കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിവസം 32 രൂപയ്ക്ക് മുകളിലുള്ളവര്‍ ദാരിദ്രരേഖയ്ക്ക് മുകളില്‍

  • By Gokul
Google Oneindia Malayalam News

ന്യൂഡല്‍ഹി: ദിവസം 32 രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ ഇനിമുതല്‍ ദാരിദ്ര രേഖയ്ക്ക് മുകളില്‍. ഇതുസംബന്ധിച്ചു പഠിക്കാന്‍ നിയോഗിച്ച സി രംഗരാജന്‍ കമ്മറ്റിയാണ് പുതിയ ദാരിദ്രരേഖ പരിധി നിശ്ചയിച്ചത്. ഗ്രാമങ്ങളില്‍ 32ഉം നഗരങ്ങളില്‍ 47ഉം രൂപയ്ക്ക് മുകളിലാണെങ്കില്‍ ദാരിദ്ര രേഖയ്ക്ക് മുകളിലാണെന്നാണ് രംഗരാജന്റെ കണ്ടെത്തല്‍.

നേരത്തെ യുപിഎ സര്‍ക്കാര്‍ നിയോഗിച്ച സുരേഷ് തെണ്ടുല്‍ക്കര്‍ കമ്മറ്റി നഗരങ്ങളില്‍ 33 രൂപയും ഗ്രാമങ്ങളില്‍ 27 രൂപയുമായിരുന്നു ദാരിദ്രരേഖാ പരിധി നിശ്ചയിച്ചത്. ഇത് വന്‍ വിവാദമായതിനെ തുടര്‍ന്നാണ് യുപിഎ തന്നെ രംഗരാജന്‍ കമ്മറ്റിയെ നിയോഗിച്ചത്. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ സി രംഗരാജന്‍ ഇതുസംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് എന്‍ഡിഎ സര്‍ക്കാരിന് സമര്‍പ്പിച്ചു കഴിഞ്ഞു.

poverty

റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ 30 ശതമാനം പേര്‍ ദാരിദ്രരേഖയ്ക്ക് താഴെയാണ് കഴിയുന്നത്. 36.3 കോടിയാണ് ഇന്ത്യയിലെ ദരിദ്രരുടെ ആകെ എണ്ണം. തെണ്ടുല്‍ക്കറുടെ റിപ്പോര്‍ട്ടില്‍ അധികം മാറ്റമൊന്നും വരുത്താതെയാണ് രംഗരാജനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. കൊടിയ വിലക്കയറ്റത്തില്‍ പൊറുതി മുട്ടുന്ന ജനങ്ങള്‍ എങ്ങിനെയാണ് 32 രൂപയ്ക്ക് ഒരു ദിവസം കഴിച്ചു കൂട്ടുന്നതെന്ന് കമ്മറ്റി തന്നെ വിശദീകരിക്കേണ്ടിവരും.

മാസം 1000 രൂപ ചെലവഴിക്കാന്‍ കഴിവുളളവന്‍ ദരിദ്രരനല്ല എന്നായിരുന്നു തെണ്ടുല്‍ക്കര്‍ കമ്മിറ്റിയുടെ നേരത്തെയുള്ള നിര്‍ദ്ദേശം. രംഗരാജന്‍ കമ്മറ്റി ദിവസവേതനത്തില്‍ നാമമാത്ര വര്‍ദ്ധന ഉണ്ടാക്കിയതോടെ ദരിദ്രര്‍ വര്‍ദ്ധിച്ചെങ്കിലും യുക്തിരഹിതമായ റിപ്പോര്‍ട്ടാണ് ഇതെന്ന് വിദഗ്ധര്‍ വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു. റിപ്പോര്‍ട്ട് അതേ രീതിയില്‍ നടപ്പാക്കുകയാണെങ്കില്‍ പലഭാഗത്തുനിന്നും എതിര്‍പ്പുണ്ടാകുമെന്നുറപ്പാണ്.

English summary
C Rangarajan's New Poverty Line: Rs. 32 Per Day in Villages, Rs. 47 In Cities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X