകത്തിൽ സിറ, രാജ രാജേശ്വരി നഗർ എന്നീ മണ്ഡലങ്ങളിലും ഒഡീഷ ബാലസോർ, ടിർട്ടോൾ എന്നീ മണ്ഡലങ്ങളിലും ജാർഖണ്ഡിൽ ഡുംക, ബെർമോ എന്നിവിടങ്ങളിലും നാഗാലാൻഡിൽ സതേൺ അങ്കാമി -1, പുംഗ്രോ-കിഫയറിലും തെലങ്കാനയിൽ ദുബ്ബാക്ക, ഛത്തീസ്ഗഡ്, മർവാഹി, ഹരിയാന, ബറോഡ എന്നീ മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

English summary
Bypolls to 54 assembly seats across 10 states on November 3 with Bihar assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X