ദിവസം 32 രൂപയ്ക്ക് മുകളിലുള്ളവര്‍ ദാരിദ്രരേഖയ്ക്ക് മുകളില്‍
ന്യൂഡല്‍ഹി: ദിവസം 32 രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ ഇനിമുതല്‍ ദാരിദ്ര രേഖയ്ക്ക് മുകളില്‍. ഇതുസംബന്ധിച്ചു പഠിക്കാന്‍ നിയോഗിച്ച സി രംഗരാജന് കമ്മറ്റിയാണ് പുതിയ ദാരിദ്രരേഖ പരിധി നിശ്ചയിച്ചത്. ഗ്രാമങ്ങളില്‍ 32ഉം നഗരങ്ങളില്‍ 47ഉം രൂപയ്ക്ക് മുകളിലാണെങ്കില്‍ ദാരിദ്ര രേഖയ്ക്ക് മുകളിലാണെന്നാണ് രംഗരാജന്റെ കണ്ടെത്തല്‍.
നേരത്തെ യുപിഎ സര്‍ക്കാര്‍ നിയോഗിച്ച സുരേഷ് തെണ്ടുല്‍ക്കര്‍ കമ്മറ്റി നഗരങ്ങളില്‍ 33 രൂപയും ഗ്രാമങ്ങളില്‍ 27 രൂപയുമായിരുന്നു ദാരിദ്രരേഖാ പരിധി നിശ്ചയിച്ചത്. ഇത് വന്‍ വിവാദമായതിനെ തുടര്‍ന്നാണ് യുപിഎ തന്നെ രംഗരാജന് കമ്മറ്റിയെ നിയോഗിച്ചത്. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ സി രംഗരാജന് ഇതുസംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് എന്‍ഡിഎ സര്‍ക്കാരിന് സമര്‍പ്പിച്ചു കഴിഞ്ഞു.

റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ 30 ശതമാനം പേര് ദാരിദ്രരേഖയ്ക്ക് താഴെയാണ് കഴിയുന്നത്. 36.3 കോടിയാണ് ഇന്ത്യയിലെ ദരിദ്രരുടെ ആകെ എണ്ണം. തെണ്ടുല്‍ക്കറുടെ റിപ്പോര്‍ട്ടില്‍ അധികം മാറ്റമൊന്നും വരുത്താതെയാണ് രംഗരാജനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. കൊടിയ വിലക്കയറ്റത്തില്‍ പൊറുതി മുട്ടുന്ന ജനങ്ങള്‍ എങ്ങിനെയാണ് 32 രൂപയ്ക്ക് ഒരു ദിവസം കഴിച്ചു കൂട്ടുന്നതെന്ന് കമ്മറ്റി തന്നെ വിശദീകരിക്കേണ്ടിവരും.
മാസം 1000 രൂപ ചെലവഴിക്കാന്‍ കഴിവുളളവന് ദരിദ്രരനല്ല എന്നായിരുന്നു തെണ്ടുല്‍ക്കര്‍ കമ്മിറ്റിയുടെ നേരത്തെയുള്ള നിര്‍ദ്ദേശം. രംഗരാജന് കമ്മറ്റി ദിവസവേതനത്തില്‍ നാമമാത്ര വര്‍ദ്ധന ഉണ്ടാക്കിയതോടെ ദരിദ്രര്‍ വര്‍ദ്ധിച്ചെങ്കിലും യുക്തിരഹിതമായ റിപ്പോര്‍ട്ടാണ് ഇതെന്ന് വിദഗ്ധര്‍ വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു. റിപ്പോര്‍ട്ട് അതേ രീതിയില്‍ നടപ്പാക്കുകയാണെങ്കില്‍ പലഭാഗത്തുനിന്നും എതിര്‍പ്പുണ്ടാകുമെന്നുറപ്പാണ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications