കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി രണ്ട് തട്ടില്‍... സിഎഎയില്‍ മുസ്ലീം നേതാക്കള്‍ ഇടയുന്നു, എന്‍ഡിഎയിലും വിള്ളല്‍!!

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തില്‍ ബിജെപിക്കുള്ളില്‍ വിള്ളല്‍ രൂക്ഷമാകുന്നു. ബിജെപിയിലെ മുസ്ലീം വിഭാഗത്തിന് സിഎഎയെ ന്യായീകരിക്കാനാവുന്നില്ലെന്നാണ് പരാതി. എന്നാല്‍ ഇതിനേക്കാളേറെ ബിജെപി നേതാക്കള്‍ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളവരെ നുഴഞ്ഞുക്കയറ്റക്കാരായിട്ടാണ് കാണുന്നതെന്നാണ് പ്രധാന ആരോപണം. മധ്യപ്രദേശില്‍ നിന്നുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നുള്ള രാജി പ്രഖ്യാപിച്ചിരുന്നു.

കൂട്ടരാജി ബിജെപിയില്‍ നിന്നുണ്ടാവും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും പുറത്ത് നടക്കുന്ന പ്രശ്‌നങ്ങളേക്കാള്‍ കൂടുതല്‍ അകത്ത് നടക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. എന്‍ഡിഎയിലെ വിള്ളല്‍ രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രശ്‌നം കൂടി വന്നിരിക്കുന്നത്. ജെഡിയുവും രാംവിലാസ് പാസ്വാന്റെ എല്‍ജെപിയും എന്‍ആര്‍സി അടക്കമുള്ള വിഷയങ്ങളില്‍ നിലപാട് കടുപ്പിച്ചിട്ടുണ്ട്.

മുസ്ലീം വിരുദ്ധത പ്രകടം

മുസ്ലീം വിരുദ്ധത പ്രകടം

ബിജെപിയുടെ മുസ്ലീം വിരുദ്ധത പാര്‍ട്ടിക്കുള്ളില്‍ പ്രകടമായിരിക്കുകയാണ്. ന്യൂനപക്ഷ മോര്‍ച്ചയില്‍ വരെ വിള്ളലുണ്ടായിരിക്കുകയാണ്. ജനുവരി നാലിനാണ് മധ്യപ്രദേശില്‍ ആദ്യ രാജി ഉണ്ടായത്. ഇതിന് പിന്നാലെ ബിജെപിയിലെ മുസ്ലീം നേതാക്കള്‍ ഒന്നടങ്കം യോഗം ചേര്‍ന്നിരിക്കുകയാണ്. മധ്യപ്രദേശില്‍ ഡോര്‍ ടു ഡോര്‍ ക്യാമ്പയിന്‍ തുടങ്ങിയതിന് പിന്നാലെ ബിജെപിയില്‍ വിള്ളല്‍ ആരംഭിച്ചത്. ഇന്ന് ബിജെപിയുടെ ന്യൂനപക്ഷ സംഘടനകളില്‍ നിന്ന് കൂട്ടരാജി ഉണ്ടാവുമെന്നാണ് നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്നു

പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്നു

മുസ്ലീം നേതാക്കള്‍ ബിജെപിയില്‍ ഒറ്റപ്പെടുന്നുവെന്നാണ് ഇവര്‍ വെളിപ്പെടുത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ മുസ്ലീമായത് കൊണ്ട് മോശം കമന്റുകളാണ് ബിജെപി നേതാക്കള്‍ ഇവര്‍ക്കെതിരെ പ്രയോഗിക്കുന്നത്. വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ബംഗ്ലാദേശികളും പാകിസ്താനികളുമാണെന്ന് യോഗത്തില്‍ ആരോപണങ്ങളും ഉന്നയിച്ചിരുന്നു. അതേസമയം പാര്‍ട്ടിയുടെ പല നിര്‍ണായക യോഗങ്ങളിലേക്കും പ്രധാനപ്പെട്ട മുസ്ലീം നേതാക്കളെ വിളിക്കുകയും നേതൃത്വം ചെയ്തിട്ടില്ല. ഈ വിഷയം എന്‍ഡിഎയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

