• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിഎഎ ജനുവരി മുതല്‍ നടപ്പാക്കുമെന്ന് ബിജെപി; ബംഗാളില്‍ അഭയാര്‍ഥികളെ ഇളക്കി പ്രചാരണം

കൊല്‍ക്കത്ത: രാജ്യത്തുടനീളം പ്രതിഷേധത്തിന് കാരണമായ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗിയ സൂചന നല്‍കി. ജനുവരി മുതല്‍ സിഎഎ നടുപ്പാക്കിയേക്കുമെന്ന് വര്‍ഗിയ ബംഗാളിലെ പൊതുപരിപാടിയില്‍ പ്രഖ്യാപിച്ചു. അഭയാര്‍ഥി പ്രശ്‌നം ഏറെ ചര്‍ച്ച ചെയ്യുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. ഇവിടെ മെയ് മാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി അധികാരം പിടിക്കാന്‍ ബിജെപി ശ്രമം ഊര്‍ജിതമാക്കിയിരിക്കെയാണ് സിഎഎ പ്രചാരണ വിഷയമാക്കുന്നത്.

2021 ജനുവരി മുതല്‍ സിഎഎ രാജ്യത്ത് നടപ്പാക്കിയേക്കും. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നെത്തിയ മുസ്ലിങ്ങളല്ലാത്ത അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് സിഎഎ. മതത്തിന്റെ അടസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് എതിരാണ് എന്ന് പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടിയിരുന്നു. ഈ നിയമത്തിനെതിരെ കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ശക്തമായ പ്രതിഷേധം അരങ്ങേറി. കൊറോണയുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം അവസാനിച്ചത്. സിഎഎ നടപ്പാക്കുന്ന നടപടികളില്‍ നിന്ന് കൊറോണയുടെ വ്യാപന സാഹചര്യത്തില്‍ സര്‍ക്കാര്‍ വിട്ടുനിന്നിരുന്നു. എപ്പോഴാണോ കൊറോണ ഭീതി അകലന്നുന്നത് അപ്പോള്‍ സിഎഎ നടപ്പാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നേരത്തെ ബംഗാളില്‍ പറഞ്ഞിരുന്നു. ജനുവരിയില്‍ നടപ്പാക്കുമെന്നാണ് ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ പറയുന്നത്.

ബിജെപിക്ക് വീണ്ടും അപ്രതീക്ഷിത തിരിച്ചടി; മോദിയുടെ മണ്ഡലത്തില്‍ രണ്ടിടത്തും വീണു, നാഗ്പൂരിന് ശേഷം

പശ്ചിമ ബംഗാളിലെ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ ബിജെപി ഒരുക്കമാണ്. അഭയാര്‍ഥികളുടെ ആവശ്യം പരിഗണിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും തയ്യാറല്ലെന്നും വിജയവര്‍ഗിയ കുറ്റപ്പെടുത്തി. അതേസമയം, ബിജെപിക്ക് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തുവന്നു. ബംഗാളിലെ ജനങ്ങളെ വിഡ്ഡികളാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ബംഗാള്‍ മന്ത്രി ഫിര്‍ഹാദ് ഹക്കീം പറഞ്ഞു. പൗരത്വം കൊണ്ട് ബിജെപി എന്താണ് ഉദ്ദേശിക്കുന്നത്. മതുവ സമുദായക്കാര്‍ പൗരന്‍മാരല്ലേ. എങ്ങനെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ അവര്‍ വോട്ട് ചെയ്തത്. ജനങ്ങളെ നിങ്ങള്‍ വിഡ്ഡികളാക്കരുതെന്നും ഹക്കീം പറഞ്ഞു.

ഓടകള്‍ക്ക് മോദിയുടേയോ അച്ഛന്റെയോ പേരിടാം; ബിജെപി നീക്കം എങ്ങനെ പ്രതിരോധിക്കാമെന്ന് ഹരീഷ്

cmsvideo
  ബൈഡൻ ഇന്ത്യൻ മുസ്ലീങ്ങളുടെ ഉറ്റതോഴനോ ?അറിയേണ്ടതെല്ലാം

  ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരാണ് മതുവ സമുദായം. 1950കളിലാണ് അവര്‍ ബംഗാളിലെത്താന്‍ തുടങ്ങിയത്. മിക്കവരും മതപരമായ പീഡനം സഹിക്കേണ്ടി വന്നു എന്നാണ് കണക്കാക്കുന്നത്. ബംഗാളില്‍ 30 ലക്ഷത്തോളം മതുവകളുണ്ട്. നാല് ലോക്‌സഭാ സീറ്റുകളിലും 40 വരെ നിയമസഭാ മണ്ഡലങ്ങലിളും ജയപരാജയം നിര്‍ണയിക്കാന്‍ ഇവര്‍ക്ക് സാധിക്കും. നാദിയ, നോര്‍ത്ത് 24 പര്‍ഗാനാസ്, സൗത്ത് 24 പര്‍ഗാനാസ് ജില്ലകളിലാണ് ഇവര്‍ താമസിക്കുന്നത്. ഇവിടെ നടന്ന ബിജെപി പരിപാടിയിലാണ് കൈലാഷ് വിജയവര്‍ഗിയ സിഎഎയും അഭയാര്‍ഥി വിഷയവും ഉയര്‍ത്തിയിരിക്കുന്നത്.

  English summary
  CAA likely to be implemented from Next year January: BJP Leader Kailash Vijayvargiya says in Bengal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X