കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ മഹാസഖ്യം അധികാരത്തിലെത്തുമെന്ന് സി വോട്ടര്‍ സര്‍വേ... 64 സീറ്റുകള്‍ നേടും!!

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ കെ ചന്ദ്രശേഖര്‍ റാവുവിന് അടിതെറ്റുമെന്ന് സീ വോട്ടര്‍ സര്‍വേ. മഹാസഖ്യത്തിനാണ് ഇവിടെ സാധ്യത കല്‍പ്പിക്കുന്നത്. കോണ്‍ഗ്രസ് ടിഡിപി സഖ്യം 64 സീറ്റ് നേടുമെന്നാണ് പ്രവചനം. ഇവിടെ 117 സീറ്റാണ് ഉള്ളത്. അതേസമയം കെസിആറിന്റെ തെലങ്കാന രാഷ്ട്ര സമിതി 42 സീറ്റില്‍ ഒതുങ്ങുമെന്നാണ് പ്രവചനം. മറ്റുള്ളവര്‍ 13 സീറ്റുകള്‍ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. അതേസമയം ടീം ഫ്‌ളാഷും വിഡിഎ അസോസിയേറ്റ്‌സും ചേര്‍ന്ന് സംഘടിപ്പിച്ച സര്‍വേയില്‍ തെലങ്കാന രാഷ്ട്ര സമിതി 85 സീറ്റ് നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് 18 സീറ്റ് മാത്രം നേടുമെന്നാണ് പ്രവചനം. ഒവൈസിയുടെ പാര്‍ട്ടി ഏഴ് സീറ്റും ബിജെപി അഞ്ച് സീറ്റും സ്വന്തമാക്കും.

1

സംസ്ഥാനത്ത് ആകെയുള്ള 119 അസംബ്ലി മണ്ഡലങ്ങളിലേക്കും വാശിയേറിയ തിരഞ്ഞെടുപ്പാണ് നടന്നത്. സിപിഐ, ടിഡിപി എന്നി കക്ഷികളുമായി സഖ്യം രൂപീകരിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഭരണകക്ഷിയായ ടിആര്‍എസ് തനിച്ചാണ് മത്സരിച്ചത്. സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ കോണ്‍ഗ്രസ് പ്രതീക്ഷിച്ചത് പോലെ വന്‍ നേട്ടമുണ്ടാക്കുമെന്നാണ് മനസ്സിലാവുന്നത്. അതേസമയം ചന്ദ്രശേഖരറാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വികസന തുടര്‍ച്ചയ്ക്കാണ് വീണ്ടുമൊരു അവസരം തേടുന്നത്.

ജയ്പൂര്‍ രാജകുമാരി ബിജെപിക്കായി മത്സരിക്കുന്നു.... അമിത് ഷായുടെ നീക്കങ്ങള്‍ ഇങ്ങനെ!!ജയ്പൂര്‍ രാജകുമാരി ബിജെപിക്കായി മത്സരിക്കുന്നു.... അമിത് ഷായുടെ നീക്കങ്ങള്‍ ഇങ്ങനെ!!

മധ്യപ്രദേശില്‍ രാഹുല്‍ തന്ത്രം ഫലം കാണില്ല, വിജയം ബിജെപിക്കൊപ്പമെന്ന് ടൈംസ് നൗമധ്യപ്രദേശില്‍ രാഹുല്‍ തന്ത്രം ഫലം കാണില്ല, വിജയം ബിജെപിക്കൊപ്പമെന്ന് ടൈംസ് നൗ

English summary
c voter predicts congress tdp in telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X