കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാറിന്‍റെ അടുത്ത ലക്ഷ്യം രോഹിഗ്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര

Google Oneindia Malayalam News

ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാറിന്‍റ അടുത്ത ലക്ഷ്യം രാജ്യത്ത് തങ്ങുന്ന മുഴുവന്‍ രോഹിഗ്യന്‍ അഭയാര്‍ത്ഥികളേയും പുറത്താക്കലാണെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. പൗര്വത്വ നിയമ ഭേദഗതി, പൗരത്വ രജിസ്ട്രേഷന്‍ എന്നിവയില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം തുടരുമ്പോഴാണ് അടുത്ത ഘട്ടത്തിലെ നീക്കങ്ങള്‍ വ്യക്തമാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിംഗ് രംഗത്ത് എത്തുന്നത്.

കോണ്‍ഗ്രസിന് വന്‍ നേട്ടം; രാജസ്ഥാനിലെ 6 ബിഎസ്പി എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നുകോണ്‍ഗ്രസിന് വന്‍ നേട്ടം; രാജസ്ഥാനിലെ 6 ബിഎസ്പി എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു

ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. രാജ്യത്തെ രോഹിഗ്യന്‍ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ സര്‍ക്കാറിന് ആശങ്കയുണ്ട്. ഇവരെ പുറത്താക്കാനുള്ള നടപടില്‍ സര്‍ക്കാര്‍ സ്വീകരിക്കും.

jitendra-singh

സര്‍ക്കാര്‍ നിശ്ചയിച്ച പാക്കിസ്ഥാന്‍,ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍ രാജ്യങ്ങളിലെ ആറ് മതന്യൂനപക്ഷങ്ങളില്‍ പെട്ട ജനങ്ങളല്ല അവര്‍. അവര്‍ മ്യാന്‍മറില്‍ നിന്നും വന്നവരാണ് അതിനാല്‍ തന്നെ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുകയില്ലെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. ജമ്മുകശ്മീരിലും വലിയ തോതില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഉണ്ടെന്നും ഇവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുമെന്നും ജിതേന്ദ്ര പറഞ്ഞു.

കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് ജോസ് കെ മാണി; വിട്ടുകൊടുക്കാതെ പിജെ ജോസഫ്കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് ജോസ് കെ മാണി; വിട്ടുകൊടുക്കാതെ പിജെ ജോസഫ്

2011 മുതലാണ് റോഹിങ്കന്‍ വംശജര്‍ ഇന്ത്യയിലേക്ക് കടന്നു വരാന്‍ തുടങ്ങിയത്. യുഎന്‍ കണക്ക് പ്രകാരം 14000 രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ 40000 ഓളം റോഹിങ്കര്‍ അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്നുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്. 2017 മുതല്‍ രോഹിഗ്യനുകള്‍ ഉള്‍പ്പടെ 22 മ്യാന്‍മര്‍ പൗരന്‍മാരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

English summary
caa; jitendra singh rohingya on refugees deportation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X