കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങള്‍ക്ക് തൊഴിലില്ല... സിഎഎയും എന്‍ആര്‍സിയും ശമ്പളം തരില്ല, മോദി സര്‍ക്കാരിനെതിരെ ശിവസേന

Google Oneindia Malayalam News

മുംബൈ: മോദി സര്‍ക്കാരിന്റെ അച്ഛേദിനിനെ ട്രോളി ശിവസേന. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി കനക്കുന്ന സാഹചര്യത്തിലാണ് പരാമര്‍ശം. പൗരത്വ നിയമവും എന്‍ആര്‍സിയും സാധാരണക്കാരന് തൊഴില്‍ നല്‍കില്ലെന്നും, പച്ചക്കറികളുടെയും മറ്റ് ഭക്ഷ്യസാധനങ്ങളുടെയും വില നിയന്ത്രിക്കാനാണ് കേന്ദ്രം ശ്രമിക്കേണ്ടതെന്നും ശിവസേന പറഞ്ഞു. മുഖപത്രമായ സാമ്‌നയില്‍ എഴുതിയ എഡിറ്റോറിയലിലാണ് മോദി സര്‍ക്കാരിനെതിരെ ശിവസേന രംഗത്തെത്തിയത്.

1

ഇന്ത്യയില്‍ പണപ്പെരുപ്പം ജനങ്ങളെ വീണ്ടും അലട്ടാന്‍ തുടങ്ങിയിരിക്കുകയാണ്. വിലക്കയറ്റം രൂക്ഷമാണെന്ന് പ്രതിഷേധിക്കുകയും അതിലൂടെ അധികാരത്തിലെത്തുകയും ചെയ്തവര്‍, ഇപ്പോള്‍ വിലക്കയറ്റം നിയന്ത്രിക്കുന്നവര്‍ പരാജയപ്പെട്ടിരിക്കുകയാണ്. അച്ഛേദിന്‍ പക്ഷേ വരും. എന്നാല്‍ ജനങ്ങളുടെ നല്ല ദിനങ്ങള്‍ ആദ്യം കൊണ്ടുവരൂ എന്നും ശിവസേന പറഞ്ഞു. രാജ്യത്തെ തൊഴില്‍ സാധ്യത വര്‍ധിക്കുന്നില്ലെന്നും ശിവസേന കുറ്റപ്പെടുത്തി.

തൊഴില്‍ വര്‍ധന ഇല്ലാത്തത് യുവാക്കളെ ആശങ്കയിലാക്കുകയാണ്. മറുവശത്ത് പണപ്പെരുപ്പത്തിന്റെ പ്രതിസന്ധികള്‍ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. മറ്റ് നേട്ടങ്ങള്‍ അനാവശ്യമായി ഉയര്‍ത്തി കാണിക്കുന്നതിന് പകരം പണപ്പെരുപ്പം എങ്ങനെ കുറയ്ക്കാമെന്നാണ് സര്‍ക്കാര്‍ നോക്കേണ്ടത്. പൗരത്വ നിയമം, എന്‍ആര്‍സി തുടങ്ങിയ വിഷയങ്ങളിലെ വിവാദം അവസാനിക്കണം. പകരം സാമ്പത്തിക പ്രതിസന്ധിയാണ് പരിഹരിക്കേണ്ടതെന്നും ശിവസേന പറഞ്ഞു.

ജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ല. അവര്‍ ശമ്പളം സിഎഎയും എന്‍ആര്‍സിയും വഴി ലഭിക്കില്ല. അതിലൂടെ പച്ചക്കറിയുടെ വിലയോ ഭക്ഷ്യ സാധനങ്ങളുടെ വിലയോ കുറയ്ക്കാനാവില്ലെന്നും ശിവസേന പറഞ്ഞു. പണപ്പെരുപ്പം ലാഘവത്തോടെ എടുത്താല്‍ സര്‍ക്കാര്‍ വിചാരിക്കുന്നതില്‍ വലിയ പ്രതിസന്ധിയായി മാറുമെന്ന് ശിവസേന മുന്നറിയിപ്പ് നല്‍കി. നേരത്തെ ബിഎസ്പി അധ്യക്ഷ മായാവതിയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ ദരിദ്രര്‍ക്കെതിരാണെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.

പാകിസ്താന് പിന്തുണ... ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നു, തുര്‍ക്കിക്കെതിരെ പ്രതികാര നടപടിക്ക് ഇന്ത്യപാകിസ്താന് പിന്തുണ... ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നു, തുര്‍ക്കിക്കെതിരെ പ്രതികാര നടപടിക്ക് ഇന്ത്യ

English summary
caa nrc dont give salary shiva sena taunts bjp on crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X