Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഎഎ പ്രതിഷേധം; വടക്ക് കിഴക്കൻ ദില്ലിയിൽ സ്ഥിതിഗതികൾ വഷളാകുന്നു, വീണ്ടും സംഘർഷം

Feb 25, 2020, 12:33 am IST

ദില്ലിയിലെ സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ അനുമതി തേടി ചന്ദ്രശേഖർ ആസാദ് ദില്ലി പോലീസിന് കത്തെഴുതി. പ്രശ്നബാധിത സ്ഥലങ്ങൾ സന്ദർശിക്കണമെന്നും അതിനുള്ള സമയവും സാഹചര്യവും നൽകണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടു
Feb 25, 2020, 12:30 am IST

ദില്ലിയിലെ ക്രമസമാധാന പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ലഫ്. ഗവർണറെ കാണും
Feb 25, 2020, 12:27 am IST

മൗജ്പൂരിൽ നടന്ന സംഘർഷത്തിനിടെ വെടിയുതിർത്ത പ്രതിഷേധക്കാരനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നു, മുഹമ്മദ് ഷാരുഖ് എന്നയാളിനെയാണ് ചോദ്യം ചെയ്യുന്നത്
Feb 24, 2020, 11:56 pm IST

വടക്ക് കിഴക്കൻ ദില്ലിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗുരുഗ്രാമിൽ ജാഗ്രതാ നിർദ്ദേശം നൽകി
Feb 24, 2020, 11:52 pm IST

സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് എട്ട് കമ്പനി സിആർപിഎഫിനെയും രണ്ട് കമ്പനി ദ്രുത കർമ സേനയേയും നിയോഗിച്ചിട്ടുണ്ട്.
Feb 24, 2020, 11:51 pm IST

മോദി സർക്കാരിനെതിരെ വിമർശനവുമായി മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽത്തിജ മുഫ്തി. 80 ലക്ഷം പേർ അവകാശങ്ങൾക്കായി പ്രതിഷേധിക്കുമ്പോഴും നിങ്ങൾ സർക്കാരത്തിന്റെ തിരക്കിലാണല്ലോയെന്ന് വിമർശനം
Feb 24, 2020, 11:49 pm IST

ജനങ്ങൾ സംയമനം പാലിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു
Feb 24, 2020, 11:49 pm IST

ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് സംഘർഷമെന്ന് ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി ആരോപിച്ചു
Feb 24, 2020, 11:48 pm IST

ഭജൻപുരയിൽ പ്രതിഷേധക്കാരെ നേരിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു
Feb 24, 2020, 11:47 pm IST

ഡൊണാൾഡ് ട്രംപിൻറെ പ്രതിഷേധത്തിനിടെയാണ് പൗരത്വ നിയമ ഭേദഗതിയെച്ചൊല്ലി രാജ്യം പുകയുന്നത്. ട്രംപ് എത്തുന്നതിന് മണിക്കൂറുകൾ മുമ്പാണ് ദില്ലിയിൽ വ്യാപക സംഘർഷം നടന്നത്.
Feb 24, 2020, 11:45 pm IST

ദില്ലിയിൽ സംഘർഷത്തെ തുടർന്ന് അടച്ച നാല് മെട്രോ സ്റ്റേഷനുകൾ ഡിഎംആർസി തുറന്നു. അതേ സമയം പിങ്ക് ലൈനിലെ 5 സ്റ്റേഷനുകൾ അടച്ചു
Feb 24, 2020, 11:43 pm IST

പ്രകോപനം സൃഷ്ടിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളോ ചിത്രങ്ങളോ മാധ്യമങ്ങൾ നൽകരുതെന്ന് ദില്ലി പോലീസിന്റെ അഭ്യർത്ഥന
Feb 24, 2020, 11:42 pm IST

പ്രകോപനം സൃഷ്ടിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളോ ചിത്രങ്ങളോ മാധ്യമങ്ങൾ നൽകരുതെന്ന് ദില്ലി പോലീസിന്റെ അഭ്യർത്ഥന
Feb 24, 2020, 11:36 pm IST

കർദ്ദംപുരിയിലും സംഘർഷം. നിരവധി കടകൾക്ക് തീയിട്ടു.
Feb 24, 2020, 11:36 pm IST

ഗോലാൽപുരിയിൽ പ്രതിഷേധക്കാർ ടയർ കടയ്ക്ക് തീയിട്ടു. വ്യാപക നാശ നഷ്ടം
Feb 24, 2020, 11:36 pm IST

പ്രതിഷേധങ്ങൾക്കിടെ പോലീസിനെ നേരെ വെടിയുതിർത്ത ചുവന്ന ഷർട്ട് ധരിച്ചയാളെ തിരിച്ചറിഞ്ഞു. ഇയാളുടെ പേര് ഷാഹ്രുഖ് എന്ന് സൂചന.

ദില്ലി: വടക്ക് കിഴക്കൻ ദില്ലിയിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് മരിച്ചവരുടെ എണ്ണം നാലായി. ഒരു പോലീസുകാരനും മൂന്ന് നാട്ടുകാരുമാണ് കൊല്ലപ്പെട്ടത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വടക്ക് കിഴക്കൻ ദില്ലിയിലെ എല്ലാ സ്കൂളുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. എല്ലാ പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്. സംഘർഷത്തിൽ അമ്പതിൽ അധികം പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വിശദാംശങ്ങൾ ലൈവ് അപ്ഡേറ്റിൽ വായിക്കാം.

delhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+