കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണകൂടത്തിന്റെ വെടിയുണ്ടകള്‍ സിഎഎ പ്രതിഷേധത്തെ ഇല്ലാതാക്കില്ല... ബിജെപിക്കെതിരെ ചന്ദ്രശേഖര്‍ ആസാദ്

Google Oneindia Malayalam News

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതി നടത്തിയ പീപ്പിള്‍സ് സമ്മിറ്റിയില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. പ്രതിഷേധക്കാരെ വെടിയുണ്ട കൊണ്ട് നേരിടാനുള്ള ബിജെപിയുടെ ശ്രമം വിജയിക്കില്ലെന്നും, പ്രതിഷേധം ഇല്ലാതാവാന്‍ പോകുന്നില്ലെന്നും ആസാദ് പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും ആസാദ് വ്യക്തമാക്കി.

1

ഭരണഘടനയുടെ ആമുഖം വായിച്ചാണ് ആസാദ് പ്രസംഗം ആരംഭിച്ചത്. സിഎഎയോട് നന്ദിയും കടപ്പാടുമുണ്ട്. രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുകയാണ് സിഎഎ ചെയ്തത്. വിഘടിച്ച് നിന്നിരുന്ന ജനങ്ങളെ കരിനിയമം മൂലം ഒന്നിപ്പിക്കാന്‍ കഴിഞ്ഞു. ഇതിലൂടെ ജനം ആര്‍എസ്എസിന്റെയും ബിജെപിയുടെയും പൊള്ളത്തരങ്ങളെ തിരിച്ചറിഞ്ഞെന്നും ആസാദ് പറഞ്ഞു. പ്രതിഷേധങ്ങള്‍ ഇനിയും ശക്തമാകും. കേരളത്തിലെ സമുദ്രങ്ങളേക്കാള്‍ വലിയ പ്രതിഷേധങ്ങള്‍ രാജ്യത്ത് അലയടിക്കും. ദളിതുകളെയും മുസ്ലീങ്ങളെയും ബിജെപി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഭീം ആര്‍മി അതിനെ ചെറുക്കും. മുസ്ലീങ്ങളുടെ മാത്രം പ്രശ്‌നമല്ല സിഎഎ എന്ന് പ്രചാരണം നടത്തുമെന്നും ആസാദ് പറഞ്ഞു.

രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ജനങ്ങളോട് കള്ളംപറഞ്ഞ് കൊണ്ടിരിക്കുകയാണ്. എന്‍ആര്‍സിയുമായി സിഎഎയെ ബന്ധിപ്പിക്കില്ലെന്നത് അമിത് ഷായുടെ കള്ളമാണ്. ജുമാ മസ്ജിദില്‍ സിഎഎ വിരുദ്ധ സമരം ഞാന്‍ നടത്തിയപ്പോള്‍ ഭരണകൂടത്തെ അത് വല്ലാതെ ആശങ്കപ്പെടുത്തി. അവര്‍ അത് വലിയ കുറ്റമായിട്ടാണ് കണ്ടത്. എന്നാല്‍ ഭരണഘടനയാണ് പ്രധാനം എന്ന് എല്ലാവരും ഓര്‍ക്കണം. രാജ്യത്തിന് വേണ്ടി പ്രതിഷേധിച്ച് തെരുവിലിറങ്ങേണ്ടത് എല്ലാവരുടെയും കടമയാണെന്നും ആസാദ പറഞ്ഞു.

ജുമാ മസ്ജിദില്‍ എന്തിനാണ് സമരം നടത്തിയതെന്നാണ മോദി സര്‍ക്കാര്‍ എന്നോട് ചോദിച്ചത്. മൗലാന അബുള്‍ കലാം ആസാദ് ആ പടവുകളില്‍ നിന്നാണ് ഇന്ത്യന്‍ പൗരന്‍മാരോട് നിങ്ങളാരും ഈ രാജ്യം വിട്ട് പോകാന്‍ പാടില്ലെന്ന് പറഞ്ഞത്. അത് അറിഞ്ഞാണ് ഞാന്‍ ആ പടവുകള്‍ തിരഞ്ഞെടുത്തത്. ഈ നിയമം തികച്ചും രാജ്യവിരുദ്ധമാണ്. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ ബിജെപി നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും ആസാദ് പറഞ്ഞു.

അതേസമയം കേരളത്തിലും ഷഹീന്‍ബാഗുകള്‍ ഉയര്‍ന്ന് വരുന്നുണ്ട്. അത് വളരെ നല്ലതാണ്. രാജ്യത്ത് ആര്‍എസ്എസിന്റെ നയമാണ് നടപ്പാക്കുന്നത്. എന്നാല്‍ ഒന്നിച്ച് നിന്നാല്‍ നമുക്ക് ആ ആശയത്തെ പരാജയപ്പെടുത്താന്‍ സാധിക്കും. നമ്മള്‍ മാറി നിന്ന് സഹായിച്ചത് കൊണ്ടാണ് അവര്‍ അധികാരത്തിലെത്തിയത്. ജാമിയയില്‍ അടക്കം നടന്ന സമരങ്ങളൊന്നും മോദിക്ക് ഇഷ്ടപ്പെട്ടിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കിലും പ്രതിഷേധിക്കും. സ്വാര്‍ത്ഥരല്ലാത്ത ജനങ്ങളാണ് സമരം നടത്തുന്നത്. ബ്രിട്ടീഷുകാരെ ഓടിച്ചതുപോലെ ബിജെപിയെയും ജനങ്ങള്‍ ഓടിക്കുമെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിജയ് ചിത്രത്തിന്റെ സംവിധായകന്‍... കാരണം രജനീകാന്ത് ചിത്രം!!പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിജയ് ചിത്രത്തിന്റെ സംവിധായകന്‍... കാരണം രജനീകാന്ത് ചിത്രം!!

English summary
caa chandrasekhar azad hits out at bjp in kozhikode summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X