കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ സമരത്തിന് ഹൈക്കോടതിയുടെ അനുമതി; പോലീസിനെ തള്ളി,സമരക്കാരെ രാജ്യദ്രോഹികളെന്ന്​ വിളിക്കാനാവില്ല

  • By Desk
Google Oneindia Malayalam News

മുംബൈ: രാജ്യത്തെ ഒരു പ്രത്യേക നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധം നടത്തുന്ന വ്യക്തികളെ രാജ്യദ്രോഹികളോ ദേശവിരുദ്ധരോ എന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ബീഡ് ജില്ലയില്‍ നടക്കുന്ന അനിശ്ചിതകാല പ്രതിഷേധത്തിന് അനുമതി നല്‍കി കൊണ്ടായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം.

നിയമത്തിനെതിരായ തങ്ങളുടെ പ്രതിഷേധം അറിയിക്കാന്‍ സമാധാനപരമായ പ്രക്ഷോഭം നടത്താനാണ് അപേക്ഷകനും കൂട്ടരും ആഗ്രഹിക്കുന്നതെന്നും ഹൈക്കോടതിയുടെ ഔറംഗാബാദ് ബഞ്ച് അഭിപ്രായപ്പെട്ടു. വിശദാംശങ്ങള്‍ ഇങ്ങനെ..

ഹൈക്കോടതിയില്‍

ഹൈക്കോടതിയില്‍

പൗരത്വ നിമയത്തിനെതിരെ ബീഡ് ജില്ലയിലെ മജല്‍ഗാവ് ഓള്‍ഡ് ഇഡഗ് മൈതനത്ത് പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു സംഘാടകര്‍ അധികൃതരുടെ അനുമതി തേടിയത്. പ്രതിഷേധ സമരത്തിന് നേരത്തെ ജില്ലാ മജിസ്ട്രേറ്റും പോലീസും അനുമതി നിഷേധിച്ചിരുന്നു. ഇത് ചോദ്യം ചെയ്തു കൊണ്ടാണ് പരിപാടിയുടെ സംഘാടകര്‍ ഹൈക്കോടതിയെ സമീപിച്ചത്.

രാജ്യദ്രോഹികളെന്ന് വിളിക്കാനാവില്ല

രാജ്യദ്രോഹികളെന്ന് വിളിക്കാനാവില്ല

ജസ്റ്റിസുമാരായ ടിവി നളവാഡെയും എംജി സേവ്ലിക്കറും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് കേസില്‍ വാദം കേട്ടത്. നിയമത്തെ എതിര്‍ക്കുന്നത് കൊണ്ട് മാത്രം പ്രതിഷേധക്കാരെ രാജ്യദ്രോഹികളെന്ന് വിളിക്കാന്‍ കഴിയില്ലെന്നുള്ള അഭിപ്രായം പ്രകടിപ്പിക്കാന്‍ ഈ കോടതി ആഗ്രഹിക്കുന്നു. പൗരത്വ നിയമത്തിന്‍റെ പേരിലായതിനാല്‍ ഇത് സര്‍ക്കാറിനെതിരായ പ്രതിഷേധ നടപടിയായിരിക്കുമെന്നും ഉത്തരവില്‍ കോടതി പറഞ്ഞു.

പ്രത്യേകതകള്‍ ഇല്ല

പ്രത്യേകതകള്‍ ഇല്ല

പൗരത്വ നിമയത്തിനെതിരെ പ്രക്ഷോഭം നടത്താന്‍ അപേക്ഷകരും കൂട്ടരും ആഗ്രഹം പുറപ്പെടുവിച്ചതിനാലാണ് ജില്ലാ മജിസ്ട്രേറും പോലീസും അനുമതി നിഷേധിച്ചത്. നിലിവല്‍ രാജ്യത്ത് എല്ലായിടത്തും ഇത്തരം പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ടെന്നും ഈ പ്രദേശത്തിന് മാത്രമായി മറ്റ് പ്രത്യേകതകളില്ലെന്നും കോടതി പറഞ്ഞു.

