ഭരണകൂടത്തിന്റെ വെടിയുണ്ടകള്‍ സിഎഎ പ്രതിഷേധത്തെ ഇല്ലാതാക്കില്ല... ബിജെപിക്കെതിരെ ചന്ദ്രശേഖര്‍ ആസാദ്
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതി നടത്തിയ പീപ്പിള്‍സ് സമ്മിറ്റിയില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. പ്രതിഷേധക്കാരെ വെടിയുണ്ട കൊണ്ട് നേരിടാനുള്ള ബിജെപിയുടെ ശ്രമം വിജയിക്കില്ലെന്നും, പ്രതിഷേധം ഇല്ലാതാവാന്‍ പോകുന്നില്ലെന്നും ആസാദ് പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും ആസാദ് വ്യക്തമാക്കി.

ഭരണഘടനയുടെ ആമുഖം വായിച്ചാണ് ആസാദ് പ്രസംഗം ആരംഭിച്ചത്. സിഎഎയോട് നന്ദിയും കടപ്പാടുമുണ്ട്. രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുകയാണ് സിഎഎ ചെയ്തത്. വിഘടിച്ച് നിന്നിരുന്ന ജനങ്ങളെ കരിനിയമം മൂലം ഒന്നിപ്പിക്കാന്‍ കഴിഞ്ഞു. ഇതിലൂടെ ജനം ആര്‍എസ്എസിന്റെയും ബിജെപിയുടെയും പൊള്ളത്തരങ്ങളെ തിരിച്ചറിഞ്ഞെന്നും ആസാദ് പറഞ്ഞു. പ്രതിഷേധങ്ങള്‍ ഇനിയും ശക്തമാകും. കേരളത്തിലെ സമുദ്രങ്ങളേക്കാള്‍ വലിയ പ്രതിഷേധങ്ങള്‍ രാജ്യത്ത് അലയടിക്കും. ദളിതുകളെയും മുസ്ലീങ്ങളെയും ബിജെപി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഭീം ആര്‍മി അതിനെ ചെറുക്കും. മുസ്ലീങ്ങളുടെ മാത്രം പ്രശ്നമല്ല സിഎഎ എന്ന് പ്രചാരണം നടത്തുമെന്നും ആസാദ് പറഞ്ഞു.
രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ജനങ്ങളോട് കള്ളംപറഞ്ഞ് കൊണ്ടിരിക്കുകയാണ്. എന്‍ആര്‍സിയുമായി സിഎഎയെ ബന്ധിപ്പിക്കില്ലെന്നത് അമിത് ഷായുടെ കള്ളമാണ്. ജുമാ മസ്ജിദില്‍ സിഎഎ വിരുദ്ധ സമരം ഞാന്‍ നടത്തിയപ്പോള്‍ ഭരണകൂടത്തെ അത് വല്ലാതെ ആശങ്കപ്പെടുത്തി. അവര്‍ അത് വലിയ കുറ്റമായിട്ടാണ് കണ്ടത്. എന്നാല്‍ ഭരണഘടനയാണ് പ്രധാനം എന്ന് എല്ലാവരും ഓര്‍ക്കണം. രാജ്യത്തിന് വേണ്ടി പ്രതിഷേധിച്ച് തെരുവിലിറങ്ങേണ്ടത് എല്ലാവരുടെയും കടമയാണെന്നും ആസാദ പറഞ്ഞു.
ജുമാ മസ്ജിദില്‍ എന്തിനാണ് സമരം നടത്തിയതെന്നാണ മോദി സര്‍ക്കാര്‍ എന്നോട് ചോദിച്ചത്. മൗലാന അബുള്‍ കലാം ആസാദ് ആ പടവുകളില്‍ നിന്നാണ് ഇന്ത്യന്‍ പൗരന്മാരോട് നിങ്ങളാരും ഈ രാജ്യം വിട്ട് പോകാന്‍ പാടില്ലെന്ന് പറഞ്ഞത്. അത് അറിഞ്ഞാണ് ഞാന്‍ ആ പടവുകള്‍ തിരഞ്ഞെടുത്തത്. ഈ നിയമം തികച്ചും രാജ്യവിരുദ്ധമാണ്. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ ബിജെപി നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും ആസാദ് പറഞ്ഞു.
അതേസമയം കേരളത്തിലും ഷഹീന്‍ബാഗുകള്‍ ഉയര്‍ന്ന് വരുന്നുണ്ട്. അത് വളരെ നല്ലതാണ്. രാജ്യത്ത് ആര്‍എസ്എസിന്റെ നയമാണ് നടപ്പാക്കുന്നത്. എന്നാല്‍ ഒന്നിച്ച് നിന്നാല്‍ നമുക്ക് ആ ആശയത്തെ പരാജയപ്പെടുത്താന്‍ സാധിക്കും. നമ്മള് മാറി നിന്ന് സഹായിച്ചത് കൊണ്ടാണ് അവര്‍ അധികാരത്തിലെത്തിയത്. ജാമിയയില്‍ അടക്കം നടന്ന സമരങ്ങളൊന്നും മോദിക്ക് ഇഷ്ടപ്പെട്ടിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കിലും പ്രതിഷേധിക്കും. സ്വാര്‍ത്ഥരല്ലാത്ത ജനങ്ങളാണ് സമരം നടത്തുന്നത്. ബ്രിട്ടീഷുകാരെ ഓടിച്ചതുപോലെ ബിജെപിയെയും ജനങ്ങള്‍ ഓടിക്കുമെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications