കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് വെട്ടില്‍; പൗരത്വ നിയമം അംഗീകരിക്കണമെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍

  • By Aami Madhu
Google Oneindia Malayalam News

പനാജി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് രാജവ്യാപക പ്രതിഷേധം നടത്തുന്നതിനിടയിലാണ് പാര്‍ട്ടിയെ വെട്ടിലാക്കി നേരത്തേ ഗോവയില്‍ നിന്നുള്ള നാല് മുതിര്‍ന്ന നേതാക്കള്‍ നിയമത്തെ പിന്തുണച്ച് രംഗത്തെത്തിയത്. ന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസ് തെറ്റിധരിപ്പിക്കുകയാണെന്ന് ആരോപിച്ച് ഇവര്‍ പാര്‍ട്ടി വിട്ടു. ഇതില്‍ മൂന്ന് പേര്‍ ബിജെപിയില്‍ എത്തുകയും ചെയ്തു.

Recommended Video

cmsvideo
Manju warrier slaps cyber bullies| Oneindia Malayalam

ഇപ്പോള്‍ ഇതാ പാര്‍ട്ടിയെ വീണ്ടും വെട്ടിലാക്കി രംഗത്തെത്തിയിരിക്കുകയാണ് മറ്റൊരു കോണ്‍ഗ്രസ് നേതാവ്. ഗോവയില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനാണ് കേന്ദ്രം പാസാക്കിയ പൗരത്വ നിയമത്തെ എല്ലാവരും പിന്തുണയ്ക്കണം എന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

 അംഗീകരിക്കണമെന്ന്

അംഗീകരിക്കണമെന്ന്

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമം ഭരണ ഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കനത്ത പ്രതിഷേധമാണ് രാജ്യത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടക്കുന്നത്. ഇതിനിടയിലാണ് പാര്‍ട്ടിയെ വെട്ടിലാക്കി ഗോവ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും എംപിയുമായ ജോണ്‍ ഫെര്‍ണാണ്ടസ് രംഗത്തെത്തിയത്. പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തെ തെരുവില്‍ വെല്ലുവിളിക്കുകയല്ല വേണ്ടതെന്ന് ജോണ്‍ പറഞ്ഞു.

 സര്‍വ്വകലാശാല പ്രതിഷേധങ്ങള്‍

സര്‍വ്വകലാശാല പ്രതിഷേധങ്ങള്‍

പനാജിയില്‍ സംസാരിക്കുകയായിരുന്നു ജോണ്‍. പൗരത്വ നിയമത്തെ കുറിച്ചും കാശ്മീരിനുള്ള പ്രത്യേക പദവി റദ്ദ് ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടിപടിയെ കുറിച്ചുമാണ് ജോണ്‍ പ്രതികരിച്ചത്. നിയമത്തിനെതിരെ ഇത്തരത്തില്‍ പ്രതിഷേധിക്കാന്‍ പാടില്ലെന്ന് ജോണ്‍ പറഞ്ഞു. നിയമത്തിനെതിരെ നടക്കുന്ന സര്‍വ്വകലാശാല പ്രതിഷേധങ്ങള്‍ക്കെതിരേയും അദ്ദേഹം ആഞ്ഞടിച്ചു.

 എന്താണ് അവിടെ നടക്കുന്നത്

എന്താണ് അവിടെ നടക്കുന്നത്

ജാമിയ മിലിയ പോലുള്ള സര്‍വ്വകലാശാലകളില്‍ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ ഉചിതമാണെന്ന് താന്‍ കരുതുന്നില്ല. എന്താണ് ഇവിടെ നടക്കുന്നത്. ഇതെല്ലാം എങ്ങനെയാണ് നടന്നതെന്ന് തനിക്ക് അറിയാം, ജോണ്‍ പറഞ്ഞു.

 ബോര്‍ഡില്‍ നിന്ന് രാജിവെച്ചു

ബോര്‍ഡില്‍ നിന്ന് രാജിവെച്ചു

ജാമിയ ഇസ്ലാമിയയില്‍ ആണ് പ്രതിഷേധങ്ങളുടെ തുടക്കം. ജാമിയ ഡയറക്ടര്‍ ബോര്‍ഡില്‍ താന്‍ അംഗമായിരുന്നു. അവിടെ എന്താണ് നടക്കുന്നതെന്ന് തനിക്ക് നന്നായി അറിയാം. അതുകൊണ്ടാണ് താന്‍ ബോര്‍ഡില്‍ നിന്നും രാജിവെച്ചതെന്നും ജോണ്‍ പറഞ്ഞു.

 ഉചിതമായ നിയമം

ഉചിതമായ നിയമം

നിയമങ്ങള്‍ തെരുവില്‍ ഉണ്ടാക്കാന്‍ സാധിക്കുമോ? അങ്ങനെയുള്ളവ കാടന്‍ നിയമങ്ങളാണ്. പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തെ കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമം ജനങ്ങള്‍ അംഗീകരിക്കണം. കാരണം അത് ഉചിതമായ നിയമം ആണ്.

 പ്രധാനമന്ത്രിയെ ബഹുമാനിക്കണം

പ്രധാനമന്ത്രിയെ ബഹുമാനിക്കണം

താന്‍ ഒരു പാര്‍ട്ടിയുടെ ഭാഗമാണ് എന്ന് കരുതി തനിക്ക് തന്‍റേതായ അഭിപ്രായമുണ്ട്. കഴിഞ്ഞ 70 വര്‍ഷമായി നമ്മള്‍ തെറ്റ് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇപ്പോഴും ആ തെറ്റ് തുടരുന്നത് എന്തിനാണെന്നും ജോണ്‍ ചോദിച്ചു. പാര്‍ലമെന്‍റ് പാസാക്കിയ നിയമം നമ്മള്‍ അംഗീകരിക്കണം. പ്രധാനമന്ത്രി എന്‍റെ പാര്‍ട്ടിയില്‍ നിന്നുള്ള അംഗമല്ലേങ്കില്‍ പോലും താന്‍ അദ്ദേഹത്തെ ബഹുമാനിക്കണം, കാരണം അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയാണ്

English summary
CAA is a Good Law;says Congress goa leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X