എതിര്‍ക്കേണ്ടതെന്ന തോന്നല്‍

എതിര്‍ക്കേണ്ടതെന്ന തോന്നല്‍

നമ്മള്‍ ഒരു ജനാധിപത്യ റിപ്പബ്ലിക് രാജ്യമാണെന്ന് നാം എപ്പോഴും ഓര്‍ക്കണം. നമ്മുടെ ഭരണഘടന നമുക്ക് നിയമവാഴ്ച്ചയാണ് ഉറപ്പ് നല്‍കുന്നത് അല്ലാതെ ഭൂരിപക്ഷത്തിന്‍റെ മാത്രം ഭരണമല്ലെന്നും നാം ഓര്‍മ്മിക്കേണ്ടതാണ്. ചില പ്രത്യേക നിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ മുസ്ലിങ്ങളെപ്പോലുള്ള ഒരു പ്രത്യേക മതത്തില്‍പ്പെട്ടവര്‍ക്ക് അത് ഞങ്ങള്‍ക്ക് എതിരാണെന്നും ഇതിനെ എതിര്‍ക്കേണ്ടതാണെന്ന തോന്നല്‍ ഉണ്ടാവാമെന്നും കോടതി ബെഞ്ചിന്‍റെ ഉത്തരവില്‍ പറയുന്നു.

സര്‍ക്കാറിന്‍റെ കടമ

സര്‍ക്കാറിന്‍റെ കടമ

ഇത്തരം ആശങ്കകള്‍ ഉള്ളവരെ സമീപിച്ച് ചര്‍ച്ച നടത്തി അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കേണ്ടത് സര്‍ക്കാറിന്‍റെ കടമയാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. അഹിംസാത്മക പ്രക്ഷോഭങ്ങള്‍ മൂലമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ചത്. അഹിംസയുടെ പാത ഇന്നും ഈ രാജ്യത്തെ ജനങ്ങള്‍ പിന്തുടരുന്നുണ്ട്. ഈ രാജ്യത്തെ ഭൂരിഭാഗം ആളുകളും ഇപ്പോഴും അഹിംസയിൽ വിശ്വസിക്കുന്നുവെന്നത് നമ്മുടെ ഭാഗ്യമാണെന്നും ബെഞ്ച് പറഞ്ഞു.

ബ്രിട്ടീഷ് കാലഘട്ടത്തില്‍

ബ്രിട്ടീഷ് കാലഘട്ടത്തില്‍

ബ്രിട്ടീഷ് കാലഘട്ടത്തില്‍ നമ്മുടെ പൂര്‍വ്വികര്‍ സ്വാതന്ത്രത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പോരാടുകയും ചെയ്തു. നമ്മള്‍ ഭരണ ഘടന സൃഷ്ടിച്ചു. നിര്‍ഭ്യാഗ്യവശാല്‍ ജനങ്ങള്‍ ഇപ്പോഴും സ്വന്തം സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തു. എന്നാല്‍ ആ അടിസ്ഥാനത്തില്‍ മാത്രം പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

പിണറായി മറഞ്ഞിരിക്കുന്നത് അപമാനകരം; മുഖ്യമന്ത്രിയാണ് എണ്ണിയെണ്ണി മറുപടി പറയേണ്ടതെന്ന്പിണറായി മറഞ്ഞിരിക്കുന്നത് അപമാനകരം; മുഖ്യമന്ത്രിയാണ് എണ്ണിയെണ്ണി മറുപടി പറയേണ്ടതെന്ന്

 ചുട്ടുപൊള്ളി കേരളം; നാല് ജില്ലകളില്‍ ജാഗ്രത മുന്നറിയിപ്പ്, ഉച്ചയ്ക്ക് പുറത്ത് ഇറങ്ങരുത് ചുട്ടുപൊള്ളി കേരളം; നാല് ജില്ലകളില്‍ ജാഗ്രത മുന്നറിയിപ്പ്, ഉച്ചയ്ക്ക് പുറത്ത് ഇറങ്ങരുത്

English summary
caa; peaceful protesters not traitors Says Bombay HC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X