ആരോപണങ്ങള്‍ ഇങ്ങനെ

ആരോപണങ്ങള്‍ ഇങ്ങനെ

ബിജെപി സിഎഎ പ്രചാരണം തുടങ്ങുന്നതിന് മുമ്പ് ഒരു ക്യാമ്പ് രൂപീകരിച്ചിരുന്നു. എന്നാല്‍ ഒരൊറ്റ മുസ്ലീം നേതാക്കളെയും ക്ഷണിച്ചിട്ടില്ലെന്ന് ന്യൂനപക്ഷ വിംഗിന്റെ ചുമതലയുള്ള ജാവേദ് ബെയ്ഗ് പറഞ്ഞു. ഇയാള്‍ മുന്‍ എബിവിപി അംഗമാണ്. സിഎഎ റാലിയിലും യോഗത്തിലും മുസ്ലീം നേതാക്കളെയെല്ലാം ഒഴിവാക്കാന്‍ നേതൃത്വം പ്രത്യേകം ശ്രദ്ധിച്ചെന്നും ബെയ്ഗ് പറഞ്ഞു. ഭോപ്പാലിലെ ബിജെപി ന്യൂനപക്ഷ വിംഗിന്റെ ജില്ലാ പ്രസിഡന്റ് ആദില്‍ ഖാനും ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ആദില്‍ അടക്കം നിരവധി പേര്‍ രാജിക്കൊരുങ്ങുകയാണ്.

165 പേരുടെ രാജി

165 പേരുടെ രാജി

ഖാര്‍ഗോനില്‍ 165 പേരുടെ രാജിയാണ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുന്നത്. ബിജെപിയുടെ ന്യൂനപക്ഷ സെല്ലില്‍ നിന്നാണ് രാജിവെച്ചത്. രാജി നല്‍കാനായി ഇവര്‍ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ പോലും ഓഫീസില്‍ ആളുണ്ടായിരുന്നില്ല. ഒരു ഓഫീസ് ചുമതലയുള്ള ഹേമരാജ് പാട്ടീദാറാണ് രാജി വാങ്ങിയത്. ഒപ്പം നിന്നിരുന്ന ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള പല ബിജെപി നേതാക്കളും വര്‍ഗീയ പരാമര്‍ശങ്ങളാണ് തങ്ങള്‍ക്കെതിരെ നടത്തുന്നതെന്ന് ബിജെപി ന്യൂനപക്ഷ സെല്‍ സെക്രട്ടറി അക്രം ഖാന്‍ പറഞ്ഞു. ശിവരാജ് സിംഗ് ചൗഹാന്റെ അടുത്തയാളായ അബ്ദുള്‍ ഹക്കീം ഖുറേഷിയും പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചിട്ടുണ്ട്.

എന്‍ഡിഎയില്‍ വിള്ളല്‍

എന്‍ഡിഎയില്‍ വിള്ളല്‍

എന്‍ഡിഎയില്‍ വലിയ വിള്ളലാണ് പൗരത്വ നിയമത്തിലൂടെ ഉണ്ടായിരിക്കുന്നത്. ജെഡിയു നേതാവ് പ്രശാന്ത് കിഷോറാണ് ഇതിന് തുടക്കമിട്ടത്. നിതീഷ് കുമാര്‍ എന്‍ആര്‍സി ബീഹാറില്‍ നടപ്പാക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു. എല്‍ജെപിയും ഇതേ നിലപാടിലാണ്. ബിജെപി ബീഹാറില്‍ സിഎഎ നടപ്പാക്കാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ അത് ഇനിയും വൈകും. മഹാരാഷ്ട്രയില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കും എതിര്‍പ്പുണ്ടെങ്കിലും പരസ്യമായി ബിജെപിക്കെതിരെ അവര്‍ രംഗത്ത് വന്നിട്ടില്ല.

മോദി-ഷാ സഖ്യം പ്രതിസന്ധിയില്‍

മോദി-ഷാ സഖ്യം പ്രതിസന്ധിയില്‍

അസമിലടക്കം നരേന്ദ്ര മോദി-അമിത് ഷാ സഖ്യം വലിയ വെല്ലുവിളി നേരിടുന്നുണ്ട്. അതേസമയം രാജിവെച്ച നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ അത് പുതിയ പ്രതിസന്ധിയിലേക്ക് ബിജെപിയെ നയിക്കും. പൗരത്വ നിയമത്തില്‍ മുസ്ലീം വിരുദ്ധത ഇല്ലെന്നാണ് ബിജെപി വാദിക്കുന്നത്. ഇതെല്ലാം ഈ രാജിയോടെ തന്നെ പൊളിഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങള്‍ക്ക് ഇത് കൂടുതല്‍ ശക്തി പകരും. മുസ്ലീം വോട്ടുകള്‍ ഏകീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളും ഇതോടെ ശക്തമാകും.

37 പേരെ തിരിച്ചറിഞ്ഞെന്ന് പോലീസ്, ജെഎന്‍യു ആക്രമണത്തില്‍ എബിവിപി സെക്രട്ടറിയും37 പേരെ തിരിച്ചറിഞ്ഞെന്ന് പോലീസ്, ജെഎന്‍യു ആക്രമണത്തില്‍ എബിവിപി സെക്രട്ടറിയും

English summary
caa bjp face backlash from minority cell
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X