കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രാന്‍ഡ് മോദിക്ക് ഒന്നും സംഭവിക്കില്ല, പൗരത്വ നിയമം തിരിച്ചടിയാവില്ലെന്ന് പ്രശാന്ത് കിഷോര്‍

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തില്‍ പ്രതിഷേധം കനക്കുന്നുണ്ടെങ്കിലും അതൊന്നും ബിജെപിയെയും എന്‍ഡിഎയെയും ബാധിക്കില്ലെന്ന് ജെഡിയു നേതാവ് പ്രശാന്ത് കിഷോര്‍. നേരത്തെ പൗരത്വ നിയമത്തിനെതിരെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു പ്രശാന്ത് കിഷോര്‍. ബില്ലിനെ ജെഡിയു രാജ്യസഭയില്‍ പിന്തുണച്ചത് തെറ്റിപ്പോയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൗരത്വ നിയമം ഒരുതരത്തിലും ബാധിക്കില്ലെന്ന് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയത്.

1

ഒന്നാമത്തെ കാര്യം പ്രതിഷേധങ്ങള്‍ക്ക് മോദി വിരുദ്ധതയില്ല. അത് പൗരത്വവുമായി ബന്ധപ്പെട്ടുള്ളതാണ്. വിവിധ സംസ്ഥാനങ്ങള്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധത്തിനിറങ്ങിയത് വലിയ കാര്യമാണ്. എന്നാല്‍ ദേശീയ തലത്തില്‍ പ്രധാനമന്ത്രിക്കെതിരെ വലിയ ജനരോഷമില്ല. കാരണം എന്‍ആര്‍സിക്കും പൗരത്വ നിയമത്തിനുമെതിരെയുള്ള പ്രതിഷേധം ജനങ്ങള്‍ നടത്തിയതാണ്. അവര്‍ക്ക് മാത്രമാണ് അതിന്റെ ക്രെഡിറ്റ് ഉള്ളത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ദുര്‍ബലമാണെന്ന് കരുതി, പ്രതിപക്ഷത്തെ ജനങ്ങള്‍ ദുര്‍ബലമാകണമെന്നില്ലെന്നും കിഷോര്‍ പറഞ്ഞു.

അതേസമയം പ്രശാന്ത് കിഷോര്‍ നേരത്തെ സംസ്ഥാനങ്ങളോട് പൗരത്വ നിയമ പ്രതിഷേധം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നിരവധി സംസ്ഥാനങ്ങള്‍ പൗരത്വ നിയമവും എന്‍ആര്‍സിയും നടപ്പാക്കില്ലെന്ന് പറഞ്ഞിരുന്നു. ഇതുവരെ ബിജെപി ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 9 മുഖ്യമന്ത്രിമാര്‍ പൗരത്വ നിയമത്തെ എതിര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നിതീഷ് കുമാറും ബില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞിരുന്നു.

Recommended Video

cmsvideo
Modi government plans to change Citizenship Amendment bill | Oneindia Malayalam

പൗരത്വ നിയമം നടപ്പാക്കുന്നത് കൊണ്ട് കുറച്ച് പ്രശ്‌നങ്ങളാണ് ഉള്ളതെന്നും, എന്നാല്‍ എന്‍ആര്‍സി കൂടുതല്‍ വരുമ്പോള്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. എന്‍ഡിഎയിലെ മറ്റൊരു പ്രമുഖ കക്ഷിയായ എല്‍ജെപിയും എന്‍ആര്‍സിയെ തള്ളിയിട്ടുണ്ട്. അതേസമയം പൗരത്വ നിയമത്തില്‍ ആരും ഭയപ്പെടേണ്ടെന്നാണ് അമിത് ഷാ പറഞ്ഞിരിക്കുന്നത്.

 പൗരത്വ നിയമത്തില്‍ പ്രതികരിച്ച് ഗാംഗുലി... എല്ലാവരും സമാധാനം പാലിക്കണം, രാഷ്ട്രീയ പ്രതികരണമില്ല!! പൗരത്വ നിയമത്തില്‍ പ്രതികരിച്ച് ഗാംഗുലി... എല്ലാവരും സമാധാനം പാലിക്കണം, രാഷ്ട്രീയ പ്രതികരണമില്ല!!

English summary
caa protest doesnt affect brand modi says prashant kishore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X