കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി നിയമം കേന്ദ്രസര്‍ക്കാരിന്റെ തന്ത്രം; തമിഴരെ എന്തിന് അവഗണിച്ചുവെന്ന് പവാര്‍

Google Oneindia Malayalam News

മുംബൈ: പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും കേന്ദ്രസര്‍ക്കാരിന്റെ തന്ത്രമാണെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. രാജ്യം നേരിടുന്ന പ്രധാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. അതിന് വേണ്ടിയാണ് ഇത്തരം വിവാദ നിയമങ്ങള്‍ ചര്‍ച്ചയാക്കുന്നതെന്നും അദ്ദേഹം പൂനെയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Pawar

ന്യൂനപക്ഷങ്ങള്‍ മാത്രമല്ല സിഎഎയും എന്‍ആര്‍സിയും എതിര്‍ക്കുന്നത്. രാജ്യത്തിന്റെ ഐക്യവും പുരോഗതിയും ലക്ഷ്യമിടുന്നവരെല്ലാം ഈ നിയമത്തിനെതിരാണ്. രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്നതാണ് പുതിയ നിയമമെന്നും ശരദ് പവാര്‍ പറഞ്ഞു. എന്തുകൊണ്ടാണ് പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ മാത്രം സര്‍ക്കാര്‍ പരിഗണിച്ചത്. ശ്രീലങ്കയില്‍ നിന്ന് വന്ന തമിഴ് അഭയാര്‍ഥികളെ സര്‍ക്കാര്‍ അവഗണിച്ചില്ലേ എന്നും അദ്ദേഹം ചോദിച്ചു.

എന്‍ആര്‍സിയില്‍ ബിജെപി ഒറ്റപ്പെടുന്നു; ജെഡിയുവിന് പിന്നാലെ എല്‍ജെപിയും എതിര്‍പ്പുമായി രംഗത്ത്എന്‍ആര്‍സിയില്‍ ബിജെപി ഒറ്റപ്പെടുന്നു; ജെഡിയുവിന് പിന്നാലെ എല്‍ജെപിയും എതിര്‍പ്പുമായി രംഗത്ത്

ബിജെപി ഭരിക്കുന്ന ബിഹാര്‍ ഉള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങള്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് അറിയിച്ചുകഴിഞ്ഞു. മഹാരാഷ്ട്രയും സമാനമായ നിലപാട് സ്വീകരിക്കണം. സിഎഎ കേന്ദ്രനിയമമായിരിക്കാം. പക്ഷേ, നടപ്പാക്കേണ്ടത് സംസ്ഥാനത്തെ ഏജന്‍സികള്‍ വഴിയാണെന്നും ശരദ് പവാര്‍ പറഞ്ഞു. അതേസമയം, രാജ്യ വ്യാപക പ്രതിഷേധം ശക്തിപ്പെട്ടിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാ യോഗം വിളിച്ചു. പ്രധാന വകുപ്പുകളുടെ സെക്രട്ടറിമാരുടെ യോഗവും വിളിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രതിഷേധത്തെ തുടര്‍ന്നുള്ള പശ്ചാത്തലം യോഗത്തില്‍ ചര്‍ച്ചയാകും.

Recommended Video

cmsvideo
india objects to malaysian pm's remark on CAA | Oneindia Malayalam

ഉത്തര്‍ പ്രദേശിലും കര്‍ണാടകത്തിലും പ്രതിഷേധക്കാര്‍ പോലീസ് വെടിവയ്പില്‍ കൊല്ലപ്പെടകയും ദില്ലിയില്‍ പ്രക്ഷോഭകരെ പോലീസ് അടിച്ചമര്‍ത്തുകയും ചെയ്തതോടെ പ്രതിഷേധം കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണ്. ദില്ലി ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സമരമാണ് ദേശീയതലത്തില്‍ വിദ്യാര്‍ഥികള്‍ ഏറ്റെടുത്തത്. മന്ത്രിസഭാ യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നാണ് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞത്.

English summary
CAA, NRC ploys to divert attention from serious issues: Pawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X