സിഎഎ-എൻആർസി എന്നിവ ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
ദില്ലി; സിഎഎ-എൻആർസി നിയമങ്ങൾ ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. നിയമത്തിൽ ഇന്ത്യയിലെ പൗരൻമാർ യാതൊരു തരത്തിലും ആശങ്കപെടേണ്ടതില്ലെന്നും ഭാഗവത് പറഞ്ഞു. നാനി ഗോപാല്‍ മഹന്തയുടെ സിറ്റസന്‍ഷിപ്പ് ഡിബേറ്റ് ഓവര്‍ എന്‍ആര്‍സ് ആന്‍ഡ് സിഎഎ, അസം ആന്‍ഡ് പൊളിറ്റിക്സ് ഓഫ് ഹിസ്റ്ററി എന്ന പുസ്തകത്തിന്റെ പ്രകാശ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഭാഗവത്.
സിഎഎ-എൻആർസി എന്നിവ ഇന്ത്യയിലെ പൗരൻമാർക്കെതിരായ നിയമമല്ല. ഇന്ത്യയിലെ മുസ്ലിം പൗരന്മാരെ സിഎഎ ഒരുതരത്തിലും ബാധിക്കില്ല. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ചിലർ ഇത് ഹിന്ദു-മുസ്ലീം പ്രശ്നമായി പ്രചരിപ്പിച്ചതാണെന്നും ഭാഗവത് പറഞ്ഞു.ഇത് ഹിന്ദു-മുസ്ലീമിന്റെ വിഷയമല്ലെന്നും ഭാഗവത് പറഞ്ഞു.

വിഭജനത്തിനുശേഷം അതത് ന്യൂനപക്ഷ സമുദായങ്ങളെ പരിപാലിക്കുമെന്ന് ഇന്ത്യ ഉറപ്പ് നൽകിയിരുന്നു. എന്നാൽ പാക്കിസ്ഥാൻ അത് പാലിക്കുന്നുണ്ടോയെന്ന് ഭാഗവത് ചോദിച്ചു. ഇന്ന് വരെ ഇന്ത്യ അത് പാലിച്ചു. എന്നാൽ പാകിസ്ഥാൻ അത് പാലിച്ചിട്ടില്ല. ഒരു സ്വതന്ത്ര രാജ്യം ഉണ്ടാകുമെന്ന സ്വപ്നവുമായി ജനങ്ങളെല്ലാം ബ്രിട്ടീഷുകാർക്കെതിരെ പോരാടി.വിഭജന സമയത്ത് ഇന്ത്യൻ ജനതയുടെ അഭിപ്രായങ്ങൾ തേടിയിരുന്നില്ല. അങ്ങനെ ചോദിച്ചിരുന്നെങ്കിൽ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നു. നേതാക്കളാണ് അത്തരമൊരു തിരുമാനം കൈക്കൊണ്ടത്. അത് ജനങ്ങൾ അംഗീകരിച്ചു.
നിരവധി പേരാണ് വിഭജനത്തെ തുടർന്ന് കുടിയൊഴിക്ക്പെട്ടത്. ഇപ്പോഴും അവരെ ഒഴിപ്പിക്കുന്നു. അവർ ചെയ്ത തെറ്റ് എന്താണ്? അവരെ കുറിച്ച് ആരാണ് ചിന്തിക്കുകയ? അത്തരക്കാരെ സംരക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ഭാഗവത് പറഞ്ഞു. ആരാണ് നമ്മുടെ രാജ്യത്തെ പൗരൻ എന്ന് അറിയാനുള്ള ഒരു രീതിയാണ് എൻആർസി. ഇത് ഏതെങ്കിലും പ്രത്യേക മതത്തിന് എതിരല്ല.സെക്യുലറിസം, സോഷ്യലിസം എന്നിവ മറ്റുള്ളവരില്‍ നിന്ന് പഠിക്കേണ്ട ആവശ്യം നമുക്കില്ല.ഇന്ത്യക്കാർക്ക് മറ്റുള്ള മതങ്ങളോട് യാതൊരു പ്രശ്നവും ഇല്ലെന്നും ഭാഗവത് പറഞ്ഞു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications