കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രപരമായ അനീതി തിരുത്താനാണ് സിഎഎ കൊണ്ടുവന്നത്... കോണ്‍ഗ്രസിന് വീണ്ടും മോദിയുടെ വിമര്‍ശനം

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമം കൊണ്ടുവന്നത് മുന്‍ സര്‍ക്കാരുകള്‍ കാണിച്ച അനീതി തിരുത്താനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന് വീണ്ടും മറുപടിയുമായി എത്തിയിരിക്കുകയാണ് മോദി. മതത്തിന്റെ പേരില്‍ അയല്‍ രാജ്യങ്ങളില്‍ പീഡനം നേരിടുന്നവര്‍ക്ക് ഇത്രയും കാലം നമ്മുടെ നാട്ടില്‍ അനീതി നേരിടേണ്ടി വന്നു. ആ അനീതി തിരുത്താനാണ് ഇപ്പോള്‍ സിഎഎ സര്‍ക്കാര്‍ അവതരിപ്പിച്ചതെന്നും മോദി അവകാശപ്പെട്ടു.

1

സിഎഎയുടെ പേരില്‍ രാജ്യത്ത് ഭയം പരത്തുന്നവര്‍, മതപരമായ പീഡനം പാകിസ്താനില്‍ അടക്കം അനുഭവിക്കുന്നവരുടെ കാര്യം മറന്നുപോവുകയാണ്. ഇവരെ വിശ്വാസത്തിന്റെ പേരില്‍ നമ്മള്‍ സഹായിക്കാതിരിക്കണോ. കുറച്ച് സമയം മുമ്പ് പാകിസ്താന്‍ സൈന്യത്തിന്റെ ഒരു പരസ്യം പുറത്തുവന്നിരുന്നു. അതില്‍ ശുചീകരണ പ്രവര്‍ത്തികള്‍ക്കായി മുസ്ലീങ്ങള്‍ അല്ലാത്തവര്‍ മാത്രം അപേക്ഷിച്ചാല്‍ മാത്രം മതിയെന്നാണ് പറഞ്ഞിരുന്നത്. ഇത് തന്നെ അവര്‍ ഹിന്ദുക്കളെ എങ്ങനെ പരിഗണിക്കുന്നു എന്നാണ് കാണിക്കുന്നതെന്നും മോദി പറഞ്ഞു.

ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് പൗരത്വ നിയമം. ബിജെപി ഇത് പാലിക്കും. സര്‍ക്കാര്‍ തീരുമാനങ്ങളെ മതവുമായി കൂട്ടിച്ചേര്‍ക്കുന്നവരുടെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞെന്നും മോദി വ്യക്തമാക്കി. അതേസമയം കശ്മീരിലെ പ്രശ്‌നങ്ങള്‍ സ്വാതന്ത്ര്യത്തിന് ശേഷമാണ് തുടങ്ങിയതെന്നും, ചില കുടുംബങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്നാണ് കശ്മീരിലെ പ്രശ്‌നങ്ങള്‍ ഇത്ര കാലവും നിലനിര്‍ത്തിയതെന്നും, അത് കാരണം തീവ്രവാദം വളര്‍ന്നെന്നും മോദി ആരോപിച്ചു.

അതേസമയം പാകിസ്താന്‍ ഇന്ത്യയോട് മൂന്ന് യുദ്ധങ്ങള്‍ തോറ്റു. എന്നാല്‍ പ്രോക്‌സികളെ ഉപയോഗിച്ച് ഇപ്പോഴും ഇന്ത്യക്കെതിരെ യുദ്ധം നടത്തുകയാണെന്ന് മോദി പറഞ്ഞു. മുമ്പുള്ള സര്‍ക്കാരുകള്‍ ക്രമസമാധാന പ്രശ്‌നമായിട്ടാണ് ഇതിനെ കണ്ടത്. സൈന്യം നടപടിക്കായി ആവശ്യപ്പെട്ടപ്പോള്‍ അവര്‍ അനുമതി നല്‍കിയില്ല. ഇപ്പോള്‍ കശ്മീര്‍ മാത്രമല്ല രാജ്യത്തിന്റെ എല്ലാ മേഖലയും സമാധാനത്തിലാണ്. എല്ലാവരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തന്റെ സര്‍ക്കാരിന് സാധിച്ചെന്നും മോദി പറഞ്ഞു.

സ്‌കൂളുകളില്‍ മോശം സാഹചര്യം, കെജ്‌രിവാളിന് കുരുക്കിട്ട് ബിജെപി, ജനങ്ങളോട് മറുപടി പറയണം!!സ്‌കൂളുകളില്‍ മോശം സാഹചര്യം, കെജ്‌രിവാളിന് കുരുക്കിട്ട് ബിജെപി, ജനങ്ങളോട് മറുപടി പറയണം!!

English summary
caa brought to correct historical injustice says modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X