കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗഗി നിയമത്തിനെതിരെ പ്രതിഷധം, ദില്ലിയിൽ 1200 പേരെ കസ്റ്റഡിയിലെടുത്തു, കേരളത്തിലും ജാഗ്രത

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ച 1200 ഓളം പേരെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തു. നിരോധനാജ്ഞ ലംഘിച്ച് ചെങ്കോട്ടയിലേക്ക് പ്രതിഷേധവുമായി എത്തിയവരെയാണ് പോലീസ് തടഞ്ഞുവെച്ചത്. നംഗ്ലോയിലെ സൂരജ്മൽ സ്റ്റേഡിയത്തിലും ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലുമായാണ് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞുവെച്ചത്.

 പൗരത്വ ഭേദഗതി നിയമത്തിന് സ്റ്റേ ഇല്ല; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്, കേസ് മാറ്റിവച്ചു പൗരത്വ ഭേദഗതി നിയമത്തിന് സ്റ്റേ ഇല്ല; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്, കേസ് മാറ്റിവച്ചു

പ്രതിപക്ഷ നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ, വൃദ്ധ കാരാട്ട്, അജയ് മാക്കൻ തുടങ്ങിയവരെ ചെങ്കോട്ടയ്ക്കും മാണ്ഡി ഹൗസിനും സമീപത്ത് നിന്ന് പോലീസ് കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ദില്ലിയിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. രാജ്യ തലസ്ഥാനത്തെ ഇരുപത് മെട്രേ സ്റ്റേഷനുകൾ അടച്ചിട്ടിരിക്കുകയാണ്.

protest

അതിനിടെ മംഗളൂരുവിലെ പ്രതിഷേധം അക്രമാസക്തമായി. പോലീസ് വെടിവെപ്പിൽ പരുക്കേറ്റ രണ്ട് പേർ കൊല്ലപ്പെട്ടത്. സ്ഥിതി ഗതികൾ വഷളാക്കി. ഞായറാഴ്ച വരെ മംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്റർനെറ്റ് സംവിധാനങ്ങൾ റദ്ദാക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു.

മംഗളൂരു സംവഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും കനത്ത ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. മംഗളൂരു സംഘർഷം: സർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകൾക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. കോഴിക്കോട് കർണാടക ആർടിസി ബസ് പ്രതിഷേധക്കാർ തടഞ്ഞു. കർണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ കോലം കത്തിക്കുകയും ചെയ്തു.

English summary
CAA protest: 1200 protesters detained in Dilli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X